‘കോവിഡ് മരണനിരക്ക് കുറച്ചുകാണിക്കാൻ ശ്രമം; നെഗറ്റീവായശേഷം മരിക്കുന്നവരെ ഉൾപ്പെടുത്തുന്നില്ല': വി ഡി സതീശൻ

Last Updated:

സുപ്രധാനമായ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ മേഖലകളിൽ പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്ന് വി,ഡി സതീശൻ

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നതായി വ്യാപക പരാതിയുണ്ടെന്നും ഇതേക്കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച് അനാഥരായ കുട്ടികൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരണനിരക്ക് മനപ്പൂർവം കുറച്ചു കാണിച്ചാൽ അർഹതപ്പെട്ട നിരവധി കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കാതെപോകുമെന്നും സതീശൻ പറഞ്ഞു. നിയസഭയിലെ ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം എൽ ഡി എഫ് സർക്കാരിന്‍റെ നയപ്രഖ്യാപനത്തെയും വി ഡി സതീശൻ വിമർശിച്ചു. സുപ്രധാനമായ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ മേഖലകളിൽ പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൂന്നാം തരംഗത്തിന്‍റെ സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പുത്തൻ ആരോഗ്യനയം ഉണ്ടാകുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. കോവിഡ് മരണ നിരക്ക് കുറയ്‌ക്കാൻ കഴിഞ്ഞെന്നാണ് സർക്കാരിന്‍റെ അവകാശവാദം. ഇതിൽ ധാരാളം പരാതികളുണ്ട്. കൊവിഡ് വന്ന ശേഷം (പോസ്റ്റ് കൊവിഡ് രോഗബാധിതരായി) മരണമടയുന്നവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല. അത് ദൗർഭാഗ്യകരമാണ്. കോവിഡ് മരണനിരക്ക് മനപൂർവ്വം കുറയ്ക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
advertisement
സർക്കാർ ബജറ്റില്‍ പറയേണ്ട കാര്യങ്ങളാണ് നയപ്രഖ്യാപനത്തില്‍ പറഞ്ഞത്. സര്‍ക്കാരിന് സ്ഥലജലവിഭ്രാന്തിയാണ്. മൂന്ന് കാര്യത്തെകുറിച്ച് നയപ്രഖ്യാപനത്തിൽ പ്രതീക്ഷിച്ചെങ്കിലും അത് വന്നില്ല. ഒന്നാമത്തെ ആരോഗ്യനയമാണ്. പുതിയ ആരോഗ്യനയം പ്രതീക്ഷിച്ചെങ്കിലും വന്നില്ല. മൂന്നാം തരംഗം ഉണ്ടായാൽ എങ്ങനെ നേരിടുമെന്നതിനെ കുറിച്ച് ഒരു നയമുണ്ടാകാത്തത് ദൗർഭാഗ്യകരമാണ്.
രണ്ടാമത് ഒരു പുതിയ വിദ്യാഭ്യാസനയമാണ്. ഇത് രണ്ടാം തവണയാണ് കുട്ടികൾ ഓൺലൈൻ ക്ലാസുകളിലേക്ക് കടക്കുന്നത്. വിദ്യാർഥികളും മാതാപിതാക്കളും ഇതിൽ അസ്വസ്ഥരാണെന്നും പുതിയ ഒരു മാർഗരേഖ പ്രതീക്ഷിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
advertisement
മൂന്നാമത് ദുരന്തനിവാരണത്തിലാണ്. കോവിഡ് മഹാമാരിക്കിടയിലാണ് കടലാക്രമണവും മറ്റു കെടുതികളും അനുഭവിക്കുന്നത്. ഇനി ഒരു പ്രളയം കൂടി ഉണ്ടായാൽ എങ്ങനെ നേരിടുമെന്നതിൽ ഒരു ദുരന്തനിവാരണ പ്ലാൻ ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്: ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവ് നൽകുമെന്ന് കെജ്രിവാള്‍
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അടുത്ത തിങ്കളാ്ച മുതൽ ലോക്ക്ഡൗണ്‍ ഇളവുകൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.5 ശതമാനമാണ്. 1100 കേസുകൾ മാത്രമാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇത് ഇളവുകൾക്കുള്ള സമയമാണെന്നും അല്ലെങ്കിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
advertisement
ഇന്ന് ദുരന്തനിവാരണ വിഭാഗവുമായി ചർച്ച നടത്തിയിരുന്നു. കോവിഡ് വ്യാപനത്തിൽ കഴിഞ്ഞ കുറേ നാളുകൾ കൊണ്ട് നാം ഉണ്ടാക്കിയെടുത്ത നേട്ടം നിലനിർത്തണമെങ്കിൽ ഇളവുകൾ പ്രഖ്യാപിക്കുന്നതും അൺലോക്കിങ് ആരംഭിക്കുന്നതും സാവാധാനത്തിൽ വേണമെന്നാണ് നിർദേശമെന്നും കെജ്രിവാൾ വ്യക്തമാക്കി.
തിങ്കളാഴ്ച മുതൽ വ്യാവസായിക മേഖലകളിലെ ഉത്‌പാദന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകും. നിർമാണ പ്രവർത്തനങ്ങളും പുനരാരംഭിക്കാം. എല്ലാ ആഴ്ചകളിലും പൊതുജനങ്ങളുടേയും വിദഗ്ധരുടേയും നിർദേശത്തിന് അനുസരിച്ചാവും ഇളവുകൾ പ്രഖ്യാപിക്കുക. കോവിഡ് കേസുകൾ വീണ്ടും കൂടിയാൽ ഇളവുകൾ അനുവദിക്കുന്നത് നിർത്തിവെക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘കോവിഡ് മരണനിരക്ക് കുറച്ചുകാണിക്കാൻ ശ്രമം; നെഗറ്റീവായശേഷം മരിക്കുന്നവരെ ഉൾപ്പെടുത്തുന്നില്ല': വി ഡി സതീശൻ
Next Article
advertisement
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്തിനെന്ന് മനസിലാകുന്നില്ല: വി ഡി സതീശൻ
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്തിനെന്ന് മനസിലാകുന്നില്ല: വി ഡി സതീശൻ
  • സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസാണെന്ന ആരോപണം വി ഡി സതീശൻ നിഷേധിച്ചു.

  • ഇത്തരമൊരു പ്രചാരണം എങ്ങനെ പുറത്തായെന്നത് സി പി എം തന്നെ അന്വേഷിക്കട്ടെയെന്ന് വി ഡി സതീശൻ പറഞ്ഞു.

  • കോൺഗ്രസുകാർക്കെതിരെ സി പി എം ഹാൻഡിലുകൾ പ്രചാരണം നടത്തിയപ്പോഴുണ്ടായ മാന്യതയില്ലായ്മ സതീശൻ ചൂണ്ടിക്കാട്ടി.

View All
advertisement