17,000 സാംപിളുകള്‍ പരിശോധിച്ചുള്ള മൂന്നാമത് സിറോളജിക്കൽ സർവേയിലെ പ്രാഥമിക വിലയിരുത്തലിലാണ് ഈ വിവരം. അന്തിമഫലം അടുത്തയാഴ്ച പുറത്തുവിടും.
രണ്ടു കോടി ഡൽഹി നിവാസികളിൽ 66 ലക്ഷം പേർക്കും കോവിഡ് ബാധിച്ചെന്നും രോഗമുക്തിക്കുശേഷം ശരീരത്തിൽ ആന്റിബോഡികൾ രൂപപ്പെട്ടെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.
റിപ്പോർട്ട് പരിശോധിച്ച് വരികയാണ്. അതിനു ശേഷം ആരോഗ്യ വകുപ്പിന് സമർപ്പിക്കും. കൊറോണ പടർന്നു പിടിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന സെറോപ്രൊവലൻസാണിതെന്നാണ് വ്യക്താമാക്കിയിരിക്കുന്നത്.
advertisement
ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ നടത്തിയ രണ്ടാം സിറോ സർവേയിൽ 29.1% ജനങ്ങൾക്കും ആന്റിബോഡികൾ ഉണ്ടെന്നു വ്യക്തമായി. ജൂൺ അവസാനം മുതൽ ജൂലൈ ആദ്യം വരെ നടത്തിയ ആദ്യ സിറോ സർവേയിൽ ആന്റിബോഡികൾ കണ്ടെത്തിയത് 23.4% പേർക്കാണ്. ആദ്യ സർവേയിൽ 21,000 സാംപിളുകളും രണ്ടാം സർവേയിൽ 15,000 സാംപിളുകളുമാണ് ശേഖരിച്ചത്.
നഗരത്തിലോ സംസ്ഥാനത്തിലോ ഉള്ള അണുബാധയുടെ യാഥാർത്ഥ്യം കണ്ടെത്താൻ ഒരു സിറോ സർവേ ആവശ്യമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ എപ്പിഡെമിയോളജി മുൻ മേധാവി ഡോ. ലളിത്കാന്ത് പറഞ്ഞു.
അതിനെക്കാൾ ഉപരി രോഗലക്ഷങ്ങൾ ഒന്നും തന്നെയില്ലാതെ രോഗം ബാധിക്കുകയും അതിൽ നിന്ന് കരകയറുകയും ചെയ്തവരുടെ എണ്ണം തിരിച്ചറിയാൻ ഇത് സഹായിക്കുന്നു. അത്തരം ആളുകൾക്ക് തങ്ങൾ രോഗബാധിതരാണെന്ന് പോലും അറിയുമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം, ആന്റിബോഡികളുടെ സാന്നിധ്യം കോവിഡ് വൈറസിനു മുമ്പുള്ള വെളിപ്പെടുത്തലിനെ സൂചിപ്പിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.