നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മരിച്ച യാചകന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ; കണ്ടെത്തിയവയിൽ നിരോധിച്ച നോട്ടുകളും

  മരിച്ച യാചകന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ; കണ്ടെത്തിയവയിൽ നിരോധിച്ച നോട്ടുകളും

  തിരുമലയിൽ ഭിക്ഷയെടുത്തും മറ്റും കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ബന്ധുക്കളായി ആരെങ്കിലും ഉള്ളതായി അറിവില്ല. 2007 മുതൽ തിരുമലയിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ശേഷാചലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനം വീട് അനുവദിച്ചിരുന്നു.

  തിരുമല തിരുപ്പതി

  തിരുമല തിരുപ്പതി

  • Share this:
   ക്ഷേത്ര നഗരമായ തിരുമലയിൽ മരിച്ച യാചകന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ. വീട്ടിൽ നിന്നും രണ്ട് തടിപ്പെട്ടികളിലായാണ് പണം കണ്ടെത്തിയത്. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

   അസുഖം ബാധിച്ച് കഴിഞ്ഞ വർഷം മരിച്ച ശ്രീനിവാസാചാരി എന്നയാളുടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. തിരുമലയിൽ ഭിക്ഷയെടുത്തും മറ്റും കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ബന്ധുക്കളായി ആരെങ്കിലും ഉള്ളതായി അറിവില്ല. 2007 മുതൽ തിരുമലയിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ശേഷാചലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനം വീട് അനുവദിച്ചിരുന്നു.

   ശ്രീനിവാസാചാരി മരിച്ച് ഒരു വർഷത്തിന് ശേഷം അനുവദിച്ച വീട് തിരിച്ചെടുക്കാൻ തീരുമാനിച്ചു. ഇത് പ്രകാരം തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. വ്യത്യസ്ത തുകയുടെ നോട്ടുകൾ വീടിനുള്ളിൽ സൂക്ഷിച്ച പെട്ടികളിൽ ഉണ്ടായിരുന്നു. തുക എണ്ണി തിട്ടപ്പെടുത്തിയ ശേഷം മൊത്തം പണവും തിരുമല തിരുപ്പതി ദേവസ്ഥാനം ട്രഷറിയിലേക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

   Also Read- കരിക്ക് വെട്ടാൻ പുതിയ ഹൈടെക്ക് രീതി; ഒരു ഗ്ലാസിന് വില 50 രൂപ; വൈറലായി വീഡിയോ

   ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ തിരുപ്പതിയിലാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തെ സമ്പന്നമായ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്. ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് ദിവസേനയെന്ന രീതിയിൽ തിരുമല ക്ഷേത്രത്തിൽ ദർശനത്തിന് എത്താറുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീർത്ഥാടകൾ എത്തുന്ന ക്ഷേത്രം കൂടിയാണ് തിരുപ്പതി തിരുമല ക്ഷേത്രം. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായാണ് വെങ്കിടേശ്വര സ്വാമിയെ കരുതുന്നത്.

   യാചകരായ ആളുകൾ ഏവരെയും ഞെട്ടിച്ച സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ഗ്വാളിയോറിൽ ഭിക്ഷ യാചിച്ച് നടക്കുകയായിരുന്ന ആൾ ഐഐടി കാൺപൂരിൽ നിന്നും പഠിച്ചിറങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു. 90 കാരനായ ഇദ്ദേഹത്തെ സ്വർഗ് സദൻ എന്ന എൻജിഒ ആശ്രമം ഏറ്റെടുക്കുകയും ചെയ്തു. ആശ്രമത്തിലേക്ക് മാറ്റിയ ഇദ്ദേഹത്തിൻ്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആശ്രമം അറിയിച്ചിരുന്നു.

   “വളരെ മോശം അവസ്ഥയിൽ ബസ് സ്റ്റാന്റിൽ വച്ചാണ് ഞങ്ങൾ അദ്ദേഹത്തെ കണ്ടു മുട്ടിയത്. അദ്ദേഹവുമയി സംസാരിക്കുന്നതിനിടെ നന്നായി ഇംഗ്ലീഷ് പറയുന്നത് കേട്ട് അതിശയിച്ച് പോയി. ആശ്രമത്തിലേക്ക് കൊണ്ടു വന്ന അദ്ദേഹത്തിന്റെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്” ആശ്രമത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വികാശ് ഗോസ്വാമി പറഞ്ഞു.

   1969ൽ ഐഐടി കാൺപൂരിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കുകയും പിന്നീട് ലക്നൗവില്‍ നിന്ന് ഇദ്ദേഹം നിയമ ബിരുദം നേടുകയും ചെയ്തിട്ടുണ്ട്. പിതാവ് സപ്ളെയറായി ജോലി ചെയ്തിരുന്ന ജെ സി മിൽ പൂട്ടിയതിന് ശേഷമുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ഇത്തരം ഒരു അവസ്ഥയിൽ അദ്ദേഹത്തെ എത്തിച്ചത് എന്നും വികാശ് ഗോസ്വാമി പറഞ്ഞു. മരണപ്പെട്ട യാചകരിൽ നിന്നും വലിയ തുകകൾ കണ്ടെത്തുന്ന സംഭവം മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}