TRENDING:

ആറു വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം; യുപി ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമെന്ന് 'ഇഷ്ക്' സംവിധായകൻ

Last Updated:

കാൺപൂരിലെ ബദ്രാസ് ഗ്രാമത്തിൽ ഞായറാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആറു വയസുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായതായി ഉത്തർ പ്രദേശ് പൊലീസ് പറഞ്ഞിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാൺപുർ: ഉത്തർ പ്രദേശിൽ നിന്ന് ഇന്നെത്തിയ ഒരു വാർത്ത മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നത് ആയിരുന്നു. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആറു വയസുകാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടെന്നും പെൺകുട്ടിയുടെ ഹൃദയവും ശ്വാസകോശവും പുറത്തെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും ഉത്തർ പ്രദേശ് പൊലീസ് വ്യക്തമാക്കിയിരുന്നു.
advertisement

ഈ സംഭവത്തിൽ പ്രതിഷേധിച്ച് ഇഷ്ക് സംവിധായകൻ അനുരാജ് മനോഹർ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലാണ് യു പിയെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമെന്ന് വിളിച്ചത്.

അനുരാജ് മനോഹർ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ,

'ആറു വയസ്സുള്ള പെൺകുട്ടിയുടെ ശ്വാസകോശം കൊണ്ട് പൂജ ചെയ്‌താൽ കുട്ടികൾ ഉണ്ടാകുമെന്ന് ദിവ്യൻ പറയുന്നു. ഇത് കേട്ട് ദമ്പതികൾ ശ്വാസകോശം കൊണ്ടുവരാൻ ഗുണ്ടകൾക്ക് ക്വട്ടേഷൻ കൊടുക്കുന്നു. പോയവന്മാർ ഒരു ആറ് വയസ്സുകാരിയെ കണ്ട് പിടിച്ച് ബലാത്സംഗം ചെയ്ത് കൊന്ന് ശ്വാസകോശം പുറത്തെടുത്ത് ദമ്പതികൾക്ക് കൊടുക്കുന്നു.

advertisement

ഇത് ഏതെങ്കിലും ഹൊറർ നോവലോ മായാജാല കഥയിലെ ഭാഗമോ അല്ല. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമായ ഉത്തർ പ്രദേശിൽ ഇന്നലെ നടന്നതാണ്. 🙏

#UttarPradesh #Murder'

ആറു വയസ്സുള്ള പെൺകുട്ടിയുടെ ശ്വാസകോശം കൊണ്ട് പൂജ ചെയ്‌താൽ കുട്ടികൾ ഉണ്ടാകുമെന്ന് ദിവ്യൻ പറയുന്നു. ഇത് കേട്ട് ദമ്പതികൾ...

Posted by Anuraj Manohar on Tuesday, 17 November 2020

advertisement

You may also like:K Surendran | പച്ചക്കള്ളം പറഞ്ഞ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ [NEWS]M Shivashankar | ശിവശങ്കർ നൽകിയ ആർഗ്യുമെന്റ് നോട്ടിനെതിരെ കടുത്ത വിയോജിപ്പുമായി ഇ.ഡി; ശിവശങ്കർ പച്ചക്കള്ളം പറയുന്നുവെന്നും ആരോപണം [NEWS] PK Kunhalikutty | കിഫ്ബി വലിയ അഴിമതി; UDF അധികാരത്തിൽ എത്തിയാൽ കിഫ്ബി തുടരണോ എന്ന് ചർച്ച ചെയ്യും: പികെ കുഞ്ഞാലിക്കുട്ടി [NEWS]

advertisement

കാൺപൂരിലെ ബദ്രാസ് ഗ്രാമത്തിൽ ഞായറാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആറു വയസുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായതായി ഉത്തർ പ്രദേശ് പൊലീസ് പറഞ്ഞിരുന്നു. പെൺകുട്ടിയുടെ ഹൃദയവും ശ്വാസകോശവും പുറത്തെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർമന്ത്രവാദത്തിന് വേണ്ടിയാണ് പ്രതികളുടെ ക്രൂരകൃത്യമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറ്റൊരു സ്ത്രീക്ക് കുഞ്ഞ് ജനിക്കാൻ വേണ്ടി ആറു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന് ഹൃദയവും ശ്വാസകോശവും പുറത്തെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കുൽ കുരിൽ(21), ബീരൻ(31) എന്നിവരാണ് അറസ്റ്റിലായത്. പരശുറാം കുരിൽ എന്നയാളാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരൻ. ഇയാൾക്ക് കുഞ്ഞുണ്ടാകാൻ വേണ്ടിയാണ് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ പുറത്തെടുത്ത് പരശുറാമിന് എത്തിക്കുകയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആറു വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം; യുപി ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമെന്ന് 'ഇഷ്ക്' സംവിധായകൻ
Open in App
Home
Video
Impact Shorts
Web Stories