ചിത്രീകരണ സംഘത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബാറ്റ്മാൻ ഷൂട്ടിങ് താത്കാലികമായി നിർത്തിവെച്ചതായി നിർമാതാക്കളായ വാർണർ ബ്രോസ് അറിയിച്ചു. ആർക്കാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമാക്കിയിടില്ല. റോബർട്ട് പാറ്റിൻസണിനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡിനെ തുടർന്ന് നിശ്ചലമായ ഹോളിവുഡ് സിനിമാ വ്യവസായം അടുത്തിടെയാണ് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയത്. ഇതിനിടയിലാണ് പ്രധാന ചിത്രത്തിലെ സംഘാംഗത്തിന് തന്നെ കോവിഡ് ബാധിച്ചത്.
You may also like:പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും [NEWS]2021വരെ മെസി ബാഴ്സലോണയിൽ തുടർന്നേക്കുമെന്ന് അച്ഛൻ ജോർജി മെസി [PHOTO] റിയ ചക്രബർത്തിയുടെ മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക്സ് ബ്യൂറോയുടെ റെയ്ഡ് [PHOTO]
advertisement
മാറ്റ് റീവിസ് സംവിധാനം ചെയ്യുന്ന ബാറ്റ്മാൻ ചിത്രത്തിന്റെ ഷൂട്ടിങ് ദിവസങ്ങൾക്ക് മുമ്പാണ് ആരംഭിച്ചത്. നേരത്തേ, 2021 ജൂണിൽ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡിനെ തുടർന്ന് ഒക്ടോബറിലേക്ക് മാറ്റിവെച്ചിരുന്നു.
യൂണിവേഴ്സൽ പിക്ചേർസ് നിർമിക്കുന്ന ജുറാസിക് വേൾഡ്, ജെയിംസ് കാമറൂണിന്റെ അവതാർ എന്നിവയുടെ ചിത്രീകരണവും പുനരാരംഭിച്ചിട്ടുണ്ട്. ടോം ക്രൂയിസ് നായകനാകുന്ന മിഷൻ ഇംപോസിബിളിന്റെ ചിത്രീകരണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.
