'ഞാൻ പോകാതിരുന്നാൽ മുഖ്യമന്ത്രി ചെറുതായി പോകും'; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബീഡി തൊഴിലാളി ജനാർദ്ദനൻ

Last Updated:

'പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് വിളിച്ച് പോകാന്‍ തയ്യാറായാല്‍ മാത്രം മതി, അവിടെ എത്തിക്കാന്‍ എല്ലാ സൗകര്യവും ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് വിഷമമുണ്ടെങ്കില്‍ നിര്‍ബന്ധിക്കേണ്ട, കണ്ണൂരില്‍ വരുമ്പോള്‍ എന്നെ കാണാന്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് അറിഞ്ഞത്'

കണ്ണൂർ: സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദ്ദനൻ തീരുമാനം മാറ്റി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജനാർദ്ദനൻ മാധ്യമങ്ങളോട് പറഞ്ഞു. 'ഞാൻ പോകാതിരുന്നാൽ മുഖ്യമന്ത്രി ചെറുതായി പോകും'; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബീഡി തൊഴിലാളി ജനാർദ്ദനൻ. കോവിഡ് വ്യാപനം കാരണം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ജനാർദ്ദനൻ ഇന്നലെ പറഞ്ഞിരുന്നു.
'മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പരിഗണനയാണ് എനിക്ക് തന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് വിളിച്ച് പോകാന്‍ തയ്യാറായാല്‍ മാത്രം മതി, അവിടെ എത്തിക്കാന്‍ എല്ലാ സൗകര്യവും ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് വിഷമമുണ്ടെങ്കില്‍ നിര്‍ബന്ധിക്കേണ്ട, കണ്ണൂരില്‍ വരുമ്പോള്‍ എന്നെ കാണാന്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് അറിഞ്ഞത്. അത് ഞാന്‍ വല്യ ആളും മുഖ്യമന്ത്രി ചെറുതായിപ്പോകുന്ന അവസ്ഥയുമാകുമോ എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ അങ്ങോട്ടുപോകാന്‍ തീരുമാനിച്ചത്.” ജനാര്‍ദ്ദനന്‍ പറഞ്ഞു.
ജീവിതത്തിലെ ആകെയുണ്ടായിരുന്ന സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ കണ്ണൂരിലെ ബീഡി തൊഴിലാളി ചാലാടൻ ജനാർദ്ദനനും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു. ബാങ്ക് അക്കൌണ്ടിലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപയാണ് ജനാർദ്ദനൻ വാക്സിൻ ചലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകിയത്. കോവിഡ് കാരണം സത്യപ്രതിജ്ഞാ ചടങ്ങിന് പോകുന്നില്ലെന്ന് അറിയിച്ചിരുന്ന ജനാർദ്ദനൻ എന്നു തീരുമാനം മാറ്റിയിട്ടുണ്ട്. താൻ പോകാതിരുന്നാൽ മുഖ്യമന്ത്രി ചെറുതാകുമെന്നും, അതു പാടില്ലെന്നും ജനാർദ്ദനൻ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനായി അദ്ദേഹം ഇന്നു തന്നെ തിരുവനന്തപുരത്തേക്ക് തിരിക്കും.
advertisement
സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണം ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് ആകാശത്തിലാണോ ഭൂമിയിലാണോ എന്ന് അറിയാതായെന്ന് കണ്ണൂരിലെ ബീഡി തൊഴിലാളി ചാലാടൻ ജനാർദ്ദനൻ പറഞ്ഞത്. എന്നാൽ കോവിഡും കാലാവസ്ഥയും പരിഗണിച്ച് ചടങ്ങിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നില്ലന്നും അദ്ദേഹം ന്യൂസ് 18 നോട് ഇന്നലെ പറഞ്ഞിരുന്നു. തന്റെ സമ്പാദ്യം മുഴുവൻ വാക്സിൻ ചാലഞ്ചിനായി സംഭാവന നൽകിയാണ് ജനാർദ്ദനൻ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണം ലഭിച്ച ചുരുക്കം ചിലരിൽ ഒരാളാണ് കണ്ണൂർ സ്വദേശി ചാലാടൻ ജനാർദ്ദനൻ.
advertisement
ആകെയുള്ള സമ്പാദ്യമായ രണ്ടുലക്ഷം രൂപ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയാണ് ബീഡി തൊഴിലാളിയായ ജനാർദ്ദനൻ ശ്രദ്ധേയനായത്. നിരവധി പേരാണ് ജനാർദ്ദനന് അഭിനന്ദനവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പരാമർശിക്കുകയും ചെയ്തിരുന്നു.
കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരൻ ആയിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബീഡി തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകിയ കാര്യം അറിയിച്ചത്. അതിനു ശേഷം നടന്ന അന്വേഷണത്തിലാണ് ജനാർദ്ദനനാണ് ആ സംഭവാവന നൽകിയ മനുഷ്യനെന്ന് വെളിപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞാൻ പോകാതിരുന്നാൽ മുഖ്യമന്ത്രി ചെറുതായി പോകും'; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബീഡി തൊഴിലാളി ജനാർദ്ദനൻ
Next Article
advertisement
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
  • തമിഴ്‌നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.

  • പോലീസ് പരിശോധനയിൽ രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയില്ല.

  • ഇമെയിൽ വ്യാജമാണെന്നും തമിഴ് സെലിബ്രിറ്റികളെ ലക്ഷ്യം വച്ച വ്യാജ മുന്നറിയിപ്പുകളുടെ ഭാഗമാണെന്നും സ്ഥിരീകരിച്ചു.

View All
advertisement