ചത്ത ആണ്‍ സിംഹം കഴിഞ്ഞാഴ്ച മുതല്‍ രോഗബാധിതനായിരുന്നു എന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. ഒരു സിംഹം ചത്തതിനെ തുടര്‍ന്നാണ് മറ്റു സിംഹങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയത്. വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 13 സിംഹങ്ങളാണ് ആകെ ഉള്ളത്. എന്നാല്‍ മൃഗങ്ങള്‍ക്ക് എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ മൃഗശാല അടച്ചിട്ടിരിക്കുകയാണ്. കോവിഡ് ബാധിക്കുന്നത് തടയുന്നതിന് വേണ്ട മുന്‍കരുതല്‍ മൃഗശാല എടുത്തിരുന്നു. കോവിഡ് ബാധിച്ച മൃഗങ്ങളുടെ ചികിത്സ മാര്‍ഗ നിര്‍ദേശത്തിനായി ഹൈദരാബാദിലെ മൃഗശാല അധികൃതരുടെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ മാസം ഹൈദരാബാദ് മൃഗശാലയിലെ എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. മൃഗങ്ങളുടെ ചികിത്സ സംബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.
advertisement
അതേസമയം ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് കാരണമായത് ഡെല്‍റ്റ വകഭേധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പഠനം. അതിതീവ്ര വ്യാപന ശേഷിയാണ് ഡെല്‍റ്റ വകഭേദത്തേിനെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡിന്റെ യുകെ വകഭേദമായ ആല്‍ഫയെക്കാള്‍ അപകടകാരിയാണ് ഡെല്‍റ്റ വകഭേദം. ആല്‍ഫയെക്കാള്‍ 50 ശതമാനം അധിക വ്യാപനശേഷിയാണ് ഡെല്‍റ്റ വകഭേദത്തിന്.
ഇന്ത്യന്‍ SARS COV2 ജീനോമിക് കണ്‍സോഷ്യവും നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12,200 വകഭേദങ്ങളാണ് ജീനോമിക് സിക്വീന്‍സിലൂടെ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ രണ്ടാം തരംഗത്തില്‍ അതിവേഗം വ്യാപിച്ച ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവയുടെ സാന്നിധ്യം വളരെ കുറവാണെന്ന് പഠനത്തില്‍ പറയുന്നു.
രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം ഉണ്ട്. ഡല്‍ഹി, ആന്ധ്രപ്രദേശ്, ഗുജറാത്തി, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ വകഭേദം കൂടുതലായി ബാധിച്ചത്. അതേസമയം വാകസിന്‍ സ്വീകരിച്ചവരില്‍ ഉണ്ടാകുന്ന ബ്രേക് ത്രൂ വ്യാപനത്തില്‍ ഡെല്‍റ്റ വകഭേദം വലിയ കാരണമായി. എന്നാല്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചതിന് കാരണം ഡെല്‍റ്റ വകഭേദമാണെന്നതിന് തെളിവുകളില്ല.
വാക്സിന്‍ സ്വീകരിച്ചവരില്‍ ആല്‍ഫ വകഭേദം കൂടുതലായി വ്യാപിച്ചിട്ടില്ല. 29,000 സാമ്പിളുകളുടെ ജീനോം സീക്വന്‍സിംഗ് ഇന്ത്യ നടത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ബി.1.617 വകഭേദം 8,900 സാമ്പിളുകളില്‍ കണ്ടെത്തി. ആയിരത്തിലധികം ഡെല്‍റ്റ വകഭേദമാണെന്നും കണ്ടെത്തി.