ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞ് ട്വിറ്റര്‍. മറ്റു ചില ആര്‍എസ്എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെയും വെരിഫിക്കേഷന്‍ ടിക്ക് ഒഴിവാക്കിയിട്ടുണ്ട്. 20.76 ലക്ഷം ഫോളോവേഴ്സുള്ള ട്വിറ്റര്‍ ഹാന്‍ഡ്ലിന്റെ വെരിഫൈഡ് ബ്ലൂ ടികാണ് ആര്‍എസ്എസ് അധ്യക്ഷന് നഷ്ടമായിരിക്കുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞിരുന്നെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം അത് പുനഃസ്ഥാപിച്ചിരുന്നു. ആറ് മാസത്തിനിടെ അക്കൗണ്ടില്‍ സജീവമാകാത്തതിനെ തുടര്‍ന്നാണ് ബ്ലൂ ടിക്ക് പിന്‍വലിച്ചതെന്നായിരുന്നു വിശദീകരണം.
Also Read-
വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂടിക്ക് നീക്കിയത് ട്വിറ്റർ പുനഃസ്ഥാപിച്ചുഇന്ന് രാവിലെ മുതല്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറിമാരായ കൃഷ്ണ കുമാർ, അരുണ്‍ കുമാര്‍, മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, മുതിർന്ന അംഗമായ സുരേഷ് സോണി എന്നിവരുടെ ബ്ലൂ ടിക്കും നഷ്ടമായിരുന്നു. മോഹന്‍ ഭാഗവതിന്റേതടക്കം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. കോണ്‍ഗ്രസ് ടൂള്‍ കിറ്റ് ആരോപണത്തില്‍ ബിജെപി നേതാക്കളുടെ ട്വീറ്റില്‍ കൃത്രിമം എന്ന് ടാഗ് ചെയ്തത് മുതല്‍ കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഡിജിറ്റല്‍ നിയമം സംബന്ധിച്ച് ട്വിറ്ററിന് ഇന്ന് കേന്ദ്രം അന്തിമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏകപക്ഷീയമായ പരാതികളുടെയും നിലപാടുകളുടെയും പശ്ചാത്തലത്തിലുള്ള ട്വിറ്ററിന്റെ നടപടിയെ വിമർശിച്ച മൈഗവ് (MyGov) സിഇഒ അരവിന്ദ് ഗുപ്ത രംഗത്ത് വന്നു.
അക്കൗണ്ട് ആധികാരികമാണെന്ന് അറിയാന്‍ വേണ്ടിയാണ് ട്വിറ്റര്‍ ബ്ലൂടിക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സജീവമായ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ബ്ലൂ ടിക്ക് നല്‍കുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. സര്‍ക്കാര്‍ കമ്പനികള്‍, ബ്രാന്‍ഡുകള്‍, ലാഭരഹിത സംഘടനകള്‍, വാര്‍ത്താ മാധ്യമങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, സിനിമ, കായിക താരങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, മറ്റു ശ്രദ്ധേയമായ വ്യക്തിത്വങ്ങള്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ വെരിഫിക്കേഷന്‍ നടപടികളിലൂടെ ബ്ലൂ ടിക്ക് നല്‍കി വരുന്നത്. അക്കൗണ്ടുകള്‍ നിഷ്‌ക്രിയവും അപൂർണവുമാകുക, അക്കൗണ്ട് പേര് മാറ്റുക, ഔദ്യോഗിക പദവികള്‍ ഒഴിയുകയോ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ബ്ലൂ ടിക്ക് നഷ്ടപ്പെടാം.
English Summary: Twitter removed blue ticks of the official handles of Rashtriya Swayam Sevak (RSS) chief Mohan Bhagwat and his colleagues Suresh Soni, Arun Kumar, Suresh Joshi and Krishna Kumar on Saturday. Earlier, the micro-blogging website purged the blue tick of Vice-President Venkaiah Naidu’s personal Twitter account due to prolonged “inactivity”, but restored it later.While Krishna Kumar and Arun Kumar hold the position of joint general secretaries in the RSS, Suresh “Bhaiyyaji” Joshi has formerly held the post. Suresh Soni a senior member of the right-wing organisation.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.