15 വനിതാ സൈനിക ഉദ്യോഗസ്ഥരാണ് ആർമി ഏവിയേഷൻ്റെ ഭാഗമാകാൻ മുന്നോട്ട് വന്നത്. ഇതിൽ നിന്നും പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവ വിജയകരമായി പൂർത്തിയാക്കിയ രണ്ട് പേരെയാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തത്. ഇതു വരെ മുൻനിര ഫ്ലയിംഗ് ഡ്യൂട്ടികൾക്കായി പുരുഷ പൈലറ്റുമാരെ മാത്രമാണ് നിയോഗിച്ചിരുന്നത്. ഏവിയേഷൻ ക്രോപിലെ വനിതാ ഉദ്യോഗസ്ഥർക്ക് മറ്റ് ചുമതലകളാണ് നൽകി വന്നിരുന്നത്. ആർമിയിലെ വ്യോമയാന വിഭാഗത്തിൽ വനിതാ ഉദ്യോഗസ്ഥരെയും ഭാഗമാക്കാനുള്ള നിർദേശത്തിന് ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവനെ അനുമതി നൽകിയതിന് പിന്നാലെയാണ് വനിതാ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി തുടങ്ങുന്നത്.
advertisement
Also Read ഫാമിലിമാനിലൂടെ പ്രേക്ഷകരുടെ മനം കവർന്ന് പ്രിയാമണി; വിദ്യാ ബാലന്റെ രണ്ടാം കസിൻ ആണോ താരം?
1986 ലാണ് ആർമി ഏവിയേഷൻ കോർപ്സ് സ്ഥാപിച്ചത്. നിലവിൽ ചേതക്ക്, ചീറ്റ,ലാൻസർ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ ദ്രുവ്, എഎൽഎച്ച് ആയുധ സാങ്കേതിക വിദ്യയുള്ള വിമാനങ്ങൾ എന്നിവ ആർമി ഏവിയേഷൻ ക്രോപ്പിൻ്റെ ഭാഗമാണ്. സൈന്യത്തെ പല മേഖലകളിലായി വ്യനിസിക്കുന്നതിന് ആർമി ഏവിയേഷൻ കോർപ്സ് സഹായിക്കുന്നു. സിയാച്ചിൽ പോലുള്ള ഉയരമേറിയ സ്ഥലങ്ങളിൽ സൈനികരെ എത്തിക്കാൻ ഏവിയേഷൻ കോർപ്സിനെയാണ് പ്രയോജനപ്പെടുത്തുന്നത്.
Also Read ബി.ജെ.പിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം; നേതൃമാറ്റം വേണമെന്ന് നേതാക്കൾ
ഇന്ത്യൻ സായുധ സേനയുടെ ഭാഗമായ കോർപസ് ഓഫ് മിലിട്ടറി പൊലീസിൽ കഴിഞ്ഞ മാസം 83 വനിതാ സൈനികർ ഭാഗമായിരുന്നു. ബംഗ്ലൂരുവിലെ സിഎംപി സെൻ്റർ ആൻഡ് സ്കൂളിലായിരുന്നു ഇവരുടെ അറ്റസ്റ്റേഷൻ പരേഡ്. സർക്കാർ രേഖകൾ പ്രകാരം ഏതാണ്ട് ഏകദേശം 9,118 വനിതകളാണ് ഇന്ത്യൻ ആർമി, നേവി, വ്യോമസേന എന്നിവയുടെ ഭാഗമായിട്ടുള്ളത്. മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ ഉദ്യോഗസ്ഥരെ കണക്കാക്കാതെയുള്ള എണ്ണമാണിത്. ഇവരിൽ ഏതാണ്ട് 6807 പേർ ആർമിയിലും , 1607 പേർ എയർ ഫോഴ്സിലും, 704 പേർ നേവിയിലുമാണുള്ളത്.
Also Read ലോക്ക്ഡൗൺ: സംസ്ഥാനത്ത് നാളെ കൂടുതൽ ഇളവുകൾ; ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം
2015 ലാണ് ഇന്ത്യൻ എയർ ഫോഴസ് ഫൈറ്റർ വിമാനങ്ങളിൽ ആദ്യമായി വനിതാ പൈലറ്റിനെ ഉൾപ്പെടുത്തിയത്. 25 വർഷങ്ങൾക്ക് ശേഷം ഈ വർഷം ആദ്യം യുദ്ധകപ്പലിൽ നാല് വനിതാ ഉദ്യോഗസ്ഥരെ നാവിക സേന വ്യനിസിച്ചിരുന്നു. സായുധ സേനയിൽ വനിതകൾക്ക് പുതിയ അവസരങ്ങൾ നൽകുന്നത് കാണുന്നതിൽ സന്തോഷം ഉണ്ടെന്നും കൂടുതൽ വനിതകൾ സൈനിക മേഖലയിലേക്ക് കടന്ന് വരാൻ ഇത് സഹായിക്കുമെന്നും മുൻ ലഫ്റ്റന്റ് കമാൻഡറായ രാജേശ്വരി കോറി പറഞ്ഞു.
