TRENDING:

93കാരിയായ ജ്യോത്സന ബോസ്; കോവിഡ് ഗവേഷണത്തിന് മൃതശരീരം വിട്ടുനൽകുന്ന ആദ്യ ഇന്ത്യൻ വനിത

Last Updated:

ജ്യോത്സ്ന ബോസിനെ മെയ് 14-നാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നോർത്ത് കൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊൽക്കത്ത സ്വദേശിയായ 93 വയസുകാരി ജ്യോത്സ്ന ബോസ് കൊറോണ വൈറസിനെക്കുറിച്ചുള്ള ഗവേഷണത്തിന് വേണ്ടി സ്വന്തം ശരീരം സംഭാവന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ വനിതയായി മാറി. ഗവേഷണവുമായി ബന്ധപ്പെട്ട് പാത്തോളജിക്കൽ ഓട്ടോപ്സി നടത്തുന്ന പശ്ചിമ ബംഗാളിലെ ഒരു സന്നദ്ധ സംഘടനയായ 'ഗന്ധർപൻ' ആണ് ഈ വാർത്ത പുറത്തു വിട്ടത്.
advertisement

ഇത്തരത്തിൽ സ്വന്തം ശരീരം ദാനം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ വനിത ഇവരാണെങ്കിലും പശ്ചിമ ബംഗാളിൽ സ്വന്തം ശരീരം കോവിഡ് ഗവേഷണത്തിനായി വിട്ടു നൽകുന്ന രണ്ടാമത്തെയാളാണ് ജ്യോത്സ്ന. അതിന് സന്നദ്ധമായി രംഗത്ത് വന്ന ആദ്യ വ്യക്തി സംഘടനയുടെ സ്ഥാപകനായ ബ്രോജോ റോയ് ആണ്. ജ്യോത്സ്ന ബോസിനു ശേഷം കോവിഡ് ബാധയെത്തുടർന്ന് മരണമടഞ്ഞ ഒഫ്ത്താൽമോളജിസ്റ്റ് ഡോ. ബിശ്വജിത്ത് ചക്രവർത്തി ആണ് ഗവേഷണത്തിനായി ശരീരം ദാനം ചെയ്തത്.

You may also like:ആശുപത്രിയൽ എത്തിച്ചത് മാലിന്യം കൊണ്ടുപോകുന്ന ഉന്തു വണ്ടിയിൽ; വിവാദമാകുന്നതിനിടെ രോഗി മുങ്ങി!

advertisement

മുൻ ട്രേഡ് യൂണിയൻ നേതാവായി പ്രവർത്തിച്ചിരുന്ന ജ്യോത്സ്ന ബോസിനെ മെയ് 14-നാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നോർത്ത് കൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2 ദിവസത്തിന് ശേഷം അവർ കോവിഡിന് കീഴടങ്ങുകയായിരുന്നു. "എന്റെ മുത്തശ്ശിയുടെ പാത്തോളജിക്കൽ ഓട്ടോപ്സി ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് നടത്തിയത്. കോവിഡ് 19 മൂലമുള്ള മരണത്തിന് ശേഷം പാത്തോളജിക്കൽ ഓട്ടോപ്സിയ്ക്കായി മ്രുതദേഹം വിട്ടു നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയാണ് അവർ.", അവരുടെ പേരക്കുട്ടിയായ ഡോ. ടിസ്റ്റ ബസു പി ടി ഐയോട് പറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുമ്പ് മൃതദേഹം വൈദ്യപഠനത്തിന് നൽകാമെന്ന് ഈ സംഘടനയ്ക്ക് മുത്തശ്ശി ഉറപ്പ് നൽകിയിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

advertisement

You may also like:വിവാദമായ ഡയാന രാജകുമാരിയുമായുള്ള അഭിമുഖത്തിന്റെ പേരിൽ 25 വർഷങ്ങൾക്ക് ശേഷം ബിബിസിയുടെ ക്ഷമാപണം

ഇന്നത്തെ ബംഗ്ലാദേശിൽ സ്ഥിതി ചെയ്യുന്ന ചിറ്റഗോങ് എന്ന സ്ഥലത്ത് 1927-ലാണ് ജ്യോത്സ്ന ബസു ജനിച്ചത്. കുടുംബം വലിയൊരു സാമ്പത്തിക തകർച്ചയെ അഭിമുഖീകരിച്ചതിനാൽ അവർക്ക് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് അവർ ബ്രിട്ടീഷ് ടെലിഫോൺ സർവീസിൽ ഒരു ഓപ്പറേറ്റർ ആയി ജോലി ചെയ്യാൻ ആരംഭിക്കുകയായിരുന്നു. ആ സന്ദർഭത്തിലാണ് അവർ തൊഴിലാളി യൂണിയന്റെ ഭാഗമായുള്ള പ്രവർത്തനവും ആരംഭിച്ചത്. പിന്നീട് തൊഴിലാളി നേതാവായി വളർന്ന ജ്യോത്സ്ന ബസു 1946-ലെ പ്രസിദ്ധമായ ഓൾ ഇന്ത്യ പോസ്റ്റ് ആൻഡ് ടെലഗ്രാഫ് സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജ്യോത്സ്നയുടെ മറ്റൊരു പേരക്കുട്ടിയായ രഞ്ജിനി ബസു ട്വിറ്ററിലൂടെ തന്റെ മുത്തശ്ശിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രഞ്ജിനി ബസുവിന്റെ ട്വീറ്റിന് കീഴിൽ നിരവധി പേരാണ് മുത്തശ്ശിയുടെ തീരുമാനത്തെ പ്രശംസിച്ചു കൊണ്ട് കമന്റ് ചെയ്യുന്നത്. ചിലർ ജ്യോത്സ്ന ബസുവിനെ സൂപ്പർവുമൺ ആയ മുത്തശ്ശി എന്നും വിശേഷിപ്പിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
93കാരിയായ ജ്യോത്സന ബോസ്; കോവിഡ് ഗവേഷണത്തിന് മൃതശരീരം വിട്ടുനൽകുന്ന ആദ്യ ഇന്ത്യൻ വനിത
Open in App
Home
Video
Impact Shorts
Web Stories