TRENDING:

Viral Video | മുതല കുതിച്ചു പാഞ്ഞത് സ്പീഡ് ബോട്ടിനൊപ്പം; ഞെട്ടിക്കുന്ന വീഡിയോ ഇന്‍റർനെറ്റിൽ തരംഗമാകുന്നു

Last Updated:

ഭീമാകാരമായ മുതല വെള്ളത്തിൽ നിന്ന് പെട്ടെന്ന് പുറത്തുവരുന്നതും ബോട്ടിൽ നിന്ന് വളരെ അകലെയല്ലാതെ ആക്രമണാത്മകമായി നീങ്ങുന്നതും ക്ലിപ്പിൽ വ്യക്തമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൃഗങ്ങളുടെ വ്യത്യസ്തമായ വീഡിയോകൾ ഇന്‍റർനെറ്റിൽ വൈറലാകുന്നത് വളരെ വേഗത്തിലാണ്. ഇപ്പോഴിതാ ഒരു മുതലാണ് സോഷ്യൽമീഡിയയിൽ സംസാര വിഷയമാകുന്നത്. അതിവേഗം പായുന്ന ഒരു സ്പീഡ് ബോട്ടിനൊപ്പം കുതിച്ചെത്തുന്ന മുതലയുള്ള വീഡിയോയാണ് വൈറലായത്. ഓസ്‌ട്രേലിയയിൽനിന്നാണ് 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നത്. ബോട്ടിന് സമാന്തരമായി അതിശയിപ്പിക്കുന്ന വേഗതയിൽ സമുദ്രത്തിലൂടെ മുതലയുടെ വരവ് കണ്ടിരിക്കുന്നവരെ ഞെട്ടിപ്പിക്കുന്നതാണ്. ജലാശയങ്ങളിൽ മുതലകൾ എത്രത്തോളം വേഗത്തിൽ സഞ്ചരിക്കുമെന്ന് വീഡിയോ കാണിക്കുന്നു.
advertisement

ഒരു സുഹൃത്തിനൊപ്പം ഞണ്ട് കെണി പരിശോധിക്കുന്നതിനായി കടലിൽ ഇറങ്ങിയ അലക് ഡൺ എന്ന ഓസ്‌ട്രേലിയക്കാരനാണ് ഇത് ചിത്രീകരിച്ചത്. ഫേസ്ബുക്കിൽ അലക് ഡൺ ഇട്ട വീഡിയോ ക്ലിപ്പ് ഇതിനോടകം വൈറലായി.

ഭീമാകാരമായ മുതല വെള്ളത്തിൽ നിന്ന് പെട്ടെന്ന് പുറത്തുവരുന്നതും ബോട്ടിൽ നിന്ന് വളരെ അകലെയല്ലാതെ ആക്രമണാത്മകമായി നീങ്ങുന്നതും ക്ലിപ്പിൽ വ്യക്തമാണ്. ഇതുവരെ ആയിരകണക്കിന് ആളുകൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

advertisement

“ ഞാൻ എന്തുകൊണ്ടാണ് വെള്ളത്തിൽ ഇറങ്ങി നീന്താത്തതെന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണിത്. ജലാശയം ബോട്ട്, ജെറ്റ് സ്കീ, മത്സ്യം, മുതല എന്നിവയ്ക്കുള്ളതാണ്. അവയ്ക്കായി വിട്ടുകൊടുക്കുക ” ഒരു ഉപയോക്താവ് ഈ വീഡിയോയ്ക്ക് ചുവടെ കമന്‍റ് ചെയ്യുന്നു.

You may also like:വീടിനു പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ; അകത്ത് ചോറൂണ്; സുഹൃത്തിന്റെ മകന് ചോറൂണ് നടത്തി മന്ത്രി കെ.ടി ജലീൽ [NEWS]Karipur Crash | കരിപ്പൂർ റൺവേ അപകടം: എയർഇന്ത്യയ്ക്ക് 374 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും​ [NEWS] ഡോക്ടർമാരും നഴ്സുമാരും ഇല്ല; ദേശീയ ആരോഗ്യ മിഷന്റെ കോവിഡ് വീഡിയോയ്ക്കതെിരെ ഡോക്ടർമാരുടെ സംഘടന [NEWS]

advertisement

“എന്തൊരു അത്ഭുതകരമായ സൃഷ്ടി, ഭ്രാന്തൻ, ഇതുപോലുള്ള ഒരു വലിയ കൂട്ടായ്മയ്ക്ക് എത്ര വേഗത്തിൽ നീങ്ങാൻ കഴിയും! ദിനോസറുകളിൽ അവസാനത്തേതും ഇപ്പോഴും ശക്തവുമായ മുതലകളെ ഞാൻ സ്നേഹിക്കുന്നു ”- മറ്റൊരാൾ കമന്‍റ് ചെയ്യുന്നു. സമുദ്രജല മുതലയെ ദിനോസറുകളുമായി താരതമ്യപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. മുതലകൾ മറ്റ് ഉരഗങ്ങളേക്കാൾ ദിനോസറുകളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനോടകം ഈ വൈറൽ വീഡിയോ   ഒമ്പതിനായിരത്തോളം പേർ ലൈകം ചെയ്തിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കടലിൽ കാണപ്പെടുന്ന മുതലയ്ക്ക് ഏഴ് മീറ്റർ വരെ നീളവും 1000 കിലോഗ്രാം വരെ ഭാരവുമുണ്ടാകും. അസാധാരണമായ രാത്രി കാഴ്ചയുള്ള ഇവ സാധാരണയായി രാത്രിയിൽ ഇര തേടി ഇറങ്ങുന്നു. അവ വെള്ളത്തിൽ ശക്തമായ ഇരപിടുത്തക്കാരാണെങ്കിലും കരയും അവയ്ക്ക് അന്യമല്ല. ആഫ്രിക്ക, ഏഷ്യ, വടക്കൻ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും, ഓസ്‌ട്രേലിയയിലും, മുതലയെ സാധാരണയായി കാണപ്പെടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video | മുതല കുതിച്ചു പാഞ്ഞത് സ്പീഡ് ബോട്ടിനൊപ്പം; ഞെട്ടിക്കുന്ന വീഡിയോ ഇന്‍റർനെറ്റിൽ തരംഗമാകുന്നു
Open in App
Home
Video
Impact Shorts
Web Stories