ഇന്റർഫേസ് /വാർത്ത /Film / ഫാമിലിമാനിലൂടെ പ്രേക്ഷകരുടെ മനം കവർന്ന് പ്രിയാമണി; വിദ്യാ ബാലന്റെ കസിൻ ആണോ താരം?

ഫാമിലിമാനിലൂടെ പ്രേക്ഷകരുടെ മനം കവർന്ന് പ്രിയാമണി; വിദ്യാ ബാലന്റെ കസിൻ ആണോ താരം?

News18

News18

രണ്ടു താരങ്ങളും ബന്ധുക്കളാണെന്നത് സിനിമാ മേഖലയിൽ അധികമാളുകൾക്കും അറിയില്ല എന്നതാണ് വസ്തുത.

  • Share this:

കഴിഞ്ഞ ആഴ്ചയാണ് പ്രശസ്ത തെന്നിന്ത്യൻ താരമായ പ്രിയാമണി തന്റെ മുപ്പത്തിയേഴാമത്തെ ജന്മദിനം ആഘോഷിച്ചത്. ബോളിവുഡ് താരം മനോജ് ബാജ്പയിക്കൊപ്പം അഭിനയിച്ച ഫാമിലിമാനിലെ മികച്ച പ്രകടനം വഴി പ്രേക്ഷകരുടെ മനം കവർന്നു കൊണ്ടിരിക്കുകയാണ് ഇപ്പോൾ താരം. സൂചി എന്ന കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വ്യത്യസ്തമായ റോളുകളിലായി വളരെ ശ്രദ്ധേയമായ ചിത്രങ്ങൾ പ്രിയാമണി ചെയ്തിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് നടിയായ വിദ്യാ ബാലന്റെ കസിനായതു കൊണ്ട് തന്നെ താരത്തിന്റെ പ്രകടനം സിനിമാ ആസ്വാദകർക്ക് ഒട്ടും അത്ഭുതം ഇല്ലാത്തതാണ്. രണ്ടു താരങ്ങളും ബന്ധുക്കളാണെന്നത് സിനിമാ മേഖലയിൽ അധികമാളുകൾക്കും അറിയില്ല എന്നതാണ് വസ്തുത.

Also Read 'നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്'; ഡോക്ടർമാർക്ക് എതിരായ ആക്രമണത്തിൽ ടൊവീനോ തോമസ്

ഒരു മോഡൽ ആയി തന്റെ കരിയർ തുടങ്ങിയ പ്രിയാമണി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള നടിമാരിൽ ഒരാളായി തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി ഭാഷകളിലുടനീളം നിരവധി ചിത്രങ്ങൾ താരം ഇതുവരെ ചെയ്തിട്ടുണ്ട്. 2013 ൽ ഷാരൂഖ് ഖാനോടൊപ്പം ചെന്നൈ എക്സ്പ്രസ്സിൽ ഡാൻസ് നമ്പർ 1..2..3..4.. എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ദേശീയ തലത്തിൽ ആളുകൾ പ്രിയാമണിയെ അറിഞ്ഞു തുടങ്ങുന്നത്.

Also Read ഫഹദിന്റെ മാലിക്കും പൃഥ്വിയുടെ കോൾഡ് കേസും ഒടിടി റിലീസിനെന്ന് സൂചന

പ്രിയാമണിക്കും വിദ്യാബാലനും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2007 ൽ പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് പ്രിയാമണിയെ പുരസ്‌കാരം തേടിയെത്തിയത്. അതേസമയം 2011 ൽ പുറത്തിറങ്ങിയ ഡേർട്ടി പിക്ച്ചർ എന്ന ചിത്രത്തിനുള്ള അംഗീകാരമാണ് വിദ്യയെ തേടിയെത്തിയത്. 2012 ൽ വിദ്യ സിൽക്ക് സ്മിതയുടെ ജീവിത കഥ എത്ര മനോഹരമായി അവതരിപ്പിച്ചു എന്നതിനെ കുറിച്ച് പ്രിയാമണി സംസാരിച്ചിരുന്നു.

ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിലൊരാളായ വിദ്യയുമായുള്ള ബന്ധത്തെ കുറിച്ചും അത് തന്റെ സിനയുമായുള്ള ബന്ധത്തെ സ്വാധീനിച്ചോ എന്നതിനെ കുറിച്ചും പലപ്പോഴും റിപോർട്ടർമാർ പ്രിയാമണിയോട് ചോദിക്കാറുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത രാവൺ എന്ന ചിത്രത്തിന്റെ ഹിന്ദിയിലും തമിഴിലും പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. 2010 ൽ രാവൺ റിലീസ് ചെയ്യുന്നതിന് മുമ്പ് ബിഹൈൻഡ് വുഡ്‌സ്നു നൽകിയ അഭിമുഖത്തിൽ വിദ്യയെ കുറിച്ച് പ്രിയാമണി പറഞ്ഞതിങ്ങനെയാണ്: “ഞങ്ങളുടെ രക്ഷിതാക്കൾ കണ്ടുമുട്ടുന്നത് പോലെ കൂടുതലായി ഞങ്ങൾ കാണാറില്ല. അവൾ എന്റെ കുടുംബത്തിന്റെ ഭാഗമാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു. അവളുടെ കരിയറിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.”

വിരാട പർവ്വം, നരപ്പ എന്നീ തെലുങ്ക് ചിത്രങ്ങളിലാണ് പ്രിയാമണി അടുത്തതായി പ്രത്യക്ഷപ്പെടുക. അജയ് ദേവ്ഗൺ നായകനായ മൈദാന്, Zee 5 നിർമിക്കുന്ന ഹിസ് സ്റ്റോറി എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. അതേസമയം ജൂൺ 18 ന് ഇറങ്ങാനിരിക്കുന്ന ഷെർണി എന്ന ചിത്രമാണ് വിദ്യയുടെ അടുത്ത പ്രൊജക്റ്റ്.

First published:

Tags: Buzz, Vidya balan, Web series