കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായി മോർച്ചറിയിൽ; സംസ്കരിച്ചെന്ന് കരുതി മരണാനന്തര കർമം നടത്തി ബന്ധുക്കൾ 

സംസ്കാരത്തിന് വീട്ടിൽ സ്ഥലമില്ലാത്തതിനാൽ ആരോഗ്യ വകുപ്പ് ഏറ്റെടുത്ത് സംസ്കരിക്കാമെന്ന് അധികൃതർ ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇത് വിശ്വസിച്ചിരുന്ന ബന്ധുക്കൾക്ക് കഴിഞ്ഞ അറിയാൻ കഴിഞ്ഞത് മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്നുള്ള വിവരമാണ്. സംസ്കാരം കഴിഞ്ഞെന്ന വിശ്വാസത്തിൽ ബന്ധുക്കൾ മരണാനന്തര കർമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

News18 Malayalam | news18-malayalam
Updated: October 22, 2020, 9:51 AM IST
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായി മോർച്ചറിയിൽ; സംസ്കരിച്ചെന്ന് കരുതി മരണാനന്തര കർമം നടത്തി ബന്ധുക്കൾ 
പ്രതീകാത്മക ചിത്രം
  • Share this:
കൊല്ലം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായി മോർച്ചറിയിൽ. മൃതദേഹം സംസ്കരിച്ചെന്ന് കരുതി ബന്ധുക്കൾ മരണാനന്തര കർമം നടത്തി. ഒക്ടോബർ രണ്ടിനാണ് പത്തനാപുരം മഞ്ചള്ളൂർ സ്വദേശിയായ ദേവരാജൻ മരിച്ചത്. 19 ദിവസമായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലെ മോർച്ചറിയിലാണ്.

Also Read- സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 62,030 സാംപിളുകൾ

സംസ്കാരത്തിന് വീട്ടിൽ സ്ഥലമില്ലാത്തതിനാൽ ആരോഗ്യ വകുപ്പ് ഏറ്റെടുത്ത് സംസ്കരിക്കാമെന്ന് അധികൃതർ ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇത് വിശ്വസിച്ചിരുന്ന ബന്ധുക്കൾക്ക് കഴിഞ്ഞ അറിയാൻ കഴിഞ്ഞത് മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്നുള്ള വിവരമാണ്. സംസ്കാരം കഴിഞ്ഞെന്ന വിശ്വാസത്തിൽ ബന്ധുക്കൾ മരണാനന്തര കർമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

Also Read- സംസ്ഥാനത്ത് പുതിയ ആറ് ഹോട്ട് സ്പോട്ടുകൾ കൂടി; 17 പ്രദേശങ്ങളെ ഒഴിവാക്കി

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം 18 നാണ് ദേവരാജനെ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്യുന്നത്.
ഇതിനിടയിൽ ഇയാൾ കോവിഡ് ബാധിതനാകുകയും ഭാര്യയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. വീട്ടിലെത്തിയ ഭാര്യയും കോവിഡ് പോസിറ്റീവ് ആയതോടെ നിരീക്ഷണത്തിലായ ഇവരും ദേവരാജനും തമ്മിൽ പിന്നീട് നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല.

Also Read- COVID 19| തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം കുറയുന്നു; 79 ശതമാനം രോഗികളും രോഗമുക്തരായി

ഒക്ടോബർ 2 ന് ദേവരാജൻ മരിച്ചു എന്നുള്ള വിവരമാണ് ഭാര്യ പുഷ്പയെ അറിയിക്കുന്നത്. വീട്ടിൽ സ്ഥലമില്ലാത്തതിനാൽ കൊല്ലത്തെ പൊതു ശ്മശാനത്തിൽ അടക്കാൻ ഭാര്യ ആരോഗ്യ വകുപ്പ് അധികൃതർക്ക് അനുവാദവും നൽകി. ഇന്ന് മറ്റൊരു ആവശ്യത്തിന് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് ദേവരാജന്റെ മൃതദേഹം സംസ്കരിച്ചിട്ടില്ലെന്ന് ഭാര്യ പുഷ്പ അറിയുന്നത്. ബന്ധുക്കളുടെ സമ്മതപത്രം ലഭിക്കാത്തതിനാൽ സംസ്കാരം നടന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരണമെന്ന് വീട്ടുകാർ പറയുന്നു. ഇപ്പോൾ പുഷ്പ സമ്മതപത്രം നൽകിയിട്ടുണ്ട്.
Published by: Rajesh V
First published: October 22, 2020, 9:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading