കൊളറാഡോ: രണ്ട് വയസുള്ള മകൾ ഫെയ്സ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നിന്ന് പുറത്താക്കിയതായി ദമ്പതികൾ. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ദമ്പതികൾ അറിയിക്കുകയായിരുന്നു.
എലിസ് ഓർബൻ എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിമാനത്തിൽ നിന്ന് പുറത്താക്കിയ ശേഷം ഭർത്താവും മകള്‍ എഡ്‌ലൈനിനുമൊപ്പം എയർപോർട്ടിൽ ആയിരിക്കുമ്പോഴാണ് യുവതി കരഞ്ഞുകൊണ്ട് സംഭവം വിവരിച്ചത്.
കൊളറാഡോയിൽ നിന്ന് ന്യൂജഴ്സിയിലെ നെവാർക്കിലേക്ക് പോകുകയായിരുന്ന കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. 'ഞങ്ങളുടെ രണ്ടു വയസുകാരി മാസ്ക് ധരിക്കാൻ ഞങ്ങളെ വിമാനത്തിൽ നിന്ന് പുറത്താക്കി' എലിസ് ഓർബൻ വീഡിയോയിൽ കരഞ്ഞുകൊണ്ട് പറഞ്ഞു.
മാതാപിതാക്കൾ മകളുടെ മുഖത്ത് മാസ്ക് ഇടാൻ ശ്രമിക്കുന്നതും കുടുംബത്തെ വിമാനത്തിൽ നിന്ന് പുറത്താക്കുന്നതും വീഡിയോ ക്ലിപ്പിൽ കാണാം. മാസ്ക് ധരിക്കാന്‍ കുഞ്ഞ് വിസമ്മതിച്ചതോടെ ഒരു ക്രൂ അംഗം കുടുംബത്തോട് വിമാനത്തിൽ നിന്ന് പുറത്തു പോകാൻ ആവശ്യപ്പെടുകയായിരുന്നു.
മകൾ കരയുകയാണെന്നും നിർബന്ധിക്കാൻ കഴിയില്ലെന്ന് ദമ്പതികൾ പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാൻ ക്രൂ അംഗം തയ്യാറായില്ല. വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം ഭാവിയിൽ യുണൈറ്റഡ് എയർലൈൻസിനൊപ്പം പറക്കുന്നതിൽ നിന്ന് കുടുംബത്തെ വിലക്കിയിട്ടില്ലെന്ന് എയർലൈൻ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.