അന്റാർട്ടിക്കയിലെ ചിലിയൻ മിലിട്ടറി ബേസിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് മിലിട്ടറി ബേസിലുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ചിലിയൻ അധികൃതർ അറിയിച്ചു. ഭൂമിയിൽ ഇതുവരെ കൊറോണ വൈറസ് എത്താത്ത സ്ഥലമെന്നായിരുന്നു അന്റാർട്ടിക്ക ഇതുവരെ അറിയപ്പെട്ടിരുന്നത്.
You may also like:പൈൽസിന് ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയെ ചികിത്സയ്ക്കെന്ന വ്യാജേന പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
advertisement
ചിലി സൈന്യത്തിലെ 26 പേർക്കും പത്ത് ജീവനക്കാർക്കുമായിരുന്നു ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത്. പുതിയ വാർത്തകൾ അനുസരിച്ച് 58 പേർ കോവിഡ് പോസിറ്റാവാണെന്നാണ് അറിയുന്നത്. ചിലി സർക്കാരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്റാർട്ടിക്കയിലെ പ്രധാന ഗവേഷണ പദ്ധതികളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. അതേസമയം, രോഗബാധിതരിൽ ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.
You may also like:ലോകത്തിലെ ഏറ്റവും രസകരമായ തമാശ; ഇതാണ് ഏറ്റവും കൂടുതൽ പേരെ ചിരിപ്പിച്ച തമാശയെന്ന് ഗവേഷകർ
ഗവേഷകരും ശാസ്ത്രജ്ഞരും അടക്കം ഏകദേശം 4,400 പേരാണ് അന്റാർട്ടിക്കയിൽ കഴിയുന്നത്. വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണ് അന്റാർട്ടിക്കയിലും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അന്റാർട്ടിക്കയിലെ കൊടും തണുപ്പിൽ രോഗ ബാധയുണ്ടായാൽ വലിയ അപകടങ്ങൾക്കും സാധ്യത കൂടുതലാണ്.
ഒരു ഭൂഖണ്ഡത്തിനും രോഗപ്രതിരോധശേഷിയില്ലെന്നും മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും വൈറസ് ബാധയുണ്ടായാൽ ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയേക്കാം എന്നായിരുന്നു നേരത്തേ ഓസ്ട്രേലിയന്‍ അന്റാര്‍ട്ടിക്കയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ കോവിഡിനെ കുറിച്ച് പറഞ്ഞത്.