ചുഴലിക്കാറ്റിനിടെ വീടിന് പുറത്തിറങ്ങിയത് എന്തിനാണ് എന്ന് റിപ്പോർട്ടർ ഒരാളോട് ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. നിങ്ങളും പുറത്ത് തന്നെ അല്ലേ എന്നായിരുന്നു അദ്ദേഹത്തിൻ്റെ റിപ്പോർട്ടറോടുള്ള മറു ചോദ്യം. വാർത്ത ശേഖരിക്കാനാണ് തങ്ങൾ പുറത്തിറങ്ങിയത് എന്ന് റിപ്പോർട്ടർ അദ്ദേഹത്തോട് പറഞ്ഞു. ഇതേ കാരണം കൊണ്ട് തന്നെയാണ് ഞാനും പുറത്ത് നിൽക്കുന്നതെന്നും. ഞങ്ങൾ ഇവിടെ ഇല്ലാ എങ്കിൽ നിങ്ങൾ എങ്ങനെ വാർത്ത കണ്ടെത്തും എന്നായിരുന്നു അദ്ദേഹത്തിൻ്റെ രസകരമായ മറുപടി. പ്രതികരണം റിപ്പോർട്ടറെ പോലും അതിശയിപ്പിച്ചു കളഞ്ഞു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വാർത്തകൾ ഓഡീഷ ചാനലിനായി ലൈവ് റിപ്പോർട്ടിംഗ് ചെയ്യുന്നതിനിടെയായിരുന്നു രസകരമായ സംഭവം.
advertisement
“ഏറെ കാരുണ്യ ഹൃദയമുള്ള മനുഷ്യൻ, മാനവികതാക്കായി ധാരാളം കാര്യങ്ങൾ ചെയ്യുന്നു” എന്ന അടിക്കുറിപ്പോടെയാണ് ഐപിഎസ് ഓഫീസറായ അരുൺ ബോധ്റ ട്വിറ്ററിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. വലിയ പ്രചാരമാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. അപ്ലോഡ് ചെയ്ത് ഇതിനോടകം 75,000 ആളുകളാണ് ട്വിറ്ററിൽ വീഡിയ കണ്ടിരിക്കുന്നത്. ആറായിരത്തിൽ ആധികം ലൈക്കുകളും നിരവധി റീട്വീറ്റുകളും കമൻ്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ വീഡിയോ തമാശയാണെന്നും ഐപിഎസ് ഓഫീസർ പറയുന്നതുപോലോ മാനവികതക്കായി ഇദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്ന കമൻ്റുകളും വീഡിയോക്ക് താഴെ ചിലർ എഴുതിയിട്ടുണ്ട്. ചുഴലിക്കാറ്റിനിടെ ജീവൻ പണയം വെച്ചുള്ള ഇത്തരം കാര്യങ്ങളെ പ്രോൽസാഹിപ്പിക്കരുത് എന്നും ചിലർ അഭിപ്രായപ്പെട്ടു.
Also Read സ്വന്തം നിഴൽ കണ്ട് അമ്പരന്ന് കുഞ്ഞുജിറാഫ്; സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ
ഇന്നലെ രാവിലെ 9.15 ഓടെയാണ് യാസ് ചുഴലിക്കാറ്റ് ഓഡീഷ തീരം തൊട്ടത്. ചുഴലിക്കാറ്റ് എത്തുന്നതിന് മുമ്പ് തന്നെ ബംഗാൾ , ഒഡീഷ തീരങ്ങളിൽ കടൽക്ഷോഭവും രൂക്ഷമായിരുന്നു. തീരപ്രദേശങ്ങളിൽ വലിയ നാശനഷ്ടം ചുഴലിക്കാറ്റുണ്ടാക്കിയിട്ടുണ്ട്. ഒഡീഷയിൽ ബലസോർ, ബർദാർക്ക് മേഖലകളിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് ഒറ്റപ്പെട്ട് കിടക്കുന്ന മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. തീരദേശ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആണെങ്കിലും ഒഡീഷയിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗാളിലും ഒഡീഷയിലുമായി ഒരു കോടി ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചിരിക്കുന്നത്. ബംഗാളിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം വീടുകളും തകർന്നു. പൂർണ്ണമായി കരയിലെത്തിയ യാസ് ശക്തി കുറഞ്ഞ് ജാർഖണ്ഡിലേക്ക് കടന്നിട്ടുണ്ട്. മുൻ കരുതൽ എന്ന നിലയിൽ ഇവിടെയും ചില മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. താൽക്കാലികമായി അടച്ച വിമാനത്താവളങ്ങൾ ഇന്ന് രാത്രിയോടെ തുറക്കും.