കോഴിക്കോട്: പരാതി നൽകാൻ സ്ത്രീകളും കുട്ടികളും ഇനി പൊലീസ് സ്റ്റേഷനുകൾ കയറേണ്ട. 9497923380 എന്ന ഫോൺ നമ്പറിൽ വിളിച്ചാൽ മൂന്ന് വനിതാ പൊലീസുകാർ ഉൾപ്പെടുന്ന ഒരു പൊലീസ് സ്റ്റേഷൻ തന്നെ നിങ്ങളുടെ അടുത്തെത്തി പരാതികൾ സ്വീകരിക്കും.
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി കോഴിക്കോട് സിറ്റി പൊലീസാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.
തിങ്കൾ മുതൽ ശനി വരെയാണ് ഷെൽട്ടർ വാഹനം കോഴിക്കോട് നഗര പരിധിയിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കും. അവിടെ വച്ചും പരാതികൾ നൽകാം. നേരിട്ട് പറയാൻ ബുദ്ധിമുട്ടെങ്കിൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികളിൽ എഴുതിയിടാം.
എല്ലാ ദിവസവും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പരാതികൾ പരിശോധിച്ച് ബന്ധപ്പെട്ട സ്റ്റേഷനുകൾക്ക് കൈമാറും. തുടർ നടപടികൾ പരാതിക്കാരെ ഫോൺ വഴിയോ തപാൽ വഴിയോ അറിയിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.