Viral | ആരെയും കൂസാതെ റോഡ് മുറിച്ച് കടന്ന് കൂറ്റൻ മുതല; കാഴ്ചക്കാരായി നാട്ടുകാരും
- Published by:Asha Sulfiker
- news18-malayalam
Last Updated:
നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് വനംവകുപ്പ് എത്തി മുതലയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഭോപ്പാൽ: വിജനമായ ഹൈവേയിൽ പെട്ടെന്നൊരു കൂറ്റൻ മുതല പ്രത്യക്ഷപ്പെട്ടാലോ ? ആരും ഒന്നു പകച്ചു പോകില്ല.. അങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ശിവ്പുരി മേഖലയിലെ ആളുകൾ. ഇന്ത്യ ടിവിയിൽ വന്ന റിപ്പോർട്ട് അനുസരിച്ച് പത്ത് അടി നീളമുള്ള മുതലയാണ് ഇവിടെ ഹൈവെ കടക്കാനെത്തിയത്. പ്രദേശവാസികൾ മുഴുവൻ കാഴ്ചക്കാരായി നോക്കി നിൽക്കെയാണ് ആരെയും കൂസാതെ രാജകീയമായി തന്നെ മുതല റോഡ് മുറിച്ചു കടന്നത്. ഇതിന്‍റെ വീഡിയോയും ഇപ്പോൾ വൈറലായിട്ടുണ്ട്.
കോവിഡ് വ്യാപനവും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും മൂലം ആളുകൾ കഴിവതും വീടുകളിൽ തന്നെ കഴിയാനാണ് വിവിധ സംസ്ഥാന സർക്കാരുകള്‍ നിർദേശം നൽകിയിരിക്കുന്നത്. വനമേഖലകളിലെ തിരക്കേറിയ റോഡുകളിൽ തിരക്കു കുറഞ്ഞതോടെ അതുവരെ പുറത്തു കാണാത്ത പല വന്യമൃഗങ്ങളും പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ നഗരപ്രദേശത്ത് നിന്ന് വരെ പുലിയെ അടക്കം കണ്ട റിപ്പോർട്ടുകളെത്തിയിരുന്നു..
#Crocodile rescue from #Shivpuri Madhya Pradesh. @susantananda3 @arunbothra @anandmahindra #crocodile pic.twitter.com/pDJkIqbWNT
— Sandeep Seth (@sandipseth) August 6, 2020
advertisement
ഏതായാലും ശിവ്പുരിയിൽ കണ്ട മുതലയെ നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് വനംവകുപ്പ് എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എന്നാൽ അപൂർവ്വ ദൃശ്യവിരുന്ന് ലഭിച്ച സോഷ്യൽ മീഡിയ മുതലയുടെ വരവ് ആഘോഷമാക്കിയിരിക്കുകയാണ്.
You may also like:Bhabhiji Papad | കൊറോണയെ പ്രതിരോധിക്കാൻ 'ഭാഭിജി പപ്പടം' കഴിക്കാൻ നിർദേശിച്ച കേന്ദ്രമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]Rajamala Tragedy | 'ഇടതു സർക്കാരിനു ചേരാത്ത നടപടി': ദുരിതാശ്വാസ വിവേചനത്തിനെതിരെ സിപിഐ [NEWS] Karipur Air India Express Crash | കരിപ്പൂർ അപകടത്തിൽ മരിച്ച പൈലറ്റിന്റെയും സഹപൈലറ്റിന്റെയും മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറി [PHOTOS]
കഴിഞ്ഞ മാസം ഗുജറാത്തിലെ വഡോദരയിൽ നിന്ന് ഏഴടി വലിപ്പമുള്ള മുതലയെ പിടികൂടിയിരുന്നു. അന്ന് വനംവകുപ്പെത്തി ഇതിനെ ഏറ്റെടുക്കുകയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 09, 2020 8:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral | ആരെയും കൂസാതെ റോഡ് മുറിച്ച് കടന്ന് കൂറ്റൻ മുതല; കാഴ്ചക്കാരായി നാട്ടുകാരും