Also Read- ശസ്ത്രക്രിയയിലൂടെ 28 കാരൻ ഉയരം വർദ്ധിപ്പിച്ചു; അഞ്ചടി 11 ഇഞ്ച് ആറടി ഒരിഞ്ചായി
ഇറാനിയന്‍ മരുഭൂമിയില്‍ അമൗ തനിച്ചാണ് താമസിക്കുന്നത്. ചത്ത മൃഗങ്ങളുടെ ചീഞ്ഞഴുകിയ മാംസമാണ് അമൗവിന്റെ പ്രിയ ഭക്ഷണം, പ്രത്യേകിച്ച് മുള്ളൻ പന്നിയുടേത്. മൃഗങ്ങളുടെ ഉണങ്ങിയ വിസര്‍ജ്യമെടുത്ത് ചുരുട്ടാക്കി വലിക്കും. ലോകത്തിലെ എല്ലാ ആനന്ദങ്ങളും ഉപേക്ഷിച്ചതിന് ശേഷം താന്‍ ജീവിക്കുന്ന ജീവിതത്തില്‍ വളരെ സന്തുഷ്ടനാണെന്ന് അമൗ അവകാശപ്പെടുന്നു. ചെറുപ്പത്തിലേ തന്നെ ജീവിതത്തിലുണ്ടായ തിരിച്ചടികളെ തുടർന്നാണ് ഒറ്റയ്ക്ക് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
Also Read- 'കാണാതായ' ശതകോടീശ്വരൻ ജാക് മാ നാലുമാസത്തിന് ശേഷം പൊതുവേദിയിൽ
ശൈത്യകാലത്ത് തണുപ്പിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റ് ധരിക്കും.മണ്ണിൽ കുഴിയുണ്ടാക്കിയാണ് കഴിയുന്നത്. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിക്കും. മുടി വളരുമ്പോൾ അവ തീയിട്ട് കരിക്കുകയാണ് ചെയ്യാറുള്ളത്.
Also Read- 'ഡോ.ബി' എന്ന വിളിപ്പേരുള്ള ഡോ. ജിൽ ബൈഡൻ; അമേരിക്കയുടെ പുതിയ പ്രഥമ വനിതയെ കുറിച്ചറിയാം
അമൗ ഹാജി മാത്രമല്ല കുളിക്കാതെ വർഷങ്ങൾ കഴിച്ചുകൂട്ടിയത്. വാരണാസിയിലെ ഗുരു കൈലാഷ് സിംഗ് 1974ൽ വിവാഹത്തിന് ശേഷം ഇതുവരെയും കുളിച്ചിട്ടില്ല. കുളിക്കുന്നത് നിർത്തിയാൽ മകൻ ജനിക്കുമെന്ന പൂജാരിയുടെ വാക്ക് വിശ്വസിച്ചായിരുന്നു ഇത്. എന്നാൽ ഈ പ്രവചനം ഫലിച്ചില്ല. ഏഴു പെൺമക്കളാണ് അദ്ദേഹത്തിന് ലഭിച്ചത്.