TRENDING:

ബിഗ് ബോസും അവതാറും കാണുന്നതിനിടയിൽ യുവാവിന്റെ തലച്ചോറിൽ നിന്ന് ട്യൂമർ നീക്കി; അപൂർവ ശസ്ത്രക്രിയ ആന്ധ്രപ്രദേശിൽ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അവതാറും ബിഗ് ബോസും കണ്ടുകൊണ്ടിരിക്കേ തലച്ചോറിൽ ശസ്ത്രക്രിയ. ആന്ധ്രപ്രദേശ് സ്വദേശിയായ 33 കാരനാണ് തലച്ചോറിലെ നിർണായക ശസ്ത്രക്രിയയ്ക്ക് ഇടയിൽ ഉണർന്നിരുന്ന് ടിവി പരിപാടികൾ കണ്ടത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.
advertisement

33 കാരനായ വര പ്രസാദിനാണ് തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയുടെ സമയത്ത് അദ്ദേഹം ഉണർന്നിരിക്കുകയായിരുന്നു. ഇന്ത്യാ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. ബിഗ് ബോസ്, ഹോളിവുഡ് ചിത്രമായ അവതാർ എന്നിവ കണ്ടാണ് വര പ്രസാദ് ശസ്ത്രക്രിയയ്ക്കിടെ സമയം ചിലവഴിച്ചത്.

You may also like:അമ്മ മരിച്ചിട്ട് 9 മാസം; മുംബൈയിൽ 53 കാരിയായ മകൾ ജീവിച്ചത് മൃതദേഹത്തിനൊപ്പം

advertisement

2016 ൽ സമാനമായ ശസ്ത്രക്രിയയ്ക്ക് വര പ്രസാദ് വിധേയനായിരുന്നു. എന്നാൽ പൂർണമായും രോഗമുക്തനായില്ല. ഡോ. ബിഎച്ച് ശ്രീനിവാസ് റെഡ്ഡി, ഡോ. ശേശാദ്രി ശേഖർ, ഡോ. ത്രിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

You may also like:'അമരത്വം'ലഭിക്കുന്നതിനായി സാരിയില്‍ തൂങ്ങി; സ്വയം പ്രഖ്യാപിത ആൾദൈവവും രണ്ട് അനുയായികളും മരിച്ച നിലയില്‍

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം ശനിയാഴ്ച്ച വരപ്രസാദ് ആശുപത്രി വിട്ടു. ശസ്ത്രക്രിയയുടെ സമയത്ത് അടുത്തു വെച്ച ലാപ് ടോപ്പിലാണ് യുവാവ് സിനിമയും റിയാലിറ്റി ഷോയും കണ്ടത്. രോഗി ഉണർന്നിരിക്കേ നിർണായക ശസ്ത്രക്രിയ നടത്തുന്നത് ഇന്ത്യയിൽ അപൂർവമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അടുത്തിടെ ലണ്ടനിലും സമാന ശസ്ത്രക്രിയ നടന്നിരുന്നു. ഡഗ്മാർ ടർണർ എന്ന 53 കാരി തലച്ചോറിലെ ശസ്ത്രക്രിയയ്ക്കിടയിൽ വയലിൻ വായിച്ചത് വാർത്തയായിരുന്നു. ലണ്ടനിലെ കിംഗ് കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്കിടെ കൈക്ക് ശേഷിക്കുറവുണ്ടാകില്ല എന്ന് ഉറപ്പിക്കാനാണ് ഡോക്ടർമാർ പരീക്ഷണം നടത്തിയത്. ശസ്ത്രക്രിയക്കിടെ ചലനശേഷി ഉറപ്പിക്കാന്‍ ഡഗ്മാറിനെ പൂര്‍ണമായും ബോധരഹിതയാക്കാതെ വയലിന്‍ വായിപ്പിക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബിഗ് ബോസും അവതാറും കാണുന്നതിനിടയിൽ യുവാവിന്റെ തലച്ചോറിൽ നിന്ന് ട്യൂമർ നീക്കി; അപൂർവ ശസ്ത്രക്രിയ ആന്ധ്രപ്രദേശിൽ
Open in App
Home
Video
Impact Shorts
Web Stories