ഷുഗര്‍ഡി, ഹെര്‍പെസ് ഡേറ്റിങ് തുടങ്ങിയ വെബ്സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ഇത്തരത്തിൽ ചോർന്നത്. ആമസോണ്‍ വെബ് സര്‍വീസസിലെ പാസ്‌വേഡ് പരിരക്ഷയില്ലാത്ത ഇടിങ്ങളില്‍ നിന്ന് പതിനായിരിക്കണക്കിന് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട 20 ദശലക്ഷത്തിലേറെ ഫയലുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആരുടേതാണിത് എളുപ്പത്തിൽ തിരിച്ചറിയാവുന്ന രേഖകളൊന്നും കണ്ടെത്തിയില്ലെങ്കിലും രണ്ടും കൽപിച്ച് ഇറങ്ങിത്തിരിക്കുന്ന ഹാക്കര്‍ക്ക് ഇത് എളുപ്പത്തില്‍ കണ്ടെത്താവുന്നതെയുള്ളുവെന്നാണ് വിദഗ്ധർ പറയുന്നത്.
ആമസോണ്‍ വെബ് സര്‍വീസസ് സേവനം ഉപയോഗിക്കുന്നവരുടെ ഡാറ്റാ സൂക്ഷിക്കല്‍ ഇടമായ ബക്കറ്റുകളിലാണ് ഉപയോക്താക്കളുടെ സ്വകാര്യ ഫയലുകള്‍ യാതൊരു സുരക്ഷയുമില്ലാതെ കിടക്കുന്നത്. വിപിഎന്‍മെന്റോര്‍സ് എന്ന സുരക്ഷാ ഗവേഷകരാണ് ഈ ഫയലുകള്‍ കണ്ടെത്തിയത്. മൊത്തം 854 ജിബി ഡേറ്റയാണ് ഇങ്ങനെ ലഭ്യമായിരുന്നത്. ഒൻപതോളം ഡേറ്റിങ് സൈറ്റുകൾ അശ്രദ്ധമായി തങ്ങളുടെ ഉപയോക്താക്കളുടെ ഡേറ്റ ബക്കറ്റുകളില്‍ നിക്ഷേപിച്ചിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഉപയോക്താക്കള്‍ നടത്തിയ പണമിടപാടിന്റെ സ്‌ക്രീൻ ഷോട്ടുകളടക്കമാണ് ബക്കറ്റിലുള്ളത്.
advertisement
TRENDING:മലപ്പുറത്ത് ഡി.വൈ.എഫ്.ഐയുടെ കൊലവിളി: നടപടിയെടുക്കുമെന്ന് ജില്ലാ നേതൃത്വം; പൊലീസ് കേസെടുത്തു [NEWS] 'ചൈന പിന്നില്‍നിന്ന് കുത്തി'; ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകണമെന്ന് കമൽഹാസൻ [NEWS]ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അശ്ലീലമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുക്കം സ്വദേശിക്കെതിരെ കേസ് [NEWS]
ലൈംഗിക ചിത്രങ്ങളും സ്വാകാര്യ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഓഡിയോ സംഭാഷണം റെക്കോഡു ചെയ്തതും പണമിടപാടിന്റെ വിവരങ്ങളും എല്ലാം ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട്. ചിത്രം ലഭിച്ചാൽ മാത്രം അത് ആരുടേതാണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കില്ല. എന്നാല്‍, പല ചിത്രങ്ങളിലും മുഖം വ്യക്തമായി കാണാം. ചിലയിടങ്ങളില്‍ യൂസര്‍ നെയിമുകളും പണം കൈമാറ്റ രേഖകളും ഒക്കെയുണ്ട്. ഇവയെല്ലാം ഒത്തു നോക്കിയാല്‍ വ്യക്തികളെ തിരിച്ചറിയാനാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇത്തരം വിവരങ്ങൾ ഉപയോഗിച്ച് ഹാക്കര്‍മാർ അക്കൗണ്ട് ഉടമകളുമായി വിലപേശൽ നടത്താനുള്ള സാധ്യതയും ചിലർ മുൻകൂട്ടി കാണുന്നു. വളരെ രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യങ്ങള്‍ ഈ ആപ്പുകളിലൂടെ പങ്കുവയ്ക്കുകയാണ് ഉപയോക്താക്കള്‍ ചെയ്യുന്നത്. ഇത് ഉയർത്തുന്ന സുരക്ഷാ ഭീഷണിയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.