സാമൂഹികപ്രവർത്തക, സംരഭക, ജലസംരക്ഷണ പോരാളി; പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയയിലെത്തിയ സ്ത്രീകളെ പരിചയപ്പെടാം

Women Who handles PM Modi's Social Media | “എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം ആദ്യമായി പ്രഖ്യാപിച്ചത്.

News18 Malayalam | news18-malayalam
Updated: March 8, 2020, 6:47 PM IST
സാമൂഹികപ്രവർത്തക, സംരഭക, ജലസംരക്ഷണ പോരാളി; പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയയിലെത്തിയ സ്ത്രീകളെ പരിചയപ്പെടാം
Prime Minister Narendra Modi
  • Share this:
ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര സോഷ്യൽമീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് കൈമാറിയത് വലിയ വാർത്തയായിരുന്നു. “എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം ആദ്യമായി പ്രഖ്യാപിച്ചത്.

"ഈ വനിതാദിനത്തിൽ സ്വന്തം ജീവിതത്തിലൂടെയും കരിയറിലൂടെയും ഞങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകൾക്ക് ഞാൻ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈമാറും. ഇത് ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാൻ അവരെ സഹായിക്കും. നിങ്ങൾ അത്തരമൊരു സ്ത്രീയാണോ അതോ പ്രചോദനം നൽകുന്ന അത്തരം സ്ത്രീകളെ നിങ്ങൾക്ക് അറിയാമോ? #SheInspiresUs ഉപയോഗിച്ച് അത്തരം സ്റ്റോറികൾ പങ്കിടുക "(sic)," പ്രധാനമന്ത്രി ചൊവ്വാഴ്ച പോസ്റ്റുചെയ്തതാണ് ഈ സന്ദേശം.

വനിതാദിനമായ ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ അക്കൗണ്ടുകൾ ഏറ്റെടുത്ത ആദ്യത്തെയാൾ ചെന്നൈയിൽനിന്നുള്ള സ്നേഹ മോഹൻ‌ദോസ് ആണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന "ഫുഡ്ബാങ്ക് ഇന്ത്യ" യുടെ സ്ഥാപകയാണ് അവർ. ഫുഡ്ബാങ്ക് ഇന്ത്യയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച അവർ അമ്മയിൽനിന്നാണ് ഇത്തരമൊരു ആശയം ലഭിച്ചതെന്നും അവർ വ്യക്തമാക്കി. വീടില്ലാത്തവർക്കും തെരുവുകളിൽ കഴിയുന്നവർക്കും ഭക്ഷണം ലഭ്യമാക്കുകയെന്നതാണ് ഫുഡ്ബാങ്ക് ഇന്ത്യയുടെ പ്രധാന പ്രവർത്തനം.


13-ാം വയസിൽ ബോംബ് സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെടുകയും പിന്നീട് കുടുംബത്തിന്റെ പിന്തുണയോടെ പിഎച്ച്ഡി നേടുകയും ചെയ്ത മാളവിക അയ്യരായിരുന്നു അടുത്തത്. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെ പ്രസിഡന്‍റിന്‍റെ പുരസ്ക്കാരം വരെ അവർ സ്വന്തമാക്കി. തന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ പേജിലൂടെ അവർ വിവരിച്ചു.അടുത്തതായി എത്തിയത് ശ്രീനഗറിൽനിന്നുള്ള വനിതാ സംരംഭകയായ ആരിഫയായിരുന്നു. കശ്മീരിലെ പരമ്പരാഗത കരകൌശലവസ്തുക്കളെ പുനരുജ്ജീവിപ്പിക്കുകയെന്നതായിരുന്നു അവരുടെ സ്വപ്നം. പ്രാദേശിക സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ഒരു മാർഗമായാണ് ആരിഫ അതിനെ കണ്ടത്. വനിതാ കരകൌശലത്തൊഴിലാളികളുടെ അവസ്ഥ കണ്ടാണ് അവർക്കുവേണ്ടി നംദ ക്രാഫ്റ്റ് എന്ന സംരഭവുമായി രംഗത്തെത്തിയത് ”ആരിഫയുടെ ട്വീറ്റിൽ പറയുന്നു.ഭാവിയിലേക്കുള്ള ആവശ്യം മുന്നിൽക്കണ്ട് ജലസമൃദ്ധിയുടെ സുസ്ഥിര ഭാവി കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധ പ്രവർത്തകയായ കൽപ്പന രമേഷാണ് നാലാമതായി എത്തിയത്.


പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഏറ്റെടുത്ത അഞ്ചാമത്തെ വനിത വിജയാ പവാർ ആണ്. "ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൌശല വസ്തുക്കളെക്കുറിച്ച് മറ്റുള്ളവരിലേക്ക് എത്തിക്കുന്ന പ്രവർത്തനമാണ് ഇവർ നടത്തുന്നത്. മഹാരാഷ്ട്രയിലെ ബഞ്ചാര സമൂഹത്തിന്റെ കരകൌശല വസ്തുക്കളാണ് ഇന്ന് അവർ പരിചയപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഈ രംഗത്തുണ്ട്, കൂടാതെ ആയിരം സ്ത്രീകൾ കൂടി ഇതുമായി സഹകരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.കാൺപുരിൽനിന്നുള്ള കലാവതിയാണ് ആറാമതായി എത്തിയത്. തുറന്ന സ്ഥലത്തെ മലമൂത്രവിസർജ്ജനം തടയുന്നതിനും ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള പ്രവർത്തനങ്ങളെക്കുറിച്ചാണ് അവർ വിവരിച്ചത്.ബീഹാറിൽനിന്നുള്ള വീണ ദേവിയായിരുന്നു പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്ത് ഏഴാമത്തെ വനിത. ബീഹാറിലെ മംഗർ ഗ്രാമത്തിൽ സാമൂഹികരംഗത്തെ പ്രവർത്തനങ്ങളിലൂടെ അംഗീകാരവും ബഹുമാനവും കൈവരിച്ചത് എങ്ങനെയെന്ന് അവർ വിശദീകരിച്ചു.

 TOP NEWS3000 പേരെങ്കിലും രോഗബാധിതരുമായി സമ്പർക്കം നടത്തിയിരിക്കാമെന്ന് കളക്ടർ; അന്തിമ പട്ടിക ഉടനെ [NEWS]കൊറോണ ബാധിതരെ സ്വീകരിക്കാനെത്തിയ ബന്ധുക്കളെ കണ്ടെത്തി; മെഡിക്കൽ സംഘം വീട്ടിലെത്തി പരിശോധിക്കുന്നു [NEWS]കോവിഡ് 19: സ്ഥിതി നിയന്ത്രണ വിധേയം: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ [NEWS]
സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മുന്നേറ്റങ്ങൾ വിളിച്ചോതിയാണ് എല്ലാ വർഷവും മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നത്. “സമത്വത്തിന്‍റെ തലമുറയാണ് ഞാൻ: സ്ത്രീകളുടെ അവകാശങ്ങൾ യാഥാർഥ്യമാക്കുക” എന്നതാണ് ഈ വർഷത്തെ വനിതാദിനം മുന്നോട്ടുവെക്കുന്ന തീം സന്ദേശം.
First published: March 8, 2020, 6:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading