ചൈനീസ് സർക്കാരിനെ വിമർശിച്ചതിന് പിന്നാലെ 'കാണാതായ' ശതകോടീശ്വരൻ ജാക് മാ നാലുമാസത്തിന് ശേഷം പൊതുവേദിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ അപ്രീതിക്ക് പാത്രനായ അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്നതിനെപ്പറ്റി പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
ബെയ്ജിങ്: ചൈനീസ് സർക്കാരിനെയും പ്രസിഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ചതിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ പൊതു ഇടങ്ങളിൽനിന്ന് 'കാണാതായ' ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ നാലു മാസത്തെ അജ്ഞാതവാസത്തിനു ശേഷം വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ചൈനീസ് ഭരണകൂടം പിടികൂടിയെന്നും ജയിലിൽ അടച്ചുവെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയായിരുന്നു ജാക്ക് മായുടെ രംഗപ്രവേശം.
ചൈനയിലെ ഗ്രാമീണ മേഖലയിലെ അധ്യാപകരെ അഭിസംബോധന ചെയ്ത ഓണ്‍ലൈന്‍ വിഡിയോയിലൂടെയാണ് ജാക് മാ തിരികെയെത്തിയത്. ചൈനീസ് സര്‍ക്കാരിനെതിരെ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് ജാക് മാ പെട്ടെന്ന് പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായത്. അധികൃതര്‍ അദ്ദേഹത്തെ ബെയ്ജിങ്ങിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നര്‍മാരിലൊരാളായ ജാക് മായെക്കുറിച്ചു വിവരമൊന്നുമില്ലായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ അപ്രീതിക്ക് പാത്രനായ അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്നതിനെപ്പറ്റി പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
advertisement
ചൈനയിലെ ഗ്രാമീണ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമാണ് ജാക് മാ വിഡിയോയില്‍ സംസാരിക്കുന്നത്. ഇത്രയും കാലും താനും സഹപ്രവര്‍ത്തകരും രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചു പഠിച്ചുവരികയായിരുന്നെന്നും അതിനായി താനടക്കമുള്ള ബിസിനസ് സമൂഹം കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നുമാണു മാ അറിയിച്ചത്. എല്ലാ വർഷവും തന്റെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കാറുള്ള ഗ്രാമീണ അധ്യാപകരെ ആദരിക്കുന്ന പരിപാടിയിലാണ് ഇന്നു ജാക് മാ പങ്കെടുത്തതെന്ന് ജാക് മാ ഫൗണ്ടേഷന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
advertisement
#Alibaba founder Jack Ma Yun @JackMa, the English teacher turned entrepreneur, met with 100 rural teachers from across the country via video link on Wednesday. “We’ll meet again after the [COVID-19] epidemic is over,” he said to them: report pic.twitter.com/oj2JQqZGnI
— Global Times (@globaltimesnews) January 20, 2021
advertisement
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള അഭിപ്രായഭിന്നത പുറത്തുവന്നതിനു ശേഷം കഴിഞ്ഞ നവംബർ മുതൽ ജാക്ക് മാ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ജാക്ക് മാ നടത്തുന്ന ടാലന്റ് ഷോയിൽ ജഡ്ജായി ജാക്ക് മാ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം പിന്മാറി. ഒക്ടോബറിൽ ഷാങ്ഹായ്‌യിൽ നടന്ന പരിപാടിയിലാണ് ജാക്ക് മാ ചൈനീസ് സർക്കാരിനെയും പ്രസിഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ച് പ്രസംഗിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കുമെതിരെയായിരുന്നു ജാക്കിന്റെ പ്രതികരണം. ചൈനയിലെ ബാങ്കിങ് രീതി പഴഞ്ചനാണെന്നും ജാക്ക് പറഞ്ഞു. ഇതു ചൈനീസ് സർക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. ഇതോടെ ആലിബാബയുടെ പ്രവർത്തനങ്ങളിൽ സർക്കാർ കടിഞ്ഞാൺ ഇടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 20, 2021 2:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ചൈനീസ് സർക്കാരിനെ വിമർശിച്ചതിന് പിന്നാലെ 'കാണാതായ' ശതകോടീശ്വരൻ ജാക് മാ നാലുമാസത്തിന് ശേഷം പൊതുവേദിയിൽ