കായംകുളം നഗരസഭയിലെ മാർക്കറ്റിൽ പച്ചക്കറി വ്യാപാരം നടത്തുന്നയാൾക്കും, ഇതേ മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി കുറുത്തിക്കാട് ഭാഗത്ത് മത്സ്യവിൽപ്പന നടത്തുന്നയാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല.
TRENDING:ലൈവിനിടെ റിപ്പോർട്ടർക്ക് നേരെ അതിക്രമം; കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ തട്ടിയെടുത്തു [NEWS]പത്താംക്ലാസ് പരീക്ഷയിൽ സുഹൃത്തിന് മാർക്ക് കൂടുതൽ; പതിനഞ്ചുകാരി ജീവനൊടുക്കി [NEWS]കരളലിയിക്കും ഈ കാഴ്ച! ഭീകരർ കൊന്ന മുത്തച്ഛനരികിൽ പേടിച്ചരണ്ട് മൂന്നു വയസ്സുകാരൻ [NEWS]
advertisement
ഇവർ രണ്ടുപേർക്കും നിരവധി ആളുകളുമായി സമ്പർക്കം ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കായംകുളം മാർക്കറ്റ് കേന്ദ്രീകരിച്ചാണ് കോവിഡ് 19 വ്യാപനം പ്രധാനമായും ഉണ്ടായിട്ടുള്ളത്.
ഇവിടെ നിന്നും നഗരസഭയിലെ മുഴുവൻ ഇടങ്ങളിലും, ഭരണിക്കാവ് പഞ്ചായത്തിലെ 5, 13 വാർഡുകളിലും സമ്പർക്കമുണ്ടായിട്ടുള്ളതായാണ് കണക്കുകൂട്ടൽ. ഒപ്പം കുറുത്തിക്കാട് മത്സ്യവ്യാപാരം നടത്തിയ വ്യക്തിയുമായി ബന്ധപ്പെട്ട് തെക്കേക്കര ഗ്രാമപഞ്ചായത്തും കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.