TRENDING:

നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ ഞാനല്ല ? 'ശുഭ്മൻ ഗില്ലുമായി ഡേറ്റ് ചെയ്യുന്ന സാറാ ഞാനല്ല'; തുറന്ന് പറഞ്ഞ് നടി സാറ അലി ഖാൻ

Last Updated:

ലോകം മുഴുവൻ ഇപ്പോൾ തെറ്റായ സാറയുടെ പിറകേയാണ്. ആ സാറയല്ല ഈ സാറ എന്നും നടി പ്രതികരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മകളും അഭിനേത്രിയുമായ സാറ അലി ഖാനും ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന തരത്തിലുള്ള വാർത്തകള്‍ പരന്നിരുന്നു. ഇപ്പോഴിതാ ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾക്കു വിരാമമിട്ടിരിക്കുകയാണ് ബോളിവുഡ് നടി സാറ അലി ഖാൻ. കോഫി വിത്ത് കരൺ എന്ന പ്രോഗ്രാമിനു നൽകിയ അഭിമുഖത്തിലാണ് ആ സാറ താനല്ലെന്ന് താരം തുറന്ന് പറഞ്ഞത്.
advertisement

Also read-സെയ്ഫ് അലി ഖാന്റെ മകൾ സാറയുടെ മുൻ കാമുകൻ ഈ ബോളിവുഡ് നടനാണോ? പിറന്നാളിന് പോസ്റ്റ് ചെയ്ത ഫോട്ടോയിൽ തൂങ്ങിപ്പിടിച്ച് നെറ്റിസൺസ്

ലോകം മുഴുവൻ ഇപ്പോൾ തെറ്റായ സാറയുടെ പിറകേയാണ്. ആ സാറയല്ല ഈ സാറ എന്നും നടി പ്രതികരിച്ചു. ബോളിവുഡ് നടിയുടെ കൂടെ ഡേറ്റ് ചെയ്യാൻ താൽപര്യമുണ്ടെന്ന് ഇന്ത്യൻ യുവതാരം ശുഭ്മൻ ഗിൽ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. ഇതാണ് പിന്നീട് പല കിംവദന്തികള്‍ക്കും കാരണമായത്. അതേസമയം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ‌ തെൻ‍ഡുൽ‌ക്കറുടെ മകൾ സാറ തെൻഡുൽക്കറുമായി ഗിൽ ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹങ്ങളുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ ഞാനല്ല ? 'ശുഭ്മൻ ഗില്ലുമായി ഡേറ്റ് ചെയ്യുന്ന സാറാ ഞാനല്ല'; തുറന്ന് പറഞ്ഞ് നടി സാറ അലി ഖാൻ
Open in App
Home
Video
Impact Shorts
Web Stories