Viral Video| തലയിലെ ശസ്ത്രക്രിയക്കിടെ കീബോർഡ് വായിച്ച് ഒൻപതുവയസുകാരി; വീഡിയോ വൈറൽ

Last Updated:

മധ്യപ്രദേശ് ഗ്വാളിയറിലെ ഒൻപതുവയസുകാരിയാണ് ബിഐഎംആർ ആശുപത്രിയിൽ മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയയാത്.

തലയിൽ അതി സങ്കീർണമായ ശസ്ത്രക്രിയ നടക്കുമ്പോൾ വയലിൻ വായിക്കുന്ന യുവതിയുടെ വീഡിയോ ഈ വർഷമാദ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വൈറ്റ് സിംഫണി ഓർക്കസ്ട്രയിലെ അംഗമായ വൈലനിസ്റ്റായ യുവതിയായിരുന്നു ജനുവരി 31ന് തലയിൽ സങ്കീർണമായ ശസ്ത്രക്രിയക്ക് വിധേയയായത്. കൈവിരലുകളുടെ ചലനങ്ങൾ ശസ്ത്രക്രിയയെ തുടർന്ന് തകരാറിലായില്ലെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ശസ്ത്രക്രിയക്കിടെ ഈ പരീക്ഷണം.
അടുത്തിടെ 33കാരനായ രോഗി തലയിൽ ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനിടെ ബിഗ് ബോസും അവതാർ സിനിമയും കണ്ടിരുന്നതും വാർത്തയായിരുന്നു. ഗുണ്ടൂരിലെ ബ്രിന്ദ ന്യൂറോ സെന്ററിലായിരുന്നു ഈ ശസ്ത്രക്രിയ നടന്നത്.
ഇപ്പോൾ മധ്യപ്രദേശ് ഗ്വാളിയറിലെ ഒൻപതുവയസുകാരിയാണ് ബിഐഎംആർ ആശുപത്രിയിൽ മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയയാത്. തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യുന്നതിന് പൂർണ ബോധാവസ്ഥയിലാണ് സൗമ്യ എന്ന പെൺകുട്ടി ശസ്ത്രക്രിയക്ക് വിധേയയായത്. ഞായറാഴ്ച ഡോക്ടർമാർ തലയില്‍ ശസ്ത്രക്രിയ നടത്തുന്നതിടെ സൗമ്യ കൈവിരലുകൾ കൊണ്ട് കീബോർഡ് വായിക്കുകയായിരുന്നു. ശസ്ത്രക്രിയ കാരണം കൈവിരലുകളുടെ ചലനങ്ങളും കൈകളുടെ പ്രവർത്തനങ്ങളും തകരാറാലികുന്നില്ല എന്ന് ഉറപ്പാക്കുന്നതിനായിരുന്നു ഇത്.
advertisement
വീഡിയോ കാണാം-
തലച്ചോറിൽ അതി സങ്കീർണമായ ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഞരമ്പുകൾക്ക് കേടുപാട് വരാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ സൗമ്യയെ ആദ്യം തന്നെ അറിയിച്ചിരുന്നു. ഈ കാരണം കൊണ്ടാണ് പൂർണ ബോധാവസ്ഥയിൽ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. ശസ്ത്രക്രിയ നടത്തുന്നതിനിടെ കീ ബോർഡ് വായിക്കാനും ഡോക്ടർമാർ സൗമ്യയോട് ആവശ്യപ്പെട്ടു.
advertisement
''ഞാൻ ആറു മണിക്കൂർ കീ ബോർഡ് വായിച്ചു. മൊബൈൽ ഫോണിൽ ഗെയിമുകളും കളിച്ചു. ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നു''- ശസ്ത്രക്രിയക്ക് ശേഷം സൗമ്യ പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നെങ്കിലും ശസ്ത്രക്രിയ വിജയകരമായെന്ന് ന്യൂറോ സർജൻ അഭിഷേക് ചൗഹാൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video| തലയിലെ ശസ്ത്രക്രിയക്കിടെ കീബോർഡ് വായിച്ച് ഒൻപതുവയസുകാരി; വീഡിയോ വൈറൽ
Next Article
advertisement
കോഹ്ലിയുടെ ക്യാപ്റ്റൻ; BCCIയുടെ പുതിയ പ്രസിഡന്റ് മിഥുൻ മൻഹാസ്
കോഹ്ലിയുടെ ക്യാപ്റ്റൻ; BCCIയുടെ പുതിയ പ്രസിഡന്റ് മിഥുൻ മൻഹാസ്
  • മിഥുൻ മൻഹാസ് ബിസിസിഐയുടെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.

  • ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 157 മത്സരങ്ങളിൽ നിന്ന് 9,714 റൺസാണ് മൻഹാസിന്റെ സമ്പാദ്യം.

  • മൻഹാസ് ഐപിഎല്ലിൽ 55 മത്സരങ്ങളിൽ നിന്ന് 514 റൺസ് നേടി, 109.36 സ്ട്രൈക്ക് റേറ്റോടെ.

View All
advertisement