TRENDING:

'കൊറോണ ദേവി'; കോവിഡിൽ നിന്ന് ഭക്തരെ രക്ഷിക്കാൻ തമിഴ്‌നാട്ടിലെ ക്ഷേത്രം

Last Updated:

കോവിഡ് 19 ൽ നിന്ന് ഭക്തരെ രക്ഷിക്കുന്നതിനായാണ് ക്ഷേത്രത്തിൽ 'കൊറോണ ദേവി' എന്ന പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്ത് സർക്കാരും ആരോഗ്യമേഖലയും കഠിന പരിശ്രമങ്ങൾ നടത്തുന്നതിനിടെ തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു. കോവിഡ് 19 ൽ നിന്ന് ഭക്തരെ രക്ഷിക്കുന്നതിനായാണ് ക്ഷേത്രത്തിൽ 'കൊറോണ ദേവി' എന്ന പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഇത്തരത്തിലൊരു പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
advertisement

ബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ഭക്തരെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്പ്രദായമാണെന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ശിവലിംഗേശ്വരൻ പറഞ്ഞു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പ്ലേഗ് മാരിയമ്മൻ ക്ഷേത്രം പോലുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. മുൻകാലങ്ങളിൽ പ്ലേഗ്, കോളറ പോലുള്ള രോഗങ്ങൾ പടർന്ന സമയത്ത് ഈ ക്ഷേത്രത്തിലെ ദേവതകളാണ് ഭക്തരെ രക്ഷിച്ചിരുന്നതെന്നാണ് ആളുകളുടെ വിശ്വാസം.

കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, വിഗ്രഹം തയ്യാറാക്കുന്നതിന് ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ പ്രതിഷ്ഠയോട് അനുബന്ധിച്ച് 48 ദിവസത്തെ പ്രത്യേക പ്രാർത്ഥനകളും ക്ഷേത്രത്തിൽ നടത്തുന്നുണ്ട്. മഹാ യാഗം നടക്കുന്ന സമയത്ത് പ്രാർത്ഥനകൾ നടത്താൻ ഭക്തർക്ക് ക്ഷേത്രം സന്ദർശിക്കാൻ അനുവാദമില്ല.

advertisement

കൊറോണ വൈറസ് പടരുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് കഴിഞ്ഞയാഴ്ച തമിഴ്‌നാട് സർക്കാർ സംസ്ഥാനത്തെ ലോക്ക്ഡൌൺ ശക്തമാക്കിയിരുന്നു. പുതിയ ലോക്ക്ഡൌൺ മാനദണ്ഡമനുസരിച്ച്, പലചരക്ക്, പച്ചക്കറി, ഇറച്ചി, മത്സ്യം എന്നിവ വിൽക്കുന്ന കടകൾക്ക് മാത്രമേ രാവിലെ 6 മുതൽ 10 വരെ പ്രവർത്തിക്കാൻ അനുവാദമുള്ളൂ. മെയ് 10 മുതൽ 24 വരെ രണ്ടാഴ്ച്ചയാണ് തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

You may also like:'ഞാൻ പോകാതിരുന്നാൽ മുഖ്യമന്ത്രി ചെറുതായി പോകും'; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബീഡി തൊഴിലാളി ജനാർദ്ദനൻ

advertisement

ഒരു ലക്ഷത്തിന് മേൽ കോവിഡ് രോഗികളുള്ള പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണെന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വ്യക്തമാക്കിയത്. ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് തമിഴ്നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

You may also like:മരിച്ച യാചകന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ; കണ്ടെത്തിയവയിൽ നിരോധിച്ച നോട്ടുകളും

advertisement

ലോക്ക്ഡൌൺ കാലയളവിൽ തമിഴ്നാട്ടിൽ രാവിലെ ആറ് മുതൽ പത്ത് വരെയും വൈകിട്ട് ആറ് മുതൽ ഒമ്പത് മണിവരേയും സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറി സർവീസുകൾക്ക് പ്രവർത്തിക്കാം. റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ചായക്കടകൾ എന്നിവയിൽ ആളുകൾക്ക് പ്രവേശനമില്ല. പെട്രോൾ പമ്പുകൾക്ക് തുറന്നു പ്രവർത്തിക്കാം. സ്വാകാര്യ ഐടി സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. സെക്രട്ടറിയേറ്റ് പോലുള്ള അത്യാവശ്യ സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രം പ്രവർത്തിക്കാം. ആരോഗ്യ സംബന്ധമായതോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ ഹോട്ടലുകൾക്കും ലോഡ്ജുകളിലും താമസക്കാരെ സ്വീകരിക്കാനാവില്ല. സ്കൂൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പാർക്ക്, റീക്രിയേഷൻ ക്ലബ്ബുകൾ, മൃഗശാലകൾ, സ്പോർട്സ് അക്കാദമികൾ എന്നിവയും ലോക്ക്ഡൌൺ സമയത്ത് തുറക്കാൻ പാടില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,67,334 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി. രാജ്യത്തെ നിലവിലെ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 32,26,719 ആണ്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'കൊറോണ ദേവി'; കോവിഡിൽ നിന്ന് ഭക്തരെ രക്ഷിക്കാൻ തമിഴ്‌നാട്ടിലെ ക്ഷേത്രം
Open in App
Home
Video
Impact Shorts
Web Stories