Covid 19 | യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കോവിഡ് മുക്തനായി; വിവരം പുറത്ത് വിട്ടത് വൈറ്റ്ഹൗസ്

Last Updated:

തുടർച്ചയായ ദിവസങ്ങളിൽ നടത്തിയ ആന്‍റിജൻ പരിശോധനയിൽ പ്രസിഡന്‍റ് നെഗറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. മറ്റ് ക്ലിനിക്കൽ ടെസ്റ്റുകളിലും ലാബോറട്ടറി പരിശോധനയിലും സമാന ഫലം തന്നെയാണ് ലഭിച്ചത്

വാഷിംഗ്ഡൺ: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പരിശോധന ഫലം നെഗറ്റീവായി. പ്രസിഡന്‍റ് രോഗമുക്തനായെന്നും ഇനി രോഗവ്യാപന ഭീതിയില്ലെന്നുമുള്ള വിവരം വൈറ്റ്ഹൗസ് ഫിസിഷ്യനാണ് പുറത്തുവിട്ടത്. കോവിഡിനെ തുടര്‍ന്ന് നിർത്തി വച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാനിരിക്കെയാണ് ട്രംപിന്‍റെ രോഗമുക്തി വിവരവും പുറത്തു വന്നിരിക്കുന്നത്.
തുടർച്ചയായ ദിവസങ്ങളിൽ നടത്തിയ ആന്‍റിജൻ പരിശോധനയിൽ പ്രസിഡന്‍റ് നെഗറ്റീവ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. മറ്റ് ക്ലിനിക്കൽ ടെസ്റ്റുകളിലും ലാബോറട്ടറി പരിശോധനയിലും സമാന ഫലം തന്നെയാണ് ലഭിച്ചത്. എന്നാണ് വൈറ്റ് ഹൗസ് ഫിസിഷ്യൻ ഡോ.സീൻ കോൻലി അറിയിച്ചത്. യുഎസ് സെന്‍റർ ഫോർ ഡിസീസസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ വിവരങ്ങളുടെയും മാർഗനിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ പ്രസിഡന്‍റിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരില്ല എന്ന നിർണ്ണയത്തിലെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ മെഡിക്കൽ ടീം. സീൻ അറിയിച്ചു.
advertisement
പത്ത് ദിവസം മുമ്പാണ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത്. തനിക്കും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം ട്രംപ് തന്നെയാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കായുള്ള യാത്രയിലാണ് ട്രംപ്. ഇതിനിടെ ഫ്ലോറിഡയിലെ സാൻഫോർഡിൽ ഒരു പ്രചരണ റാലിയിലും പങ്കെടുത്തിരുന്നു. വളരെ ആവേശഭരിതനായാണ് റാലിയിൽ പ്രസിഡന്‍റ് കാണപ്പെട്ടത്. ' അതിലൂടെ കടന്നു പോയി ഇപ്പോൾ ഞാൻ പ്രതിരോധശേഷിയുള്ളയാളാണെന്ന് എനിക്ക് പറയാൻ കഴിയും' എന്നായിരുന്നു അദ്ദേഹം ജനങ്ങളോട് പറഞ്ഞത്.
advertisement
'വളരെ കരുത്തനായാണ് ഇപ്പോൾ തോന്നുന്നത്. ഞാൻ ഇവിടെയൊക്കെ നടക്കും.. കാണികളെയൊക്കെ ചുംബിക്കും.. പുരുഷന്മാരെയും സുന്ദരികളായ സ്ത്രീകളെയും ചുംബിക്കും.. എല്ലാവർക്കും ചുംബനങ്ങൾ നല്‍കും' എന്നായിരുന്നു വാക്കുകൾ.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കോവിഡ് മുക്തനായി; വിവരം പുറത്ത് വിട്ടത് വൈറ്റ്ഹൗസ്
Next Article
advertisement
നരേന്ദ്ര മോദിയെ അപമാനിക്കുന്ന ചിത്രം പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെ ബിജെപി പ്രവർത്തകർ സാരിയുടുപ്പിച്ചു
നരേന്ദ്ര മോദിയെ അപമാനിക്കുന്ന ചിത്രം പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെ ബിജെപി പ്രവർത്തകർ സാരിയുടുപ്പിച്ചു
  • മുംബൈയിൽ 73 വയസുകാരനായ കോൺഗ്രസ് പ്രവർത്തകൻ പഗാരെയെ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ചു.

  • പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പഗാരെയെ സാരിയുടുപ്പിച്ചു.

  • ബിജെപി പ്രവർത്തകരുടെ നടപടിയെ വിമർശിച്ച് കോൺഗ്രസ്: ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണം.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement