ഡോക്ടർമാരും നഴ്സുമാരും ഇല്ല; ദേശീയ ആരോഗ്യ മിഷന്റെ കോവിഡ് വീഡിയോയ്ക്കതെിരെ ഡോക്ടർമാരുടെ സംഘടന
- Published by:Naseeba TC
- news18-malayalam
Last Updated:
താഴെ തട്ടിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അപമാനിക്കുന്നതും അവരുടെ മനോവീര്യം തകർക്കുന്നതുമായ നടപടിയാണിതെന്നാണ് ഡോക്ടര്‍മാരുടെ പരാതി.
കൊച്ചി: കൊറോണ സേഫ് കമ്യൂണിറ്റി റെസ്പോൺസ് നെറ്റ്‌വർക് കോഴ്സിന് ദേശീയ ആരോഗ്യ മിഷൻ തയ്യാറാക്കിയ വീഡിയോയ്ക്കെതിരെ പ്രതിഷേധം. ആശാ, അങ്കണവാടി വർക്കർമാരും കുടുംബശ്രീ എഡിഎസും വാർഡ് അംഗങ്ങളും മാത്രമാണ് വീഡിയോയിൽ ഉള്ളത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ ഉള്ള ഡോക്ടർമാർ, നഴ്സുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരെ കുറിച്ച് വീഡിയോയിൽ പ്രതിപാദിച്ചിട്ടില്ല. ഇതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ എറണാകുളം ജില്ലാകമ്മിറ്റി ഡിഎംഒയ്ക്ക് രേഖാമൂലം പരാതി നല്‍കി.
You may also like:കണ്ണൂരില്‍ ക്വറന്‍റീനിൽ കഴിഞ്ഞിരുന്ന യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ
താഴെ തട്ടിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അപമാനിക്കുന്നതും അവരുടെ മനോവീര്യം തകർക്കുന്നതുമായ നടപടിയാണിതെന്നാണ് ഡോക്ടര്‍മാരുടെ പരാതി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു സ്വയം നിയന്ത്രണം ഏറ്റെടുക്കുന്ന സമാന്തര ഏജൻസിയായി എൻഎച്ച്എം പ്രവർത്തിക്കുന്നുവെന്നാണ് കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയന്റെ ആക്ഷേപം.
advertisement
ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു പരാതി നല്‍കിയിട്ടുണ്ട്. എന്നാൽ വീഡിയോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഡി പി എം അറിയിച്ചു. കോഴ്സിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നും ഡിപിഎം അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 12, 2020 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡോക്ടർമാരും നഴ്സുമാരും ഇല്ല; ദേശീയ ആരോഗ്യ മിഷന്റെ കോവിഡ് വീഡിയോയ്ക്കതെിരെ ഡോക്ടർമാരുടെ സംഘടന