TRENDING:

ഗ്രാമത്തിലെത്തിയ മുതലയെ പിടികൂടി ബന്ദിയാക്കി നാട്ടുകാര്‍; വിട്ടുനൽകാൻ അധികൃതരോട് ആവശ്യപ്പെട്ടത് 50000 രൂപ

Last Updated:

വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത ജീവി വർഗ്ഗത്തിൽപ്പെട്ടതാണ് മുതല എന്ന വിവരം ഈ നാട്ടുകാർക്ക് അറിയില്ലായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്നൗ: ഗ്രാമത്തിലെ തടാകത്തിലെത്തിയ മുതലയെ പിടികൂടിയ ശേഷം ബന്ധപ്പെട്ട അധികൃതരോട് വിലപേശി നാട്ടുകാർ. ഉത്തർപ്രദേശിലെ മിദാനിയ ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മണ്‍സൂൺ മഴയിൽ നിറഞ്ഞ തടാകത്തിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുതല പ്രത്യക്ഷപ്പെട്ടത്. സമീപത്തെ ദുധ്വ റിസര്‍വിൽ നിന്നാണ് മുതല ഇവിടെയെത്തിയതെന്നാണ് സംശയിക്കുന്നത്.
advertisement

എന്നാൽ ഇതിനെ പിടികൂടിയ നാട്ടുകാർ തിരികെ വിട്ടുനൽകാൻ അധികൃതരോട് പണം ആവശ്യപ്പെടുകയായിരുന്നു. 50000 രൂപയാണ് ഇവർ ആവശ്യപ്പെട്ടതെന്നാണ് ദുധ്വ ടൈഗർ റിസർവ് ബഫർ സോൺ ചുമതലയുള്ള ഉദ്യോഗസ്ഥൻ അനിൽ പട്ടേൽ അറിയിച്ചത്. പൊലീസും മറ്റ് അധികാരികളുമായി ചേർന്ന് മണിക്കൂറുകളോളം നടന്ന അനുനയ ചർച്ചകൾക്കൊടുവിലാണ് മുതലയെ വിട്ടുനൽകാൻ തയ്യാറായതെന്നും ഇദ്ദേഹം പറയുന്നു.

You may also like:Covid 19 | സംസ്ഥാനത്ത് കോവിഡ് രോഗികൾ ഒരു ലക്ഷം കടന്നു; 400 കടന്ന് മരണസംഖ്യ [NEWS]Ikhlaq Salmani| കൈവെട്ടിയത് മുസ്ലീം ആയതിനാൽ; പീഡന പരാതി കെട്ടിച്ചമച്ചതെന്ന് കുടുംബം [NEWS] മദാമ്മയുടെ ഹൈടെക് തട്ടിപ്പ് ഐഡിയപരമായി പൊളിച്ചടുക്കി മലയാളി ; കുറിപ്പ് വൈറൽ [NEWS]

advertisement

വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത ജീവി വർഗ്ഗത്തിൽപ്പെട്ടതാണ് മുതല എന്ന വിവരം ഈ നാട്ടുകാർക്ക് അറിയില്ലായിരുന്നു. വന്യജീവികളെ കുറിച്ച് കൂടുതൽ ആളുകളിലേക്ക് അവബോധം സൃഷ്ടിക്കേണ്ട ആവശ്യമുണ്ടെന്നും അനിൽ കൂട്ടിച്ചേർത്തു. നിയമ നടപടികളടക്കം നേരിടേണ്ടി വരുമെന്ന് ഗ്രാമവാസികൾക്ക് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് അവർ പിടിവാശിയിൽ നിന്ന് അയഞ്ഞത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും അവരോട് വിശദീകരിക്കേണ്ടി വന്നിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാട്ടുകാർ വിട്ടു നൽകിയ മുതലയെ പിന്നീട് ഘാഗ്ര നദിയിലേക്ക് തുറന്നുവിട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗ്രാമത്തിലെത്തിയ മുതലയെ പിടികൂടി ബന്ദിയാക്കി നാട്ടുകാര്‍; വിട്ടുനൽകാൻ അധികൃതരോട് ആവശ്യപ്പെട്ടത് 50000 രൂപ
Open in App
Home
Video
Impact Shorts
Web Stories