Ikhlaq Salmani| കൈവെട്ടിയത് മുസ്ലീം ആയതിനാൽ; പീഡന പരാതി കെട്ടിച്ചമച്ചതെന്ന് കുടുംബം

Last Updated:

ഫറാ ഖാൻ

"കയ്യിൽ എന്തെങ്കിലും ജോലി കിട്ടുമോ എന്നായിരുന്നു അവൻ അന്വേഷിച്ചത്. ആ കൈ തന്നെ അറ്റുകളയുമെന്ന് അവൻ ഒരിക്കലും വിചാരിച്ചു കാണില്ല"- ഇഖ്ലാഖ് സൽമാനിയുടെ മൂത്ത സഹോദരൻ ഇക്രം സൽമാനി പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 23 നാണ് ഉത്തർപ്രദേശ് സ്വദേശിയായ യുവാവിന് നേരെ ഹരിയാനയിലെ പാനീപത്തിൽ ആക്രമണമുണ്ടായത്. 28 കാരനായ ഇഖ്ലാഖ് സൽമാനിയാണ് ആക്രമിക്കപ്പെട്ടത്. സൽമാനിയുടെ വലതു കൈ അക്രമികൾ മുറിച്ചുമാറ്റിയെന്നും കൈയ്യിൽ '786' എന്ന ടാറ്റൂ പതിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ജോലി അന്വേഷിച്ചാണ് ബാർബർ ആയ ഇഖ്ലാഖ് ഹരിയാനയിലെത്തിയത്. താമസിക്കാൻ സ്ഥലം ലഭിക്കാത്തതിനെ തുടർന്ന് പാർക്കിൽ രാത്രി കഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇഖ്ലാഖിന്റെ സഹോദരൻ ഇക്രാം സൽമാനി പറയുന്നു.
advertisement
You may also like:ഭാര്യയുടെ ബന്ധുക്കൾ ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുപിയിൽ പൊലീസ് ഉദ്യോഗസ്ഥ ജീവനൊടുക്കി 
ഈ സമയത്ത് രണ്ട് പേർ എത്തി ഉറങ്ങിക്കിടന്ന ഇഖ്ലാഖിനെ വിളിച്ചുണർത്തി പേര് ചോദിച്ചതിന് ശേഷം മർദ്ദിക്കുകയായിരുന്നു. മുസ്ലീമായതിന‍്റെ പേരിലാണ് തന്റെ സഹോദരൻ ആക്രമിക്കപ്പെട്ടതെന്ന് ഇക്രം സൽമാനി പറയുന്നു. എന്നാൽ കേസെടുത്ത പൊലീസ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇഖ്ലാഖിന് നേരെ മർദ്ദനമുണ്ടായതെന്നാണ് പറയുന്നത്.
advertisement
മർദ്ദനത്തെ തുടർന്ന് തളർന്ന് നിലത്തു വീണ ഇഖ്ലാഖ് വെള്ളത്തിനു വേണ്ടി പാതി ബോധത്തിൽ അടുത്തുള്ള വീട്ടിലെ വാതിൽ മുട്ടി. എന്നാൽ, നിർഭാഗ്യമെന്ന് പറയട്ടെ, ഇഖ്ലാഖിനെ മർദ്ദിച്ചവർ തന്നെയാണ് വാതിൽ തുറന്നത്. ഇഖ്ലാഖിനെ വീട്ടിനകത്തേക്ക് വലിച്ചിഴച്ച് വീണ്ടും അതിക്രൂരമായി മർദ്ദിച്ചു. രക്തത്തിൽ കുളിച്ച് കിടന്ന ഇഖ്ലാഖ് തന്നെ പോകാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും അക്രമികൾ നിർത്തിയില്ലെന്ന് സഹോദരൻ പറയുന്നു.
You may also like:ഉദ്ധവ് താക്കറെയുടെ കാർട്ടൂൺ വാട്സ്ആപ്പിൽ അയച്ച മുൻ നേവി ഉദ്യോഗസ്ഥന് മർദ്ദനം; നാല് ശിവസേന പ്രവർത്തകർ അറസ്റ്റിൽ 
"വലതു കൈയ്യിൽ 786 (a representation of 'Bismillah') എന്ന് ടാറ്റൂ ചെയ്തത് കണ്ടതോടെ, 'ഇവന്റെ ശരീരത്തിൽ നിന്നും ടാറ്റൂ എടുത്തുമാറ്റണം' എന്ന് ആക്രോശിച്ച് ഈർച്ചവാൾ കൊണ്ട് കൈ അറുത്തെടുത്തു. അവശനായ ഇഖ്ലാഖിനെ മരിച്ചെന്ന് കരുതിയാണ് കിഷൻപുര റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചത്. അടുത്ത ദിവസം രാവിലെ ബോധം വന്നപ്പോഴാണ് വഴിയിലുള്ളവരോട് സഹായം തേടി വീട്ടിൽ വിവരം അറിയിച്ചത്". - ഇക്രം സൽമാനിയുടെ വാക്കുകൾ.
advertisement
സംഭവത്തിൽ പാനീപത്തിലെ ചാന്ദ്നിബാഗ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ഇക്രാം ആരോപിക്കുന്നു.
"സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം മൂലം പൊലീസ് ശരിയായ രീതിയിലല്ല കേസ് അന്വേഷിക്കുന്നത്. എന്റെ സഹോദരന് നീതി ലഭിക്കണം. ട്രെയിൻ കയറിയാണ് ഇഖ്ലാഖിന്റെ കൈ അറ്റത് എന്നാണ് പൊലീസ് പറയുന്നത്. സത്യം മറച്ചു വെച്ച് ഇതൊരു അപകട കേസാക്കി മാറ്റാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്റെ സഹോദരന്റെ ജീവിതം തകർന്നു. അവന്റെ കൈ മാത്രമല്ല അവർ അറുത്തു കളഞ്ഞത്, സ്വപ്നങ്ങൾ കൂടിയാണ്".
advertisement
കഴിഞ്ഞ ഓഗസ്റ്റ് 23 നാണ് സംഭവം നടന്നത്. സത്യാവസ്ഥ അന്വേഷിച്ചറിയാൻ സഹോദരനെ ആക്രമിച്ച സ്ഥലത്ത് പോയിരുന്നതായി ഇക്രം പറയുന്നു. അന്നേ ദിവസം രാത്രി ഒരാളെ ചിലർ ചേർന്ന് മർദ്ദിച്ചിരുന്നതായി പാർക്കിന് സമീപമുള്ള കോളനിയിലുള്ള ചിലർ തന്നോട് പറഞ്ഞതായും ഇക്രം.
അതേസമയം, ഇഖ്ലാഖിനെ മർദ്ദിച്ചതായി കുടുംബം ആരോപിക്കുന്നയാൾ ഇഖ്ലാഖ് കുട്ടികളെ കടത്തുന്ന സംഘത്തിൽപെട്ടതാണെന്നാണ് ആരോപിക്കുന്നത്. തന്റെ ഏഴ് വയസ്സുള്ള സഹോദരീപുത്രനുമായി ഉറങ്ങിക്കിടക്കവേ ഇഖ്ലാഖ് കുട്ടിയെ എടുത്തു കൊണ്ടുപോയെന്നാണ് ഇയാളുടെ ആരോപണം. കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. അന്വേഷിച്ചെത്തിയപ്പോൾ പാർക്കിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് വെച്ച് ഇഖ്ലാഖ് കുഞ്ഞിനെ പീഡിപ്പിക്കുന്നതായാണ് കണ്ടതെന്നും ഇയാള‍് പറയുന്നു.
advertisement
ഇഖ്ലാഖിന്റെ കൈ അറ്റതിനെ പറ്റിയുള്ള ചോദ്യത്തിന് ഇയാളുടെ മറുപടി ഇങ്ങനെ, കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടതോടെ എല്ലാവരും ചേർന്ന് അയാളെ മർദ്ദിച്ചു. എന്നാൽ ഇഖ്ലാഖ് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തങ്ങൾ ഇഖ്ലാഖിന്റെ കൈ വെട്ടിയിട്ടില്ലെന്നും ഇയാൾ പറയുന്നു.
കുട്ടിയെ പാനീപതിനെ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയതായും ഇവർ പറയുന്നുണ്ട്. റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ കുട്ടിയുടെ പരിശോധനാഫലം ചോദിച്ചപ്പോൾ ഇപ്പോൾ കയ്യിൽ ഇല്ലെന്നും അടുത്ത ദിവസം അയച്ചു തരാമെന്നുമായിരുന്നു മറുപടി. എന്നാൽ അതിനുശേഷം ഇയാൾ ഫോൺ അറ്റന്റ് ചെയ്തിട്ടില്ല.
advertisement
സംഭവം നടന്ന് 14 ദിവസത്തിന് ശേഷം സെപ്റ്റംബർ ഏഴിനാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയൽ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/India/
Ikhlaq Salmani| കൈവെട്ടിയത് മുസ്ലീം ആയതിനാൽ; പീഡന പരാതി കെട്ടിച്ചമച്ചതെന്ന് കുടുംബം
Next Article
advertisement
Asia Cup 2025| ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യ vs പാകിസ്ഥാൻ മത്സരങ്ങൾ
Asia Cup 2025| ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യ vs പാകിസ്ഥാൻ മത്സരങ്ങൾ
  • ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ കളിച്ച 19 മത്സരങ്ങളിൽ 11 മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചിട്ടുണ്ട്.

  • 2010-ൽ ദംബുള്ളയിൽ 268 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ 3 വിക്കറ്റിന് വിജയം നേടി.

  • 2023 ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിൽ ഇന്ത്യ പാകിസ്ഥാനെ 228 റൺസിന് പരാജയപ്പെടുത്തി.

View All
advertisement