മഹാരാഷ്ട്രയിലെ ജൽന - സിലൂദ് റോഡിലാണ് സംഭവം. ട്രാൻസ്പോർട്ട് ലൈവ് എന്ന യുട്യൂബ് ചാനലിലാണ് ദൃശ്യങ്ങളും വിവരണവും അപ് ലോഡ് ചെയ്തിരിക്കുന്നത്. ട്രക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനത്തിന്റെ വേഗത കുറച്ച് റിവേഴ്സ് ഗിയറിട്ട് ട്രക്കിനെ പിന്നോട്ട് എടുക്കുകയാണ് ഡ്രൈവർ ചെയ്തത്. ബൈക്കിലെത്തിയ ഏതാനും യുവാക്കൾ വാഹനത്തിന് വഴിയൊരുക്കുന്നതും വീഡിയോയിൽ ഉണ്ട്. ഏതാണ്ട് മൂന്ന് കിലോമീറ്ററോളം പിന്നോട്ട് സഞ്ചരിച്ച ട്രക്ക് ഒടുവിൽ വയലിലേക്ക് സുരക്ഷിതമായി ഇടിച്ചിറക്കുകയാണ് ഉണ്ടായത്.
advertisement
ആർക്കും അപകടം സംഭവിക്കാതെ വളരെ വിദഗ്ധമായാണ് ഡ്രൈവർ വാഹനം ഓടിച്ചത്. ചരക്ക് നിറച്ച ലോറി ഇത്രയും ദൂരം പിന്നോട്ടെടുക്കാൻ അസാമാന്യ കഴിവ് ഡ്രൈവറിന് ഉണ്ടാകണമെന്ന് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടു. സാമാന്യം ആൾത്തിരക്കുള്ള റോഡിലൂടെ തന്നെയാണ് ട്രക്ക് പിന്നോട്ട് എടുക്കുന്നത്. കാറുകളും മറ്റ് ലോറികളും ഈ വാഹനത്തെ കടന്ന് പോകുന്നതായി കാണാം. ലോറിയുടെ മുന്നിലായി ബൈക്കിൽ സഞ്ചരിക്കുന്ന യുവാക്കളാണ് ഡ്രൈവർക്ക് നിർദേശം നൽകുന്നത്. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ട കാര്യം മറ്റ് വാഹനങ്ങളോട് ഇവർ വിളിച്ച് പറയുന്നതും വീഡിയോയിൽ കേൾക്കാം.
കാറുകളെപ്പോലെ അതിനൂതന സാങ്കേതികവിദ്യകളൊന്നും ഇല്ലാത്ത വാഹനമാണ് ട്രക്ക്. എല്ലാ വലിയ വാഹനങ്ങളും കൂടുതൽ ദൂരം പിന്നോട്ട് എടുക്കുക എന്നത് എപ്പോഴും പ്രയാസകരമാണ്. വേഗതയുടെ കൂടെ വലിയ ഭാരവും ചേരുന്നതിനാൽ പെട്ടെന്ന് നിർത്തുക എന്നത് ഏറെ ദുഷ്ക്കരമാണ്. ഇത് അപകടങ്ങളിലേക്കും വഴിവെക്കും.
യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 17 ലക്ഷത്തോളം ആളുകളാണ് കണ്ടത്. നിരവധിപേർ ലൈക്ക് ചെയ്ത വീഡിയോക്ക് ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്. മികച്ച രീതിയിൽ അപകടസാഹചര്യത്തെ കൈകാര്യം ചെയ്ത ഡ്രൈവറെ അഭിനന്ദിച്ച് ധാരാളം പേർ കമന്റുകൾ എഴുതി.
വാഹനം ഓടിക്കുമ്പോൾ ബ്രേക്ക് നഷ്ടപ്പെടുന്ന സമാനസാഹചര്യം ഉണ്ടാവുകയാണെങ്കിൽ നമുക്ക് എന്തൊക്കെ ചെയ്യാനാകും എന്ന് നോക്കാം.
- വാഹനത്തിന്റെ വേഗത നന്നായി കുറച്ച ശേഷം ബ്രേക്ക് പിടിച്ചു നോക്കാവുന്നതാണ്.
- വേഗത കുറക്കാനായി ഗിയറുകൾ താഴോട്ടാക്കുക.
- ഒരു കാരണവശാലും വാഹനം ഓഫാക്കാരുത്. ഇത് വണ്ടി മറയാൻ ഇടയാക്കും. സ്റ്റിയറിംഗിന്റെ പ്രവർത്തനവും ഇത് ഇല്ലാതാക്കും എന്നതിനാൽ ഡ്രൈവർക്ക് വാഹനത്തിലുള്ള നിയന്ത്രണം പൂർണമായും നഷ്ടമാകുന്നതിലേക്ക് ഇത് വഴിവെക്കും.
- ശ്രദ്ധിച്ച് മാത്രം എമർജൻസി ബ്രേക്ക് പ്രയോഗിക്കുക.
- വാഹനത്തിന്റെ വേഗത കുറഞ്ഞ ശേഷം റോഡിലെ സുരക്ഷിതമായ സ്ഥലം കണ്ടെത്തുക
KeyWords: Driver, Truck, Break lost, Viral Video, Maharashtra, Auto, ഡ്രൈവർ, ട്രക്ക്, ബ്രെയ്ക്ക്, Reverse gear