ന്യൂസിലാൻഡിൽ ചരിത്രം സൃഷ്ടിച്ചതിന് കോൺഗ്രസ് എംപി ശശി തരൂർ ഉൾപ്പെടെ രാജ്യത്ത് പല ഭാഗത്തു നിന്നും സോഷ്യൽ മീഡിയയിൽ പ്രിയങ്ക രാധാകൃഷ്ണന് പ്രശംസയും അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക രാധാകൃഷ്ണൻ.
Also Read ന്യൂസിലാൻഡിൽ ജസിന്ത ആർഡേന്‍ മന്ത്രിസഭയിൽ മലയാളി വനിത; പ്രിയങ്ക രാധാകൃഷ്ണനെ അനുമോദിച്ച് മുഖ്യമന്ത്രി
advertisement
ഇതിന് പിന്നാലെയാണ് പ്രമുഖ ഇന്ത്യൻ ബ്രാൻഡായ അമുൽ പ്രിയങ്കയുടെ ചിത്രം രേഖപ്പെടുത്തിയ അവരുടെ തനത് ശൈലിയിലെ ഡിസൈന്‍ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ആദ്യ തലമുറയിലെ കുടിയേറ്റക്കാരി ന്യൂസിലാൻലെ ആദ്യ ഇന്ത്യൻ വംശജനായ മന്ത്രിയായി എന്ന ക്യാപ്ഷനോട് കൂടിയാണ് അമൂൽ ചിത്രം പങ്കുവെച്ചത്. അമുൽ പെൺകുട്ടിയോടൊപ്പം പ്രിയങ്ക രാധാകൃഷ്ണൻ നിൽക്കുന്ന ചിത്രമാണ് കാണിക്കുന്നത്. “കുടിയേറ്റ നേട്ടം” എന്ന ക്യാപഷനാണ് ചിത്രത്തിന് മുകളിലായി എഴുതിയിരിക്കുന്നത്.
Also Read ന്യൂസിലാൻഡിൽ ജസിൻഡ ആർഡേന്‍റെ മന്ത്രിസഭയിൽ മലയാളി വനിതയും; എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണൻ
നിരവധി ട്വിറ്റർ ഉപയോക്താക്കൾ ചിത്രത്തെ പ്രശംസിച്ചു. നിരവധി പേർ ചിത്രം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും അമൂൽ പല പ്രശസ്തരുടെയും ചിത്രങ്ങൾ ഡൂഡിലിലൂടെ പങ്കുവെച്ചിട്ടുണ്ട്.