ലോകത്തിലെ ഏറ്റവും രസകരമായ തമാശ; ഇതാണ് ഏറ്റവും കൂടുതൽ പേരെ ചിരിപ്പിച്ച തമാശയെന്ന് ഗവേഷകർ

Last Updated:

മനുഷ്യനെ കരയിപ്പിക്കാൻ എളുപ്പമാണ്, എന്നാൽ ചിരിപ്പിക്കുക അതികഠിനവും.

ലോകത്ത് വിവിധ മേഖലകളില്‍ പുതിയ കണ്ടെത്തലുകള്‍ക്കായി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ, ലോകത്തില്‍ ഏറ്റവുമധികം ആളുകളെ ഏറ്റവുമധികം രസിപ്പിച്ച തമാശ ഏതെന്ന് കണ്ടെത്താനാണ് മനശാസ്ത്രജ്ഞനായ ഡോ.റിച്ചാര്‍ഡ് വൈസ്മാന്‍ ശ്രമിച്ചത്. പക്ഷെ, ഇതിനായി ഓരോ മനുഷ്യരെയും പോയിക്കണ്ട് ചോദിക്കാനാവില്ലല്ലോ. അതിനാല്‍, ലോഫ് ലാബ് എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് സ്ഥാപിച്ച വൈസ്മാന്‍ 40000ത്തിലധികം തമാശകള്‍ അതില്‍ ശേഖരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 20 ലക്ഷത്തോളം പേര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തമാശകള്‍ റേറ്റ് ചെയ്തു. അങ്ങനെയാണ് ലോകത്ത് ഏറ്റവുമധികം പേരെ രസിപ്പിച്ച തമാശ എന്നു അറിയപ്പെടുന്ന തമാശ കണ്ടെത്തിയത്.
You may also like:പൈൽസിന് ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയെ ചികിത്സയ്ക്കെന്ന വ്യാജേന പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
ഒരു ദിവസം രണ്ടു വേട്ടക്കാര്‍ കാട്ടില്‍ വേട്ടക്കു പോയി. പെട്ടെന്ന് ഒരാള്‍ തളര്‍ന്നുവീണു. അയാള്‍ക്ക് ശ്വസിക്കാത്തതും കണ്ണുകള്‍ മലര്‍ന്നിരിക്കുന്നതും കണ്ടു ഭയപ്പെട്ട മറ്റേയാള്‍ ഉടന്‍ എമര്‍ജന്‍സി സര്‍വ്വീസിലേക്ക് ഫോണ്‍ ചെയ്തു.
''എന്റെ സുഹൃത്ത് മരിച്ചു, ഇനി ഞാന്‍ എന്തു ചെയ്യും''- അയാള്‍ ഏങ്ങലടിച്ച് ചോദിച്ചു.
advertisement
''സമാധാനിക്കൂ, ഞാന്‍ സഹായിക്കാം, പക്ഷെ, സുഹൃത്ത് മരിച്ചുവെന്ന് നമുക്ക് ഉറപ്പാക്കണം'' --എന്നു എമര്‍ജന്‍സി സര്‍വ്വീസുകാരന്‍.
പിന്നെ അല്‍പ്പ സമയത്തേക്ക് ശബ്ദമൊന്നുമില്ല.
അതിന് ശേഷം ഒരു വെടിയൊച്ച എമര്‍ജന്‍സി സര്‍വ്വീസുകാരന്‍ കേട്ടു.
വേട്ടക്കാരന്‍- ''ശരി, ഇനി എന്താണ് ചെയ്യേണ്ടത് ?''
ഇത് വായിച്ചിട്ട് എന്തു തോന്നി ?
മനുഷ്യനെ കരയിപ്പിക്കാൻ എളുപ്പമാണ്, എന്നാൽ ചിരിപ്പിക്കുക അതികഠിനവും. ഒരു തമാശ രസകരമായി തോന്നാന്‍ നിരവധി കാരണങ്ങളുണ്ട്. ചില തമാശകള്‍ നാം മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാണെന്ന പ്രതീതിയുണ്ടാക്കും. ചിലത് മാനസിക സംഘർഷങ്ങൾ കുറക്കും. ചിലത് നമ്മെ അത്ഭുപ്പെടുത്തും. വേട്ടക്കാരുടെ തമാശയില്‍ ഈ മൂന്നു ഘടകങ്ങളുമുണ്ടെന്നാണ് വിലയിരുത്തല്‍.
advertisement
വൈസ്മാന്‍ ശേഖരിച്ച തമാശകളില്‍ ഏറ്റവുമധികം റേറ്റ് ചെയ്യപ്പെട്ട തമാശകളിലെല്ലാം ഞെട്ടിപ്പിക്കലോ അത്ഭുതമോ ഉണ്ടെന്ന്' ഹാ, ദ സയന്‍സ് ഓഫ് വെന്‍ വി ലോഫ് ആന്റ് വൈ' എന്ന പുസ്തകം എഴുതിയ സ്‌കോട്ട് വീംസ് പറയുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോകത്തിലെ ഏറ്റവും രസകരമായ തമാശ; ഇതാണ് ഏറ്റവും കൂടുതൽ പേരെ ചിരിപ്പിച്ച തമാശയെന്ന് ഗവേഷകർ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement