'അമരത്വം'ലഭിക്കുന്നതിനായി സാരിയില്‍ തൂങ്ങി; സ്വയം പ്രഖ്യാപിത ആൾദൈവവും രണ്ട് അനുയായികളും മരിച്ച നിലയില്‍
'അമരത്വം'ലഭിക്കുന്നതിനായി സാരിയില്‍ തൂങ്ങി; സ്വയം പ്രഖ്യാപിത ആൾദൈവവും രണ്ട് അനുയായികളും മരിച്ച നിലയില്‍
തൂങ്ങിമരിച്ചാൽ നിലവിലെ ശക്തി ഇരട്ടിയാകുമെന്ന് ബെഹെരെയാണ് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്. ഇതനുസരിച്ച് മൂന്നുപേരും കയ്യിൽ കരുതിയിരുന്ന സാരിയിൽ തൂങ്ങുകയായിരുന്നു.
താനെ: മഹാരാഷ്ട്രയിൽ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. തൂങ്ങിമരിച്ചാല്‍ അമരത്വം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവർ ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വനമേഖലയില്‍ നിന്ന് അഴുകിത്തുടങ്ങിയ നിലയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ഒരു ആട്ടിടയൻ നൽകിയ വിവരം അനുസരിച്ചാണ് പൊലീസ് സംഭവസ്ഥലത്തെത്തുന്നതും അന്വേഷണം ആരംഭിക്കുന്നത്.
അന്വേഷണത്തിൽ സഹദ്പുർ സ്വദേശി നിതിൻ ബെഹെരെ (35), ഇയാളുടെ കൂട്ടാളികളെന്ന് കരുതപ്പെടുന്ന ചന്ദെ ഗ്രാമവാസികളായ മഹേന്ദ്ര ദുബൈലെ (28), ബന്ധു മുകേഷ് ഘാവത് എന്നിവരാണ് മരിച്ചതെന്ന് കണ്ടെത്തി. ബെഹെരെ ഒരു സ്വയം പ്രഖ്യാപിത ആൾദൈവമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മന്ത്രവാദിയായ ഇയാൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി പല ആഭിചാര ക്രിയകളും നടത്തിവരുന്നുണ്ട്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ച മൂവർ സംഘവും ഒപ്പം ഒരാൺകുട്ടിയും ഇക്കഴിഞ്ഞ നവംബർ നാലിനാണ് ഈ വനമേഖലയിലെത്തുന്നത്. ഇവിടെ ഒരു മരച്ചുവട്ടിലെത്തി മദ്യപിക്കുകയും ചെയ്തു. തൂങ്ങിമരിച്ചാൽ നിലവിലെ ശക്തി ഇരട്ടിയാകുമെന്ന് ബെഹെരെയാണ് ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞത്. ഇതനുസരിച്ച് മൂന്നുപേരും കയ്യിൽ കരുതിയിരുന്ന സാരിയിൽ തൂങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടി ഇതിനോടകം അവിടെ നിന്നു കടന്നു കളയുകയും ചെയ്തിരുന്നു.
'നാല് സാരികളുമായാണ് ബെഹെരെ കാട്ടിലെത്തിയത്. ഒരു മരച്ചുവട്ടിലിരുന്ന ഇവർ ആദ്യം മദ്യപിച്ചു. ഇതിനുശേഷം സാരി കഴുത്തിലൂടെ ചുറ്റാന്‍ ബെഹെരെ നിർദേശിച്ചു. അങ്ങനെ ചെയ്താൽ ശക്തി ഇരട്ടിയാകുമെന്നും വളരെ എളുപ്പത്തിൽ താഴേക്കെത്തുമെന്നും അറിയിച്ചു. നിലവില്‍ സംഭവത്തിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. സാഹചര്യത്തെളിവുകള്‍ വിരൽ ചൂണ്ടുന്നത് ദുര്‍മന്ത്രവാദത്തിലേക്കാണെന്നും പൊലീസ് പറയുന്നു.
ഇവർക്കൊപ്പമെത്തി കടന്നു കളഞ്ഞ ആൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.