ആശുപത്രിയൽ എത്തിച്ചത് മാലിന്യം കൊണ്ടുപോകുന്ന ഉന്തു വണ്ടിയിൽ; വിവാദമാകുന്നതിനിടെ രോഗി മുങ്ങി!
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ലോക്ക്ഡൗണ്‍ കാരണം മറ്റ് വാഹനങ്ങൾ ഒന്നും ആ സമയത്ത് ലഭിക്കാത്തതിനെ തുടർന്നാണ് ഉന്തുവണ്ടിയിൽ ഭാര്യയെ എത്തിച്ചതെന്ന് ഭർത്താവ് പറയുന്നു.
പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ട രോഗിയെ ആശുപത്രിയിൽ എത്തിച്ചത് മാലിന്യം കൊണ്ടുപോകാനായി ഉപയോഗിക്കുന്ന ഉന്തു വണ്ടിയിൽ. ബീഹാറിലെ പടിഞ്ഞറാൻ ചമ്പാരനിൽ ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. അസുഖം കൂടിയതോടെ ഉന്തുവണ്ടിയിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ നിർബന്ധിതരാവുകയായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഏതാണ്ട് അര ഡസൻ ആളുകൾ ചേർന്നാണ് രോഗിയുടെ വീട്ടിൽ നിന്നും 7 കിലോമീറ്റർ അകലെയുള്ള ഭാഗ സബ് ഡിവിഷണൽ ആശുപത്രിയലേക്ക് 45 കാരിയായ ഇവരെ എത്തിച്ചത്. ലോക്ക്ഡൗണ്‍ കാരണം മറ്റ് വാഹനങ്ങൾ ഒന്നും ആ സമയത്ത് ലഭിക്കാത്തതിനെ തുടർന്നാണ് ഉന്തുവണ്ടിയിൽ ഭാര്യയെ എത്തിച്ചതെന്ന് ഭർത്താവ് പറയുന്നു. എന്നാൽ ആംബുലൻസിൻ്റെ സേവനത്തിനായി ശ്രമിച്ചിരുന്നോ എന്ന കാര്യം ഇദ്ദേഹം വ്യക്തമാക്കിയില്ല.
Also Read വിവാദമായ ഡയാന രാജകുമാരിയുമായുള്ള അഭിമുഖത്തിന്റെ പേരിൽ 25 വർഷങ്ങൾക്ക് ശേഷം ബിബിസിയുടെ ക്ഷമാപണം
രോഗിക്ക് ആംബുലൻസ് സേവനം നിഷേധിച്ചിട്ടില്ല എന്നും അതിനാൽ തന്നെ ഉന്തുവണ്ടിയിൽ രോഗിയെ ആശുപത്രിയിലേക്ക് എത്തിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നും ഭാഗയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ശേഖർ ആനന്ദ് പറഞ്ഞു. “മികച്ച ആംബുലൻസ് സേവനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ജനങ്ങൾ ആംബുലൻസ് സേവനം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്” സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വിശദീകരിച്ചു.
advertisement
രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷവും നാടകീയ സംഭവങ്ങൾ ഉണ്ടായി. ചികിത്സ പൂർത്തിയാക്കുന്നതിന് മുമ്പേ രോഗി സ്ഥലം വിട്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.” ശ്വാസമെടുക്കുന്നതിന് പ്രയാസപ്പെട്ട യുവതി ചികിത്സയിലായിരുന്നു. എന്നാൽ രാവിലെ മുതൽ ആശുപത്രിയൽ എവിടെയും രോഗിയെ കാണാനായില്ല. തുടർന്ന് ഡോക്ടർമാരുടെ ഉപദേശം കൂടാതെ ഇവർ ആശുപത്രി വിട്ടെന്ന്” മെഡിക്കൽ ഓഫീസർ എ.കെ തിവാരി പറഞ്ഞു.
advertisement
ബീഹാറിൽ മുമ്പും രോഗികളെ ഉന്തുവണ്ടിയിലും മറ്റും ആശുപത്രിയിൽ എത്തിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് രോഗികളെയും മരണപ്പെട്ടവരെയും എല്ലാം ആംബുലൻസ് ലഭ്യമല്ലാത്തിനെ തുടർന്ന് ഉന്തു വണ്ടികളിൽ കൊണ്ടു പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബീഹാറിലെ നളന്ദയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്ക്കരിക്കാനായി മാലിന്യം കൊണ്ടുപോകാറുള്ള ഉന്തുവണ്ടി ഉപയോഗിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഇതിൻ്റെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. പ്രാദേശിക ഭരണകൂടം ആംബുലൻസ് സംവിധാനം ഒരുക്കാൻ വിസമ്മതിച്ചു എന്നായിരുന്നു കുടുംബത്തിൻ്റെ പരാതി. ഇതിന് പിന്നാലെ കോവിഡ് ബാധിച്ച് മരിക്കുന്നവർക്ക് മാന്യമായ സംസ്ക്കാരം ഒരുക്കാൻ പ്രാദേശിക ഭരണകൂടം നടപടിയെടുക്കണം എന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾക്ക് സഹായത്തിന് ആവശ്യമായ നമ്പർ പ്രചരിപ്പിക്കണം എന്ന നിർദേശവും നൽകിയിരുന്നു.
advertisement
കോവിഡിൻ്റെ രണ്ടാം തരംഗം പ്രധാനമായും ബാധിച്ചിരിക്കുന്നത് ഇന്ത്യയിലെ ഗ്രാമങ്ങളെയാണ്. ബീഹാറിലെ ഗ്രാമീണ മേഖലയിൽ ആരോഗ്യ സംവിധാനങ്ങളിൽ ധാരാളം പോരായ്മകളുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വലിയ വെല്ലുവിളിയാണ് ഇവിടങ്ങളിൽ നേരിടുന്നത്. സംസ്ഥാനത്ത് നിലവിൽ 58,000 കോവിഡ് കേസുകളാണ് ഉള്ളത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 21, 2021 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആശുപത്രിയൽ എത്തിച്ചത് മാലിന്യം കൊണ്ടുപോകുന്ന ഉന്തു വണ്ടിയിൽ; വിവാദമാകുന്നതിനിടെ രോഗി മുങ്ങി!