ഇന്റർഫേസ് /വാർത്ത /Explained / Explained | മേഹുൽ ചോക്‌സി അറസ്റ്റിലായ ഡൊമിനിക്ക എവിടെ? ആന്റിഗയിൽ നിന്ന് ഡൊമിനിക്കയിലേക്കുള്ള ദൂരം എത്ര?

Explained | മേഹുൽ ചോക്‌സി അറസ്റ്റിലായ ഡൊമിനിക്ക എവിടെ? ആന്റിഗയിൽ നിന്ന് ഡൊമിനിക്കയിലേക്കുള്ള ദൂരം എത്ര?

Dominica

Dominica

ഡൊമിനിക്കയിലെ സുപ്രീംകോടതി ഇന്നു ചോക്‌സിയെ നാട് കടത്തുന്നത് സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവ് ഇറക്കിയിട്ടുണ്ട്. അദ്ദേഹത്തെ ആന്റിഗയിലേക്ക് നാടുകടത്തും എന്നാണ് ഡൊമിനിക്കയിലെ അധികൃതർ പറയുന്നത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

പ്രമുഖ ഇന്ത്യൻ വജ്ര വ്യാപാരിയായ മേഹുൽ ചോക്‌സി ഡൊമിനിക്കയിൽ അറസ്റ്റിലായതിനു പിന്നാലെ നിരവധി പേരാണ് ഇൻറർനെറ്റിൽ ഈ ദ്വീപ് രാജ്യത്തെക്കുറിച്ച് സേർച്ച് ചെയ്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഗൂഗിളിലെ ഏറ്റവും കൂടുതൽ ട്രെൻഡായിക്കൊണ്ടിരിക്കുന്ന കീവേഡുകളിൽ ഒന്നാണ് ഡൊമിനിക്ക.

2018ൽ ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞ ഈ 62 വയസുകാരനായ ബിസിനസുകാരൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി ആന്റിഗ ആൻഡ് ബർബുഡയിലായിരുന്നു താമസിച്ചു പോന്നിരുന്നത്. എന്നാൽ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിഗൂഢ സാഹചര്യത്തിൽ അദ്ദേഹത്തെ കാണാതാവുകയായിരുന്നു. ബുധനാഴ്ചയാണ് ഡൊമിനിക്ക അധികൃതർ അദ്ദേഹത്തെ രാജ്യത്തുനിന്ന് രക്ഷപെടുന്നതിനിടെ പിടിച്ചത്.

എവിടെയാണ് ഡൊമിനിക്ക?

നമ്മിൽ പല ആളുകളുടെയും മനസിലുള്ള ചോദ്യമാണിത്. കിഴക്കൻ കരീബിയൻ കടലിൽ ആണ് ഈ രാജ്യം നിലകൊള്ളുന്നത്. ലെസ്സർ ആന്റിലീസ് ദ്വീപ് സമൂഹത്തിന്റെ ഭാഗമായ വിൻഡ്‌വാർഡ് ദ്വീപുകളുടെ ഭാഗമാണ് ഈ രാജ്യം. 4747അടി ഉയരത്തിലുള്ള ഈ ദ്വീപിന്റെ വിസ്തൃതി 750 സ്‌ക്വയർ കിലോമീറ്റർ ആണ്. പ്രകൃതി രമണീയത കാരണം ‘നേച്ചർ ഐൽ ഓഫ് കരീബിയൻ' എന്ന പേരിൽ അറിയപ്പെടുന്ന ഡൊമിനിക്ക 1978 മുതൽ കോമൺവെൽത്ത് രാജ്യങ്ങളുടെ ഭാഗമാണ്. നിലവിൽ റൂസ്‌വെൽറ്റ് സ്കേറിറ്റ് ആണ് ഈ ദ്വീപ് രാജ്യത്തിന്റെ പ്രധാനമന്ത്രി. 2019ലാണ് തുടർച്ചയായ നാലാംതവണയും അദ്ദേഹം ഭരണത്തിലെത്തിയത്.

ആന്റിഗയിൽ നിന്ന് ഡൊമിനിക്കയിലേക്കുള്ള ദൂരം?

2018ൽ ഇന്ത്യ വിട്ട മേഹുൽ ചോക്‌സി ആദ്യം എത്തിയത് ആന്റിഗ ആൻഡ് ബർബുഡ എന്ന രാജ്യത്താണ്. കരീബിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യം ആന്റിഗ, ബർബുഡ എന്നീ രണ്ട് വ്യത്യസ്ത ദ്വീപുകളാണ്.മറ്റു ചെറുദ്വീപുകളും ഈ രാജ്യത്തിന്റെ ഭാഗമായുണ്ട്. സെന്റ് ജോൺസാണ് ഈ രാജ്യത്തിന്റെ തലസ്ഥാനം. ഡൊമിനിക്കയിൽ നിന്നും ഏകദേശം 188.55 കിലോമീറ്റർ ദൂരെയാണ് ആന്റിഗ സ്ഥിതി ചെയ്യുന്നത്.

ചോക്‌സിയെ ഡൊമിനിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തുമോ?

ഡൊമിനിക്കയിലെ സുപ്രീംകോടതി ഇന്നു ചോക്‌സിയെ നാട് കടത്തുന്നത് സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവ് ഇറക്കിയിട്ടുണ്ട്. അദ്ദേഹത്തെ ആന്റിഗയിലേക്ക് നാടുകടത്തും എന്നാണ് ഡൊമിനിക്കയിലെ അധികൃതർ പറയുന്നത്. നിലവിൽ ആന്റിഗ പൗരനാണ് അദ്ദേഹം. അനധികൃതമായി ഡൊമിനിക്കയിൽ കടന്നു എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തുക.

മുൻപ് ചോക്സിയുടെ വക്കീലും അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാട് കടത്തില്ല എന്ന് അവകാശപ്പെട്ടിട്ടുണ്ട്. 'ഇന്ത്യൻ പൗരനിയമത്തിന്റെ ഒൻപതാമത്തെ സെക്ഷൻ പ്രകാരം മേഹുൽ ചോക്‌സി ആന്റിക പൗരത്വം നേടിയിട്ടുണ്ട്. അദ്ദേഹം ഒരു ഇന്ത്യൻ പൗരൻ അല്ല. പാസ്പോര്ട്ട് നിയമത്തിന്റെ 17, 23 വകുപ്പുകൾ പ്രകാരം അദ്ദേഹത്തെ ആന്റിഗയിലേക്ക് മാത്രമേ നാടു കടത്താൻ കഴിയുകയുള്ളൂ'. ചോക്സയുടെ അഭിഭാഷകനായ വിജയ് അഗർവാൾ പറഞ്ഞു.

Tags: mehul choksi, dominica, antigua and barbuda, mehul choksi extradition, ഡൊമിനിക്ക, മേഹുൽ ചോക്‌സി, ആന്റിഗ ആൻഡ് ബർബുഡ

First published:

Tags: Arrest, Mehul Choksi