അപൂർവ ഇനത്തിലുള്ള മത്സ്യത്തെ കണ്ടെത്തി പശ്ചിമ ബംഗാളിലെ മത്സ്യത്തൊഴിലാളികൾ. പശ്ചിമബംഗാൾ നാദിയ ജില്ലയിലെ ശാന്തിപൂർ ഭാഗത്ത് ഭഗീരഥി നദിയിൽ നിന്നാണ് അപൂർവ ഇനത്തിൽപ്പെട്ട ഭീമൻ മത്സ്യത്തെ കണ്ടെത്തിയത്. ഭാരമുള്ള മത്സ്യത്തെ കണ്ടെത്തിയതോടെ മത്സ്യത്തൊഴിലാളികൾ ആദ്യമൊന്നു ഞെട്ടിയെങ്കിലും മത്സ്യം ഏത് വിഭാഗത്തിൽ പെട്ടതാണെന്ന് തിരിച്ചറിയാൻ ഇവർക്ക് സാധിച്ചില്ല. മത്സ്യത്തിന്റെ പുറം ഭാഗം ഇന്ത്യൻ ആർമി ജവാന്മാരുടെ യൂണിഫോം ഡിസൈനിന് സമാനമായ കുത്തുകളോടെ ആയതിനാൽ മത്സ്യത്തൊഴിലാളികൾ ഈ ഭീമന് മിലിറ്ററി മത്സ്യം എന്ന് പേരിടുകയും ചെയ്തു. അപൂർവ്വ ഇനത്തിൽപ്പെട്ട മത്സ്യത്തെ കാണാൻ നാട്ടുകാരും സ്ഥലത്ത് തടിച്ചു കൂടി.
എല്ലാ ദിവസത്തെയും പോലെ സാധാരണയാണ് സാധാരണമായി കഴിഞ്ഞ വ്യാഴാഴ്ചയും മത്സ്യത്തൊഴിലാളികൾ നദിയിൽ മത്സ്യ ബന്ധനം നടത്താനിറങ്ങി. എന്നാൽ എന്തിലോ വല കുടുങ്ങിയതോടെ ഇത് ഉയർത്താൻ സാധിച്ചില്ല. തുടർന്ന് നിരന്തര പരിശ്രമത്തിനൊടുവിൽ വല ഉയർത്തിയപ്പോളാണ് മുമ്പൊന്നും കണ്ടിട്ടില്ലാത്ത ഭീമൻ മത്സ്യം വലയിൽ കുടുങ്ങിയതായി ഇവർ തിരിച്ചറിഞ്ഞത്. വായ തുറന്ന് വലയ്ക്കുള്ളിൽ കിടന്ന മത്സ്യത്തിന്റെ ഭീമാകാര രൂപഭാവങ്ങളും അതിന്റെ സൈനിക യുണിഫോമിന് സമാനമായ പുറം ഭാഗവും കണ്ടതോടെയാണ് മിലിറ്ററി മത്സ്യം എന്ന് ഇതിന് ഇവർ പേരിട്ടത്.
Also Read വീടിനോട് ചേര്‍ന്ന് ഒരു കൊച്ചു കാടുവളർത്തിയാലോ? മിയാവാക്കി രീതിയക്കുറിച്ച് അറിയാം
ഭഗീരതി നദിയിൽ ഇത്തരത്തിലുള്ള ഭീമൻ മത്സ്യങ്ങളെ മുമ്പ് കണ്ടിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. താൻ വളരെ കാലമായി ഈ മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്നുണ്ട് എന്നും, ഇത്ര വലിയ ഒരു മത്സ്യത്തെ ഇതിനുമുമ്പ് പിടിച്ചിട്ടില്ല എന്നും മോഹൻ റോയ് ബിശ്വാസ് എന്ന മത്സ്യത്തൊഴിലാളി പറഞ്ഞു. തുടർന്ന് വിൽപ്പനയ്ക്ക് വച്ച മത്സ്യത്തെ ശാന്തിപൂർ ഗാട്ട് ഏരിയയിലുള്ള ഒരാൾ തന്നെയാണ് കിലോക്ക് 200 രൂപ നിരക്കിൽ വാങ്ങിയത്.
Also Read മകൻ കാർ സമ്മാനമായി നൽകി; സന്തോഷം കൊണ്ട് അലറിവിളിച്ച് അമ്മ
കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിലെ ഡീട്രോയ്റ്റ് 240 പൗണ്ട് (108.8 കിലോഗ്രാം) ഭാരമുള്ള ഒരു മത്സ്യത്തെ കണ്ടെത്തിയിരുന്നു. നൂറു വയസ്സിലധികം പ്രായമുള്ള മത്സ്യമാണ് ഇതെന്ന് പിന്നീട് യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് കണ്ടെത്തി. ഈ മത്സ്യത്തിന് ഏകദേശം 7 അടി (2.1 മീറ്റർ) നീളമാണ് ഉണ്ടായിരുന്നത്. തെക്കൻ ഡീട്രോയ്റ്റിലെ ഗ്രോസ് ഐലിൽ ആണ് ഈ മത്സ്യത്തെ കടൽക്കൂരി ഇനത്തിൽപ്പെട്ട മത്സ്യത്തെ അന്ന് കണ്ടെത്തിയിരുന്നത്. ഈ മത്സ്യ ഭീമനെ ബോട്ടിലേക്ക് വലിച്ചുകയറ്റാൻ ആറ് മിനിറ്റുകളോളം മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിവന്നു.
Also Read ഒരു വർഷത്തിനിടെ 20 കുഞ്ഞുങ്ങൾ; വാടക ഗർഭധാരണത്തിനായി ദമ്പതികൾ ചെലവാക്കിയത് ഒന്നരക്കോടി രൂപയോളം
കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ ബലൂചിസ്ഥാനിലുള്ള മത്സ്യത്തൊഴിലാളികളും അപൂർവ ഇനത്തിൽപ്പെട്ട ഭീമൻ മത്സ്യത്തെ പിടികൂടിയിരുന്നു. 48 കിലോയുള്ള അറ്റ്ലാന്റിക് ക്രോക്കർ ഇനത്തിൽപ്പെട്ട മത്സ്യത്തെ 72 ലക്ഷം രൂപയ്ക്കാണ് വിറ്റത്. പാക്കിസ്ഥാനിൽ ഒരു മത്സ്യത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വിലയാണിത്. അറ്റ്ലാന്റിക് ക്രോക്കർ ഇനത്തിൽപ്പെട്ട മത്സ്യത്തിന്റെ ചില ഭാഗങ്ങൾ മരുന്ന് നിർമാണത്തിനും ശസ്ത്രക്രിയാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതിനാൽ ഇതിന് ആവ്യക്കാരും ഏറെയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.