TRENDING:

അമ്മായിയമ്മ പഴകിയ ഭക്ഷണങ്ങൾ നൽകുന്നു; പൊലീസിനെ വിളിച്ച് മരുമകൾ

Last Updated:

അമ്മായിയമ്മ മുഴുവൻ സമയവും ടിവി കണ്ടിരിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ മരുമകൾ ദിവസം മുഴുവൻ മൊബൈൽ ഫോണിലാണെന്ന് അമ്മായിയമ്മയും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉത്തർപ്രദേശ്: ഗോരക്പൂർ മജ്ഗവൻ ഗ്രാമത്തിൽ നിന്നും വ്യത്യസ്തമാ ഒരു പരാതിയാണ് കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചത്. അമ്മായിമ്മയ്ക്കെതിരെ മരുമകളാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതി കേട്ട പൊലീസ് ആദ്യമൊന്ന് അമ്പരന്നു.
advertisement

അമ്മായിയമ്മ പഴകിയ ഭക്ഷണങ്ങൾ നൽകുന്നുവെന്നായിരുന്നു മരുമകളുടെ പരാതി. ഇത് കഴിച്ച് തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുവെന്നും യുവതി പൊലീസിനോട് പരാതിയായി പറഞ്ഞു. പഴകിയ ഭക്ഷണം കഴിച്ച് തനിക്ക് മതിയായെന്നും അമ്മായിയമ്മ മുഴുവൻ സമയവും ടെലിവിഷന് മുന്നിൽ ഇരിപ്പാണെന്നുമാണ് യുവതി പറയുന്നത്.

പരാതി കേട്ട് സ്ഥലത്തെത്തിയ പൊലീസ് മരുമകളുടേയും അമ്മായിയമ്മയുടേയും പരാതികൾ കേട്ട് ഇതെങ്ങനെ പരിഹരിക്കും എന്ന അമ്പരപ്പിലായിരുന്നു പൊലീസ്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് പരാതിക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

advertisement

മരുമകളുടെ പരാതി കള്ളമാണെന്നാണ് അമ്മായിയമ്മയുടെ നിലപാട്. താൻ ഭക്ഷണം ഉണ്ടാക്കുമ്പോൾ മരുമകൾ സഹായിക്കില്ലെന്നും ഏത് സമയവും മൊബൈലിൽ നോക്കിയിരിപ്പാണെന്നുമാണ് അമ്മായിയമ്മയുടെ പരാതി.

ഏറെ സമയം എടുത്താണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പൊലീസ് ഒരുവിധം പരിഹരിച്ചത്. ഒടുവിൽ പരാതി നൽകുന്നതിൽ നിന്ന് മരുമകൾ പിൻവാങ്ങുകയും ചെയ്തു. ഇനി ഇതുപോലുള്ള നിസ്സാര കാര്യങ്ങൾക്ക് പരാതിയുമായി വരരുത് എന്ന താക്കീതും നൽകിയാണ് പൊലീസ് മടങ്ങിയത്.

മറ്റൊരു സംഭവത്തിൽ,  സൗന്ദര്യത്തിന്‍റെ പേരിൽ ഭർത്താവിന്‍റെ നിരന്തര അധിക്ഷേപത്തിൽ സഹികെട്ട് പരാതിയുമായി യുവതി. അഹമ്മദാബാദ് സ്വദേശിനിയാണ് ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഭർത്താവിന്‍റെ മുൻ കാമുകിയുമായി താരതമ്യപ്പെടുത്തിയായിരുന്നു അധിക്ഷേപവും ഉപദ്രവും എന്നാണ് യുവതി ആരോപിക്കുന്നത്. ഭാര്യയ്ക്ക് ഇരുണ്ട നിറമാണെന്നും തടി കൂടുതലാണെന്നുമായിരുന്നു മുഖ്യ പരാതി.

advertisement

Also Read-നടുറോഡില‍് മകന്റെ അടിയേറ്റ് പ്രായമായ അമ്മ വീണ് മരിച്ചു; ദൃശ്യങ്ങളെല്ലാം സിസിടിവിയിൽ

തന്‍റെ മുൻകാമുകി വെളുത്ത്, മെലിഞ്ഞ് സുന്ദരി ആയിരുന്നുവെന്നും ഭാര്യയ്ക്ക് അത്രയും സൗന്ദര്യം ഇല്ലെന്ന് ഇയാൾ പരാതിക്കാരിയോട് പലതവണ പറഞ്ഞിരുന്നു. ഇതിനെ എതിർത്താൽ ദേഹോപദ്രവം ഏൽപ്പിക്കുമായിരുന്നു എന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ ഭർത്തൃവീട്ടുകാരും പിന്തുണ നൽകുന്നുണ്ടെന്നും വ്യക്തമാക്കുന്നു. ഭർത്താവ് തന്നെ ഉപദ്രവിക്കുമ്പോഴൊക്കെ അയാളെ കൂടുതൽ പ്രകോപിതനാക്കുന്ന തരത്തിലായിരുന്നു കുടുംബം പെരുമാറിയിരുന്നത്. സ്ത്രീധനം കുറഞ്ഞുവെന്ന പേരിലും പലപ്പോഴും മാനസിക-ശാരീരിക പീഡനങ്ങൾക്കിരയാകേണ്ടി വന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു.

advertisement

Also Read-എളുപ്പത്തിൽ പണം സമ്പാദിക്കാൻ നിരോധിച്ച മരുന്നുകൾ ഉണ്ടാക്കി വിറ്റ പിഎച്ച്ഡിക്കാരൻ അറസ്റ്റിൽ

മുംബൈ സ്വദേശിയായ യുവാവുമായി ഫെബ്രുവരി 2018നായിരുന്നു യുവതിയുടെ വിവാഹം. അക്കാലം മുതൽ തന്നെ സൗന്ദര്യം പോര എന്ന് പറഞ്ഞ് അധിക്ഷേപവും ഉപദ്രവവും പതിവായിരുന്നു. വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോൾ തന്നെ ഭർത്താവും കുടുംബവും യുവതിയുടെ വീട്ടുകാരിൽ നിന്നും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് തുടങ്ങിയിരുന്നു. എന്നാൽ ഇത് നൽകാൻ കഴിയാതെ വന്നതോടെ ചെറിയ കാരണങ്ങൾ ഉണ്ടാക്കി വഴക്കും മർദ്ദനവും പതിവായിരുന്നു എന്നാണ് ആരോപണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കാണാൻ ഭംഗിയില്ലെന്ന് കുറ്റപ്പെടുത്തിയായിരുന്നു കൂടുതൽ ഉപദ്രവം. 'ഇരുണ്ട നിറം, തടി, ഭംഗിയില്ല എന്നൊക്കെ പറഞ്ഞായിരുന്നു ഭർത്താവിന്‍റെ അധിക്ഷേപം. മുൻ കാമുകി നല്ല വെളുത്ത നിറമുള്ള മെലിഞ്ഞ സുന്ദരിയാണ് എന്നും പറയുമായിരുന്നു. ഇതിനെ എതിര്‍ത്താൽ മർദനമാണ് പതിവ്. കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇതിന് പ്രോത്സാഹനം നൽകും' പരാതിയിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അമ്മായിയമ്മ പഴകിയ ഭക്ഷണങ്ങൾ നൽകുന്നു; പൊലീസിനെ വിളിച്ച് മരുമകൾ
Open in App
Home
Video
Impact Shorts
Web Stories