COVID 19| KPCC വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു
- Published by:user_49
Last Updated:
എം.പിയുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു
തിരുവനന്തപുരം: കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊടിക്കുന്നില്‍ സുരേഷിന് പോസിറ്റീവ് ആയത്.
കൊടിക്കുന്നില്‍ സുരേഷ് എം.പിയുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരി ലീല അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കെഎസ്‌എഫ്‌ഇ സ്റ്റാച്യൂ ബ്രാഞ്ചില്‍ ജീവനക്കാരിയായിരുന്നു. തിരുവനന്തപുരം ആര്‍സിസിയില്‍ കാന്‍സര്‍ രോഗബാധിതയായി ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
Location :
First Published :
October 12, 2020 5:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| KPCC വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു