കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അശ്ലീലമായി ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനെതിരെ കേസ്. മുക്കം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ മുക്കം മേഖലാ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി.
അഷ്ഫാക്ക് അഹമ്മദ് എന്ന ഫേസ്‌ബുക്ക് ഐഡിയില്‍ നിന്നാണ് കെ.കെ ശൈലജയെ അശ്ലീലമായി ചിത്രീകരിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കെ.എം.സി.സി നെറ്റ്സോണ്‍ എന്ന ഗ്രൂപ്പിലായിരുന്നു പോസ്റ്റ്.
പോസ്റ്റ് ശ്രദ്ധയില്‍പെട്ടിട്ടും ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഇത് നീക്കിയില്ലെന്നും പരാതിയുണ്ട്. ഐ.ടി ആക്ട് പ്രകാരമാണ് മുക്കം പൊലീസ് കേസെടുത്തത്. ഇയാളെ പറ്റി കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. അഷ്ഫാക്ക് അഹമ്മദ് എന്നത് ഫേക്ക് ഐഡിയാണോ എന്നും സംശയമുണ്ട്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.