Viral video | 'അവളെ കൊണ്ടുപോകരുതേ'; പശുവിനെ കൊണ്ട് പോയ വാഹനത്തിനു പിന്നാലെ കാളയുടെ ഓട്ടപാച്ചിൽ
Viral video | 'അവളെ കൊണ്ടുപോകരുതേ'; പശുവിനെ കൊണ്ട് പോയ വാഹനത്തിനു പിന്നാലെ കാളയുടെ ഓട്ടപാച്ചിൽ
പശുവിനെ വാങ്ങിയ ആൾ അതിനെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിക്കുന്ന കാള. ശുഭപര്യവസായിയായ വീഡിയോ നോർവീജിയൻ നയതന്ത്രജ്ഞൻ ഷെയർ ചെയ്തതോടെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്
തന്റെ പ്രിയപ്പെട്ടവളെ കൊണ്ടുപോയ വാഹനത്തിനു പിന്നാലെ പായുന്ന കാളയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. മിണ്ടാപ്രാണികളുടെ ലോകത്തെ അപൂർവ്വ സ്നേഹത്തിന്റെ ഉദാഹരണമായി മാറുകയാണ് ഈ ജോഡികൾ.
പശുവിനെ വിലകൊടുത്തു വാങ്ങിയ ആൾ അതിനെ ഒരു പെട്ടി ഓട്ടോയിൽ കയറ്റിക്കൊണ്ടു പോവുകയാണ്. എന്നാൽ അത്രയും കാലം ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവളെ വിട്ടുകൊടുക്കാൻ കാള തയാറായില്ല. പരമാവധി വേഗത്തിൽ കാള വാഹനത്തിനു പിന്നാലെ കുതിച്ചു. ഒരിടത്തെത്തിയപ്പോൾ വാഹനം നിർത്തി. കാള തന്നാൽ കഴിയും വിധം അവളെ തിരികെ കിട്ടാനുള്ള ശ്രമം നടത്തുന്നു. ഡ്രൈവർ സീറ്റിനരികെ നിന്നുകൊണ്ട് തന്റെ നിസ്സഹായത വെളിപ്പെടുത്തുന്നതെന്നോണം കാള നോക്കുന്നത് കാണാം.
ഇവരുടെ സ്നേഹം മനസ്സിലായ ഒരാൾ പകർത്തിയ വീഡിയോയാണിത്. ഒടുവിൽ കാര്യം മനസ്സിലായ നാട്ടുകാർ ഇടപെടുകയായിരുന്നു. ഉടമയെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി. ഇപ്പോൾ ഇരുവരും ഒന്നിച്ച് ഒരു കാലി ഫാമിൽ പാർക്കുകയാണ്. (വീഡിയോ ചുവടെ)
True love still exists❤️❤️❤️
Touching story from India 🇮🇳!
നോർവീജിയൻ നയതന്ത്രജ്ഞനും, മുൻ രാഷ്ട്രീയ പ്രവർത്തകനുമായ എറിക് സോൾഹെയിം ഷെയർ ചെയ്തതിൽ പിന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ എമ്പാടും വൈറലാവുകയാണ്. ഇതിനോടകം വീഡിയോ 18.5K യിലധികം ലൈക്കും 4.8K റീട്വീറ്റും നേടിക്കഴിഞ്ഞു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.