Also Read- വാക്സിൻ കണ്ടെത്തിയാലും അടുത്തവർഷം പകുതിയ്ക്കുള്ളിൽ വാക്സിനേഷൻ പൂർണമാകില്ല: ലോകാരോഗ്യസംഘടന
ആർജിത പ്രതിരോധം എന്നത് വാക്സിനേഷന്റെ സങ്കൽപ്പമാണ്. ആർജിത പ്രതിരോധം ജനങ്ങളെ രോഗത്തിൽനിന്ന് മുക്തരാക്കുന്നതിന് മാത്രമാണ്. അല്ലാതെ രോഗികളുടെ എണ്ണം കൂട്ടുന്നതിനല്ല. വാക്സിനേഷൻ ഒരു ഘട്ടത്തിലെത്തിയാൽ മാത്രമേ ഇവ കൈവരിക്കാൻ സാധിക്കൂ. അതായത് 95 ശതമാനം പേരിൽ വാക്സിൻ എത്തിയാൽ അഞ്ചുശതമാനം പേരിൽ രോഗപ്രതിരോധ ശേഷി കൈവരും. പോളിയോ രോഗത്തിൽ ഈ ഘട്ടം 80 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാംപനിയിൽ, ജനസംഖ്യയുടെ 95% പേർക്കും വാക്സിനേഷൻ നൽകിയാൽ, ബാക്കി 5% പേരും വൈറസ് പടരുന്നതിൽ നിന്ന് സംരക്ഷിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു.
advertisement
Also Read- Covid 19 | യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കോവിഡ് മുക്തനായി
പൊതുജനാരോഗ്യ ചരിത്രമെടുത്താൽ ഒരു ഘട്ടത്തിൽ പോലും പകർച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാർഗമായി ആർജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ല. ഈ തന്ത്രം ശാസ്ത്രീയമായും ധാർമികമായും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദാനോം വ്യക്തമാക്കി. അപകടകരമായ ഒരു വൈറസിനെ കൂടുതൽ പകരാൻ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും പ്രതിരോധ മാർഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read- COVID 19| KPCC വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു
കോവിഡിന് എതിരായി എങ്ങനെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്നത് സംബന്ധിച്ച വിവരങ്ങളുടെ അഭാവവും അദ്ദേഹം എടുത്തുപറഞ്ഞു. പ്രതിരോധ ശേഷി എത്ര ശക്തമാണെന്നും ആൻറിബോഡി ശരീരത്തിൽ എത്രനാൾ നിലനിൽക്കുമെന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ''ഒട്ടുമിക്ക രാജ്യങ്ങളുടെയും ആകെ ജനസംഖ്യയിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് രോഗം ബാധിച്ചത്. കോവിഡിനെ നേരിടാൻ കുറുക്കുവഴികളോ മാന്ത്രിക വിദ്യകളോ ഇല്ല. സമഗ്രമായി സമീപിക്കുക എന്നതു മാത്രമാണ് പോംവഴി. പോരാടാൻ എല്ലാ ആയുധങ്ങളും എടുത്ത് പ്രയോഗിക്കണം''-അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പത്ത് ലക്ഷത്തിലേറെ പേരുടെ ജീവനാണ് കവർന്നെടുത്തത്. ലോകമാകമാനം 3.75 കോടി ജനങ്ങൾക്ക് രോഗം ബാധിച്ചിട്ടുണ്ട്.