ഒരു വർഷത്തിനിടെ 171 സ്ഥാനം പിറകോട്ട് പോയിരിക്കുകയാണ് അമേരിക്കൻ കുട്ടികളിലെ ജനപ്രിയ പേരായ കരേൻ. 2019 ൽ 660ാം സഥാനമാണ് പേരിനുണ്ടായിരുന്നത്. എന്നാൽ 2020 എത്തിയപ്പോഴേക്കും അത് 831 ലേക്ക് കൂപ്പുകുത്തി. 1927 ന് ശേഷം ആദ്യമായാണ് കരേൻ എന്ന പേരിന് ഇത്രയേറെ ജനപ്രീതി കുറയുന്നത്.
advertisement
അമേരിക്കയിൽ 2020 നടന്ന “സെൻട്രൽ പാർക്ക് കരേൻ” എന്ന സംഭവത്തിന് ശേഷമാണ് പേരിന്റെ ജനപ്രീതി കുറഞ്ഞത്. പാർക്കിൽ വച്ച് കറുത്ത വർഗക്കാരനായ ആൾക്കെതിരെ വെളുത്ത വർഗക്കാരിയായ യുവതി പൊലീസിൽ തെറ്റായ പരാതി വിളിച്ചു പറയുന്നതാണ് “സെൻട്രൽ പാർക്ക് കരേൻ” സംഭവത്തിൻ്റെ അടിസ്ഥാനം. യുവതി പൊലീസിലേക്ക് ഫോൺ ചെയ്യുന്ന വീഡിയോ വൈറലാവുകയും ചെയ്തു. യുവതിയുടെ യഥാർത്ഥ പേര് കരേൻ എന്നായിരുന്നില്ല എങ്കിലും ഈ പേര് പിന്നീട് ധാരളം ട്രോളുകളിൽ ഉപയോഗിച്ച് തുടങ്ങി. വിശേഷ അധികാരങ്ങൾക്ക് പുറത്ത് തെറ്റായ കാര്യങ്ങൾ പറയുകയും, പ്രവർത്തിക്കുകയും, ആവശ്യപ്പെടുകയും ചെയ്യുന്ന മധ്യ വയസ്ക്കരായ വെളുത്ത വർഗക്കാരായ സ്ത്രീകളെ കരേൻ എന്ന പേരിൽ ട്രോളുകളിൽ ചിത്രീകരിക്കാൻ തുടങ്ങി. ഇതോടയൊണ് കരേൻ എന്ന പേര് കുഞ്ഞുങ്ങൾ ഇടുന്നതിന് ആളുകൾ മടി കാണിച്ചു തുടങ്ങിയത്.
Also Read മകൻ കാർ സമ്മാനമായി നൽകി; സന്തോഷം കൊണ്ട് അലറിവിളിച്ച് അമ്മ
കഴിഞ്ഞ വർഷം വെറും 325 കുഞ്ഞുങ്ങൾക്ക് മാത്രമാണ് കരേൻ എന്ന പേര് അമേരിക്കയിൽ ഇട്ടിട്ടുള്ളത്. 1965 കാലഘട്ടത്തിൽ ഏതാണ്ട് 33,000 കുഞ്ഞുങ്ങൾക്ക് കരേൻ എന്ന പേര് ഉണ്ടായിരുന്നതായി പഠനം പറയുന്നു. കരേൻ എന്ന പേര് ഏറ്റവും കൂടുതൽ പേർക്ക് നൽകിയ വർഷവും 1965 ആണ്.
ട്രോളുകളിൽ കരേൻ എന്നത് സ്ത്രീകൾക്കായി ഉപയോഗിക്കുമ്പോൾ ഇത്തരം സ്വഭാവ സവിശേഷതയുള്ള പുരുഷൻമാർക്ക് ചാഡ് എന്ന് പേരാണ് ഉപയോഗിക്കുന്നത്. റിപ്പോർട്ട് പ്രകാരം ചാഡ് എന്ന പേരിൻ്റെയും ജനപ്രീതി നന്നേ കുറഞ്ഞിട്ടുണ്ട്.
Also Read 20 കിലോയുള്ള അപൂർവ്വയിനം മീൻ വലയിലായി; 'മിലിട്ടറി മത്സ്യ'മെന്ന് പേരിട്ട് മത്സ്യത്തൊഴിലാളികൾ
അതേ സമയം ലിയാം എന്ന പേരാണ് ജനപ്രീതിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ലിയാം എന്ന പേരാണ് കൂടുതൽ പേർ അവരുടെ കുഞ്ഞുങ്ങൾക്ക് നൽകിയത്. പെൺകുട്ടികൾക്കുള്ള പേരിൽ ഒലീവിയ ക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ 2 വർഷമായി ഈ പേര് മുൻനിരയിലുണ്ട്.
റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ 175 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കോബെ എന്ന പേരിനാണ് ജനപ്രീതി ഏറ്റവും കൂടുതലുണ്ടായത്. എൻബിഎ താരമായ പോൾ കോബെ കഴിഞ്ഞ വർഷം ഹെലികോപ്ടർ അകപടത്തിൽ കൊല്ലപ്പെട്ടിരുന്നു. താരത്തിനോടുള്ള ആദരവായി കൂടുതൽ പേർ മക്കൾക്ക് ഈ പേര് നൽകിയതാണ് ഇതിന് കാരണം.