HOME » NEWS » Crime » PHD SCHOLAR ARRESTED FOR MANUFACTURING DRUGS AT SECRET LAB AA

എളുപ്പത്തിൽ പണം സമ്പാദിക്കാൻ നിരോധിച്ച മരുന്നുകൾ ഉണ്ടാക്കി വിറ്റ പിഎച്ച്ഡിക്കാരൻ അറസ്റ്റിൽ

8.50 കോടി രൂപയുടെ അൽപ്രാസോലം എന്ന മരുന്നും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ ഗുഡികലി ലിംഗഗൗഡ് (36) എന്ന യുവാവ് ഓർഗാനിക് കെമിസ്ട്രിയിൽ പിഎച്ച്ഡി പൂർത്തിയാക്കിയിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: April 1, 2021, 1:28 PM IST
എളുപ്പത്തിൽ പണം സമ്പാദിക്കാൻ നിരോധിച്ച മരുന്നുകൾ ഉണ്ടാക്കി വിറ്റ പിഎച്ച്ഡിക്കാരൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
ഹൈദരാബാദ്: നിരോധിച്ചതും നിയമവിരുദ്ധവുമായ മരുന്നുകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്ത യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ഓർഗാനിക് കെമിസ്ട്രിയിൽ പിഎച്ച്ഡി നേടിയ യുവാവിനും മറ്റ് രണ്ട് പേർക്കുമെതിരെയാണ് സൈബരാബാദ് പൊലീസ് കേസെടുത്തത്. 8.50 കോടി രൂപയുടെ അൽപ്രാസോലം എന്ന മരുന്നും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ ഗുഡികലി ലിംഗഗൗഡ് (36) എന്ന യുവാവ് ഓർഗാനിക് കെമിസ്ട്രിയിൽ പിഎച്ച്ഡി പൂർത്തിയാക്കിയിട്ടുണ്ട്.

മേഡക് ജില്ലയിലെ ശങ്കരാംപേട്ട് മണ്ഡലിലെ മാധൂർ സ്വദേശിയാണ് ഇയാൾ. ഹൈദരാബാദിലെ ജീഡിമെറ്റ്‌ല വ്യാവസായിക മേഖലയിൽ ഡോ. ഗൗഡ്സ് ലബോറട്ടറീസ് എന്ന പേരിൽ ഒരു കമ്പനി ഇയാൾ ആരംഭിച്ചിട്ടുണ്ടെന്ന് ബാലനഗർ മേഖല ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) പദ്മജ പറഞ്ഞു.

എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് ഇയാൾ നിരോധിച്ച മരുന്ന് ഉണ്ടാക്കാൻ തീരുമാനിച്ചതെന്നും വിജയവാഡയിൽ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി നടത്തുന്ന സുഹൃത്ത് കിരൺ കുമാറിനെ ഇക്കാര്യത്തിനായി സമീപിക്കുകയായിരുന്നുവെന്നും ഡിസിപി പറഞ്ഞു. അൽപ്രാസോലം ഉത്പാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലിംഗ ഗൗഡ്, കിരണിന് വിതരണം ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. കിരൺ തന്റെ ഡ്രൈവർ വിനോദ് കുമാർ (27) വഴി വിജയവാഡയിൽ നിന്ന് ഹൈദരാബാദിലേക്ക് ലിംഗ ഗൗഡിന് കമ്മീഷൻ നൽകി അയച്ചിരുന്നുവെന്നും പത്മജ കൂട്ടിച്ചേർത്തു.

ലിംഗ ഗൌഡിന്റെ അളിയനും എആർ കോൺസ്റ്റബിളുമായ മാധുരി രാമ കൃഷ്ണ ഗൌഡ് (36) ആണ് പൊലീസ് പിടികൂടാതെ മരുന്ന് സുഗമമായി വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Also Read തെരഞ്ഞെടുപ്പ് യോഗത്തിനായി കൊണ്ടുപോയ 16 കാരനെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവര്‍ക്കെതിരെ പരാതി

ജിഡിമെറ്റ്‌ല പൈപ്പ്ലൈൻ റോഡിൽ കാറിലേക്ക് സാധനങ്ങൾ കയറ്റുന്നതിനിടെ രാമകൃഷ്ണ ഗൌഡിനെ സ്‌പെഷ്യൽ ഓപ്പറേഷൻ ടീമും പൊലീസ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 8.5 കോടി രൂപ വിലമതിക്കുന്ന 139 കിലോഗ്രാം അൽപ്രാസോലം ആണ് പൊലീസ് പിടിച്ചെടുത്തത്. ലിംഗഗൌഡ്, ഡ്രൈവർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മറ്റൊരു പ്രതി കിരണിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി.

Also Read ഭർത്താവിനെ കെട്ടിയിട്ട് മുൻ ഭർത്താവിന്റെ സഹോദരൻ യുവതിയെ ബലാത്സംഗം ചെയ്തു

ഇന്‍റർനെറ്റിൽ അധികമാർക്കും കടന്നുവരാനാകാത്ത ഡാർക്ക് നെറ്റ് മോഡ് വഴി ലൈംഗിക ഉത്തേജന മരുന്ന് വിൽപന നടത്തിയ ഒരു യുവാവിനെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ഡൽഹി യൂണിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് ലക്നൌവിൽ നിന്ന് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് 55000 ഗുളികകൾ അന്ന് പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ രണ്ട് മാസത്തെ ഓപ്പറേഷന്റെ ഭാഗമായി ട്രമഡോൾ, സോൾപിഡെം, അൽപ്രാസോലം എന്നിവ ഉൾപ്പെടുന്ന സൈക്കോട്രോപിക് ഗുളികകളാണ് അന്ന് പിടിച്ചെടുത്തത്. സൈക്കോട്രോപിക് മരുന്നുകൾ, പ്രധാനമായും ഉത്കണ്ഠ, ഭയം, വൈകാരിക പിരിമുറുക്കങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ്.

സാധാരണ ജനങ്ങൾക്കിടയിൽ പ്രചാരമുള്ള മരുന്നായ പാരസെറ്റമോൾ ഉൾപ്പെടെ പതിനാറോളം മരുന്നുകൾ കഴിഞ്ഞ വർഷം കേരളത്തിൽ നിരോധിച്ചിരുന്നു.
Published by: Aneesh Anirudhan
First published: March 16, 2021, 3:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories