Also Read-Covid 19 Vaccines | കോവിഡ് വാക്സിനുകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
അതേസമയം വാക്സിൻ പരീക്ഷണത്തിനായ തെരഞ്ഞെടുത്ത എല്ലാവർക്കും വാക്സിൻ നൽകിയിട്ടില്ല.അതുകൊണ്ട് തന്നെ മരിച്ചയാൾക്ക് വാക്സിൻ കുത്തിവച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഥവ അയാൾ കോവിഡ് വാക്സിൻ ലഭിച്ച വ്യക്തി ആയിരുന്നുവെങ്കിൽ മരുന്ന് പരീക്ഷണം നിർത്തിവച്ചേനെ എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍.
advertisement
വാക്സിന്‍ പരീക്ഷണം പഴയതു പോലെ തന്നെ തുടരുമെന്ന് ബ്രസീൽ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരുന്ന് പരീക്ഷണം തുടരുമെന്ന് ഓക്സഫഡും അറിയിച്ചു. സംഭവത്തിൽ സൂക്ഷ്മമായ വിശകലനം നടത്തിയെന്നും നിലവിൽ ക്ലിനിക്കൽ പരീക്ഷണത്തിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഒന്നും ഇല്ലെന്നുമാണ് ഓക്സഫഡ് പ്രസ്താവനയില്‍ അറിയിച്ചത്.
Also Read-സൈപ്രസിൽ മാമോദീസ ചടങ്ങിനിടെ കുഞ്ഞിന് പരിക്ക്; വൈദികനെതിരെ പരാതിയുമായി മാതാപിതാക്കൾ
നേരത്തെ വാക്സിൻ കുത്തിവെച്ച വോളന്റിയർമാരിൽ ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളതെന്നായിരുന്നു അന്ന് കമ്പനി അധികൃതരുടെ പ്രതികരണം. ജൂലായ് 20നാണ് ഓക്സ്ഫഡ് സര്‍വകലാശാല കോവിഡ് 19 വാക്സിന്‍ വികസിപ്പിച്ചെടുത്തത്.