Also Read- തലയിലെ ശസ്ത്രക്രിയക്കിടെ കീബോർഡ് വായിച്ച് ഒൻപതുവയസുകാരി; വീഡിയോ വൈറൽ
@maxpotentialdogtraining എന്ന അക്കൗണ്ടിൽ റയാൻ എന്ന പേരുള്ള യുവാവാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നോവ എന്ന നായയെയും ഉടമസ്ഥയായ യുവതിയുമാണ് വീഡിയോയിലുള്ളത്. 'തന്റെ ഉടമ ഗർഭിണിയാണെന്ന് നായ അറിഞ്ഞ നിമിഷം' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യുവതിയുടെ വയറിനെ സംരക്ഷിച്ചുനിൽക്കുന്നതുപോലെയുള്ള നായയുടെ ഭാവവാണ് കാഴ്ചക്കാരുടെ ഹൃദയത്തിൽ തൊടുന്നത്.
Also Read- പൂന്തോട്ടത്തിനായി പറമ്പിൽ കുഴിയെടുത്തു; കിട്ടിയത് 63 സ്വർണ നാണയങ്ങൾ
advertisement
യുവതിയുടെ അരയ്ക്ക് പുറത്ത്, വയറിൽ തൊടാതെ നിൽക്കുന്ന നായ വീട്ടമ്മയുടെ മുഖത്തും വയറിലും മാറി മാറി നോക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതുവരെ പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 1,87,000 പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേർ നായയുടെ ബുദ്ധിയെ പ്രകീർത്തിച്ച് കമന്റുകൾ കുറിച്ചിട്ടുണ്ട്. 'നായക്ക് എല്ലാം അറിയാം. മണത്ത് കണ്ടുപിടിക്കാനാകുമെന്നാണ് തോന്നുന്നത്'- ഒരാൾ കമന്റ് ചെയ്തു.
Also Read- രണ്ടുവയസുകാരി മാസ്ക് വയ്ക്കാൻ വിസമ്മതിച്ചു: ദമ്പതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി
ഗർഭാവസ്ഥ ഉൾപ്പെടെ ശരീരത്തിലെ മാറ്റങ്ങൾ തിരിച്ചറിയാൻ നായകൾക്ക് കഴിവുണ്ടെന്ന് മറ്റൊരാൾ കുറിച്ചു. ഗർഭവാവസ്ഥയിൽ വളർത്തുനായ വയറിൽ തലവെച്ചുകിടന്ന ഓർമകൾ പങ്കുവെച്ച് മറ്റൊരു യൂസറും രംഗത്തെത്തി. പിന്നീട് ടിക് ടോക് യൂസർ പുതിയൊരു വിവരം അപ്ഡേറ്റ് ചെയ്തു. നോവയും മറ്റു വളർത്തുമൃഗങ്ങളും കുഞ്ഞിനെ ആദ്യമായി കാണുന്നതിന്റെ വിവരമാണത്. നിങ്ങളൊക്കെ കരുതുന്നപോലെ മധുരതരമായിരുന്നു ആ കൂടിക്കാഴ്ചയെന്നും യൂസർ കുറിക്കുന്നു.