നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ന്യൂസിലാൻഡിൽ ജസിൻഡ ആർഡേന്‍റെ മന്ത്രിസഭയിൽ മലയാളി വനിതയും; എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണൻ

  ന്യൂസിലാൻഡിൽ ജസിൻഡ ആർഡേന്‍റെ മന്ത്രിസഭയിൽ മലയാളി വനിതയും; എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണൻ

  എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക രാധാകൃഷ്ണൻ

  Priyanka Radhakrishnan

  Priyanka Radhakrishnan

  • Share this:
   വെല്ലിങ്ടൺ; ന്യൂസിലാൻഡിൽ ജസിൻഡ ആർഡേൻ രണ്ടാമതും മന്ത്രിസഭ രൂപീകരിക്കുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ ഒരു നേട്ടം. എറണാകുളം സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണനും ജസിൻഡയുടെ മന്ത്രിസഭയിൽ അംഗമായി ഉണ്ട്. മന്ത്രിസഭയിൽ യുവജനക്ഷേമം, സാമൂഹികം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നൽകിയിരിക്കുന്നത്. എറണാകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണൻ.

   എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക രാധാകൃഷ്ണൻ. ക്രൈസ്റ്റ് ചർച്ച സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്സാണ് പ്രിയങ്കയുടെ ഭർത്താവ്.

   കുട്ടിക്കാലത്തു കുടുംബത്തോടൊപ്പം സിംഗപ്പുരിലെത്തിയ പ്രിയങ്ക പിന്നീട് ഉന്നതപഠനത്തിനായാണ് ന്യൂസിലാൻഡിലേക്കു വന്നത്. 14 വർഷമായി ജസിൻഡയുടെ ലേബർ പാർട്ടിയുടെ പ്രാദേശിക നേതാവാണ് പ്രിയങ്ക. പാർട്ടിയുടെ യുവജനവിഭാഗത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചതു പരിഗണിച്ചാണ് ജസിൻഡ, പ്രിയങ്കയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.

   വെല്ലിങ്ടൺ സർവകലാശാലയിൽനിന്നാണ് പ്രിയങ്ക ബിരുദാനന്തര ബിരുദം നേടിയത്. ഡെവലപ്മെന്‍റ് സ്റ്റഡീസ് ആയിരുന്നു വിഷയം. പഠനശേഷം റിച്ചാർഡ്സിനെ വിവാഹം കഴിക്കുകയും ക്രൈസ്റ്റ് ചർച്ചിൽ സ്ഥിരതാമസമാക്കുകയുമായിരുന്നു. അതിനിടെയാണ് പൊതുപ്രവർത്തനത്തിലും സജീവമായത്. സന്നദ്ധപ്രവർത്തന മേഖലയിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നയാളാണ് പ്രിയങ്ക രാധാകൃഷ്ണൻ.
   Published by:Anuraj GR
   First published:
   )}