വിദേശത്തുനിന്ന് എത്തിയ ഷക്കീർ കണ്ണൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണുള്ളത്. കൊറോണയെ നേരിടാൻ ഏതൊക്കെ രീതിയിലാണ് ഐസൊലേഷൻ വാർഡ് ക്രമീകരിച്ചിട്ടുള്ളതെന്നും ക്വാറന്‍റൈന് വിധേയരാകേണ്ടതിന്‍റെ പ്രാധാന്യവും ഷക്കീർ പുതിയ വീഡിയോയിൽ വിവരിക്കുന്നു. ഏതായാലും ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
യൂട്യൂബിൽ അഞ്ച് ലക്ഷത്തോളം പേർ പിന്തുടരുന്ന മല്ലു ട്രാവലർ എന്ന പേജ് ഷക്കീറിന്‍റേതാണ്. കഴിഞ്ഞ ഒക്ടോബറിൽ കണ്ണൂരിൽനിന്ന് യൂറോപ്പിലേക്ക് യാത്ര തിരിച്ച ഷക്കീർ ഇറാൻ ഉൾപ്പടെ നിരവധി രാജ്യങ്ങളിലൂടെയാണ് തിരിച്ചെത്തിയത്. വിസ പ്രശ്നം മൂലം അസർബൈജാൻ, ദുബായ് വഴിയാണ് അദ്ദേഹം തിരിച്ചെത്തിയത്.
advertisement
കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഷക്കീർ ആദ്യം ചെയ്തത്, അവിടുത്തെ കൊറോണ ഹെൽത്ത് ഡെസ്ക്കിലെ ആരോഗ്യപ്രവർത്തകരോട് യാത്രയുടെ വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു. ഇതേത്തുടർന്ന് അവരുടെ നിർദേശപ്രകാരം കണ്ണൂർ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ആയി. വിമാനത്താവളം മുതൽ കേരളം എങ്ങനെയാണ് കൊറോണയെ നേരിട്ടതെന്ന് വീഡിയോയിലൂടെ പുറംലോകത്തെ കാണിക്കുകയും ചെയ്തു. ഐസൊലേഷൻ വാർഡിലെ ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്ന ആദ്യ വ്ലോഗറായി ഷക്കീർ മാറിയിരിക്കുന്നു.
TOP NEWSസാമൂഹികപ്രവർത്തക, സംരഭക, ജലസംരക്ഷണ പോരാളി; പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയയിലെത്തിയ സ്ത്രീകളെ പരിചയപ്പെടാം [NEWS]ഒന്നു വിളിച്ചാൽ മതി, പരാതി സ്വീകരിക്കാൻ പൊലീസ് സ്റ്റേഷൻ ഇനി നിങ്ങളുടെ അടുത്തുവരും [NEWS]രണ്ടേ രണ്ട് ചോദ്യങ്ങൾ; മറച്ചുവെച്ച കൊറോണബാധ സർക്കാർ ആശുപത്രി കണ്ടെത്തിയത് ഇങ്ങനെ [NEWS]
സ്വന്തമായ ആവശ്യങ്ങൾ മാറ്റിവെച്ച് ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പിന്തുടർന്നാൽ വലിയ വിപത്തുകൾ ഒഴിവാക്കാമെന്ന് ഷക്കീർ പറയുന്നു. വിദേശങ്ങളിൽനിന്ന് വരുന്നവർ നിർബന്ധമായും ക്വാറന്‍റൈനിൽ കഴിയണം. ഇത് കുടുംബാംഗങ്ങളോട് ചെയ്യുന്ന വലിയ കാര്യമാണ്. മൂന്നു ദിവസം ആശുപത്രിയിൽ കഴിഞ്ഞ രോഗബാധ ഇല്ലെന്ന് ഉറപ്പാക്കിയശേഷം വേണം എല്ലാവരും വീട്ടിലേക്ക് പോകേണ്ടത്. കേരളത്തിലെ പൊതു ആരോഗ്യമേഖല എത്രത്തോളം മെച്ചമാണെന്നും സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതയും വീഡിയോയിൽ ഷക്കീർ വിവരിക്കുന്നുണ്ട്.