ന്യൂഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ ടെസ്റ്റിൽ കഴിഞ്ഞ മാസം അവസാനത്തോടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ ഫലത്തോട് സമാനമായ കാര്യങ്ങൾ തന്നെയാണ് ഫ്രാൻസിലെ ഗവേഷകരും കണ്ടെത്തിയിരിക്കുന്നത്. ചൈനയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ആയിരം പേരിൽ 12.6% ആളുകൾ മാത്രമായിരുന്നു പുകവലിക്കാറുണ്ടായിരുന്നത്. രാജ്യത്തെ ആകെ പുകവലിക്കാരുടെ എണ്ണം വച്ചു നോക്കുമ്പോൾ ഇത് വളരെ കുറവാണെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. ഇത് സാധൂകരിക്കുന്ന പഠനങ്ങൾ തന്നെയാണ് ഫ്രാന്‍സിലും ഉണ്ടായിരിക്കുന്നത്.
BEST PERFORMING STORIES:COVID 19| തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം: 13 മദ്രസ വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചു [NEWS]COVID 19| 'ത്രിപുര കൊറോണ മുക്ത സംസ്ഥാനം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ് [NEWS]ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ [NEWS]
advertisement
നിക്കോട്ടിൻ സെൽ റിസപ്റ്റേസിനോട് പറ്റിച്ചേർന്നു നിൽക്കുമെന്നാണ് ഇവരുടെ പഠനം. ഇത് വൈറസ് സെല്ലുകളിലേക്കും അതുവഴി ശരീരത്തിലേക്കും വ്യാപിക്കുന്നത് തടയുമെന്നാണ് ഗവേഷകനായ ജീൻ പിയർ വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പരീക്ഷണങ്ങൾക്കായി ആരോഗ്യ വകുപ്പിന്റെ അനുമതി കാത്തിരിക്കുകയാണ് ഗവേഷക സംഘം.
അനുമതി ലഭിച്ചാല്‍ ആരോഗ്യ പ്രവർത്തകരിൽ നിക്കോട്ടിൻ പാച്ചുകൾ ഉപയോഗപ്പെടുത്തിയുള്ള പരീക്ഷണം നടത്താനാണ് ആദ്യഘട്ടത്തിൽ ഇവരുടെ നീക്കം.. ഇതു കൊറോണ വൈറസിനെ പ്രതിരോധിക്കുമോ എന്ന് പരിശോധിക്കും. നിലവിൽ ചികിത്സയിൽ തുടരുന്ന രോഗികളിലും ഇത് പരീക്ഷിക്കാനുള്ള അനുമതി ഇവർ തേടിയിട്ടുണ്ട്...
അതേസമയം തന്നെ തുടർ ഗവേഷണം ആവശ്യമുള്ള ഇത്തരമൊരു പഠനത്തിന്റെ അടിസ്ഥാനത്തിൽ ആരും പുകവലിക്കാനും നിക്കോട്ടിൻ പാച്ചുകൾ ഉപയോഗിക്കാനും മുതിരരുതെന്ന പ്രത്യേക നിർദേശവും ഇവർ നൽകുന്നുണ്ട്. നിക്കോട്ടിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ ആരൂം മറക്കരുതെന്നാണ് പ്രത്യേകമായി തന്നെ ഓര്‍മിപ്പിച്ചിരിക്കുന്നത്.